Obituary
എടത്തിരുത്തി: കൊപ്രക്കളം കോലത്ത് വിജയെൻറ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ: വികാസ്, ശാലിനി, വിബിൻ. മരുമക്കൾ: അനിൽകുമാർ, ആര്യ.
എടത്തിരുത്തി: തിയ്യത്തുപറമ്പിൽ ബാഹുലേയൻ (75) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: സുനിൽ, ബിജു. മരുമക്കൾ: സിമി, ശിൽപ.
പുന്നയൂർ: എടക്കര പള്ളിക്ക് കിഴക്ക് പരേതനായ കൊട്ടരപ്പാട് കുഞ്ഞോരെൻറ മകൻ സത്യൻ (52) നിര്യാതനായി. എടക്കര കെ.കെ.എസ് പന്തൽ വർക്സ് ഉടമയാണ്. ഭാര്യ: ജയന്തി. മക്കൾ: ജീത്യ, നിത്യ. സംസ്കാരം ചൊവ്വാഴ്ച 10ന് പരൂർ ശ്മശാനത്തിൽ.
കൊടകര: മുരിയാട് തെക്കേടത്ത് കളരിക്കല്‍ പരേതനായ പ്രഭാകരെൻറ ഭാര്യ മാധവി (81) നിര്യാതയായി. മക്കള്‍: ഉണ്ണികൃഷ്ണന് (വനംവകുപ്പ് ജീവനക്കാരന്). മരുമകള്‍: കവിത.
തളിക്കുളം: കൈതക്കൽ എസ്.എൻ.കെ.എൽ.പി സ്കൂളിന് വടക്ക് ദാറുൽ മുസ്തഫ കോളജിന് സമീപം താമസിക്കുന്ന പുതിയവീട്ടിൽ കുഞ്ഞിമോെൻറ ഭാര്യ നഫീസ (68) നിര്യാതയായി. മക്കൾ: മുഹമ്മദുണ്ണി, നൗഷാദ്, ഫാത്തിമ. മരുമക്കൾ: സീനത്ത്, ജാസ്മിൻ, നുറുദ്ദീൻ.
പാടൂർ: പരേതനായ തെക്കേത്തറ നാണുവിെൻറ ഭാര്യ തങ്കം (85) നിര്യാതയായി. മക്കൾ: സുഗതകുമാരി, ലളിത, വത്സല, മല്ലിക, ഉഷ, ഓമന. മരുമക്കൾ: ടി.എം. മണി, മാധവൻ, ഉണ്ണി, ഷണ്മുഖൻ, ആറുമുഖൻ, പ്രഭാകരൻ.
ഗുരുവായൂര്‍: പെരുന്തട്ട ക്ഷേത്രത്തിന് സമീപത്തെ പൊന്നരാശ്ശേരി രാധാകൃഷ്ണെൻറ ഭാര്യ രുഗ്മണി (63) നിര്യാതയായി. മക്കള്‍: ഇന്ദു, ദീപ, വിനോദ്.
മുളങ്കുന്നത്തുകാവ്: കിലക്ക് സമീപത്തെ പരേതനായ കൊട്ടേക്കാട്ടിൽ കുമാരെൻറ മകൻ പ്രഭാകരൻ (61) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ശരത്ത്, ശരണ്യ. മരുമക്കൾ: അമ്പിളി, സുകുമാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ചെറുതുരുത്തി പുണ്യതീരത്ത്.
വെങ്കിടങ്ങ്: മേച്ചേരിപ്പടി കാങ്കവീട്ടിൽ അയ്യപ്പുവിെൻറ ഭാര്യ ജാനകി (80) നിര്യാതയായി. മകൻ: അനോജ്. മരുമകൾ: സൗമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെങ്കിടങ്ങ് പഞ്ചായത്ത് ശ്മശാനത്തിൽ.
കൊടകര: മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്കൂള്‍ റിട്ട. അധ്യാപിക എലിസബത്ത് (83) നിര്യാതയായി. ഭർത്താവ്: പരേതനായ അഴകം മാടത്താനി തോമസ്. മക്കള്‍: നിഷ, ആഷിഷ്, ജോ തോമസ് (ട്രസ്റ്റി, കൊടകര സെൻറ് ജോസഫ് ഫൊറോന ദേവാലയം). മരുമക്കള്‍: ദീപ, അനു, പരേതനായ സാജു.
അഴീക്കോട്: മരപ്പാലത്തിന് വടക്കുവശത്തെ പരേതരായ നമ്പൂരിമഠത്തിൽ അഹമ്മദുണ്ണി- ഫാത്തിമ ദമ്പതികളുടെ മകളും മാലിപ്പുറത്തെ പരേതനായ മസാർക്കപറമ്പിൽ സെയ്ദ് മുഹമ്മദിെൻറ ഭാര്യയുമായ സുഹറ (70) നിര്യാതയായി. മക്കൾ: അഡ്വ. നിമ്മി (കുട്ടമംഗലം), സിമി (എസ്.എസ്.എം.ടി.ടി.ഐ, അഴീക്കോട്). മരുമകൻ: ആസിഫ് അലി. സഹോദരങ്ങൾ: ഡോ. എൻ.എ മാഹീൻ (തളിക്കുളം), മൊഹിയുദ്ദീൻ (റിട്ട. ജോയൻറ് ആർ.ടി.ഒ), ഖദീജ (റിട്ട. സെക്രട്ടറി, സി.വി.സി.എസ്, അഴീക്കോട്). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.
കുന്നത്തങ്ങാടി: വെളുത്തൂർ കുറ്റിക്കാട്ട് പൊറിഞ്ചുകുട്ടിയുടെ മകൻ വർഗീസ് (64) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: ബ്ലസി, ബിജോ. മരുമകൻ: ലിൻസൻ.