Obituary
പീച്ചി: മയിലാട്ടുംപാറ കട്ടച്ചിറക്കുന്നേല്‍ പരേതനായ കുര്യാക്കോസിെൻറ ഭാര്യ മേരി (78) നിര്യാതയായി. മക്കള്‍: ബാബു, സണ്ണി, സജി, ലാലി, ലൗലി. മരുമക്കള്‍: മോളി, ബീന, ബിന്ദു, ബാബുക്കുട്ടന്, ജിജോ.
കണ്ണാറ: ചീനിക്കടവ് തൈക്കാട്ടില്‍ പൗലോസ് (കുഞ്ഞപ്പന് -85) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കൾ: ഷൈല, ഷീല, ഷൈനി, ഷോളി. മരുമക്കള്‍: തോമാസ്, ടോമി, സെബാസ്റ്റ്യന്‍, ഷാജി.
ഗുരുവായൂര്‍: പാവറട്ടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ മറ്റം ഇമ്മട്ടി തോമസിെൻറ ഭാര്യ മേഴ്സി (65) നിര്യാതയായി. മക്കൾ: ജെൻസൺ (ക്ലർക്ക്, കോലഴി പഞ്ചായത്ത്), റെൻസൺ (സി.പി.എം മറ്റം ലോക്കൽ കമ്മിറ്റിയംഗം), മിനി. മരുമക്കൾ: രശ്മി (അധ്യാപിക, ജെ ആൻഡ് ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ, അത്താണി), റോണി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് മറ്റം സെൻറ് തോമസ് ഫൊറാന പള്ളി സെമിത്തേരിയിൽ.
കരൂപ്പടന്ന: പെഴുംകാട് പിച്ചത്തറ അബ്ദുൽ മജീദ് (75) നിര്യാതനായി. വെള്ളാങ്ങല്ലൂർ മഹല്ല് ജമാഅത്ത് മുൻ വൈസ് പ്രസിഡൻറാണ്. ഭാര്യ: ഖദീജ. മക്കൾ: ഇബ്രാഹിം കുട്ടി, മുഹമ്മദ് കൽഫാൻ, ഷഹീല. മരുമക്കൾ: ഷാനവാസ്, താസിയ, സഹീറ.
ചേലക്കര: തോന്നൂര്‍ക്കര നാരങ്ങാപ്പറമ്പില്‍ മാധവെൻറ ഭാര്യ പാഞ്ചാലി (75) നിര്യാതയായി. മക്കള്‍: സരസ്വതി, ശിവകുമാര്‍, മനോജ്. മരുമക്കള്‍: അനിത, കവിത, പരേതനായ ശ്രീകുമാർ. സംസ്കാരം പിന്നീട്.
വെള്ളാനി: ആലപ്പാട്ട് പാലത്തിങ്കല്‍ പരേതനായ ഡോ. ഫ്രാന്‍സീസ് ജെ. ആലപ്പാട്ടിെൻറ ഭാര്യ ആലീസ് (73) നിര്യാതയായി. തൊയക്കാവ് തലക്കോട്ടൂര്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ജോസ്, ഡോ. ജോണ്‍, സ്മിത. മരുമക്കള്‍: ജിന്‍ഷ ആലപ്പാട്ട് പൊറുത്തുക്കാരന്, ഡോ. ഷൈജി നരിക്കുഴിയില്‍, ജോണ്‍ പാനിക്കുളം.
അഴീക്കോട്: മേനോൻ ബസാറിന് കിഴക്കുവശം കണ്ണഞ്ചേരി നാരായണൻകുട്ടി (73) നിര്യാതനായി. ഭാര്യ: ലളിത (റിട്ട. പഞ്ചായത്ത് ജീവനക്കാരി). മക്കൾ: അനിൽകുമാർ, ബിനിൽകുമാർ, പരേതനായ സുനിൽ കുമാർ. മരുമക്കൾ: സ്മിത, മോനിഷ.
അരിമ്പൂർ: പുത്തൂർ കായൽ റോഡ് കൊഴുക്കുള്ളിക്കാരൻ പരേതനായ ജോണിയുടെ ഭാര്യ റോസി (76) നിര്യാതയായി. തിരൂർ ചിറയത്ത് കുടുംബാംഗമാണ്. മക്കൾ: സോജ കെ. ജോൺ (സീനിയർ നഴ്സിങ് ഓഫിസർ, തൃശൂർ ഗവ. മെഡിക്കൽ കോളജ്), സോഫി കെ. ജോൺ (സീനിയർ നഴ്സിങ് ഓഫിസർ, ഗവ. ആശുപത്രി അന്തിക്കാട്). മരുമക്കൾ: പോളി കെ. ആേൻറാ (മണ്ണുംപേട്ട), എ.ജെ. വിൻസൻ (മലയാള മനോരമ ലേഖകൻ, അരിമ്പൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് എറവ് സെൻറ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: ഒരുമനയൂർ കരുവാരകുണ്ടിന് കിഴക്ക് കുരുവല്ലി വീട്ടിൽ വേലായുധൻ (68) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: രമ്യ, രശ്മി, രേഷ്മ. മരുമക്കൾ: ജിതിൻ, ഷിബു, സജീഷ്.
ചാവക്കാട്: കടപ്പുറം ഫോക്കസ് സ്കൂളിന് സമീപം പരേതനായ പോണത്ത് മൊയ്തീെൻറ ഭാര്യ സുഹറാബി (63) നിര്യാതയായി. മക്കൾ: അയ്യൂബ്, ഹഫ്സ, മുഹസ്സിൻ, ഹഫ്സൽ. മരുമക്കൾ: അഫില, അൽഫിയ, അബൂബക്കർ.
തൃപ്രയാർ: വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം പരേതനായ പുതിയവീട്ടിൽ അബ്ദുൽ റഹ്മാെൻറ ഭാര്യ റുഖിയ (62) നിര്യാതയായി. മക്കൾ: ഷെമു, സലിം, ആരിഫ്. മരുമക്കൾ: നിഷ, സുമയ്യ, തസ്നീം.
എറിയാട്: പേബസാറിന് പടിഞ്ഞാറ് പുത്തെഴുത്ത് ഖാദറിെൻറ ഭാര്യ കൊച്ചു ഖദീജ (72) നിര്യാതയായി. മക്കൾ: ബഷീർ, ഷഫീർ, ഫൈസൽ, ഫാത്തിമ, റഹ്മത്ത്. മരുമക്കൾ: ഖാദർ, കൊച്ചു, റസിയ, സൈറ, ഫാത്തിമ.