Obituary
വടക്കേകാട്: എരിഞ്ഞിപ്പടി തളികശ്ശേരി പരേതനായ െമായ്തീൻ കുട്ടി മുസ്ലിയാരുടെ മകൻ വാഴപ്പുള്ളി ബീരാവുണ്ണി (76) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ഹഫ്സ, അബ്ദുൽ മജീദ് (ദുബൈ), റഹീന. മരുമക്കൾ: ഷാഹുൽ ഹമീദ് (ഖത്തർ), മുബീന, അബൂബക്കർ (ബംഗളൂരു).
എറിയാട്: പേബസാറിന് പടിഞ്ഞാറുവശം കുഞ്ഞുമാക്കച്ചാലിൽ മുഹമ്മദാലി (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റഫീഖ്, രഹന, റജീന. മരുമക്കൾ: റമീന, മൻസൂർ, ഷാരിഖ്.
എടത്തിരുത്തി: എലുവത്തിങ്കൽ ജോസിെൻറ ഭാര്യ ടെസ്സി (54) നിര്യാതയായി. പുതുക്കാട് കാരേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ടിജോ (യു.കെ), ടിജി, ടോജി. മരുമക്കൾ: ഷെറിൻ (യു.കെ), ടോണി, സുനിൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് എടത്തിരുത്തി പരികർമ്മലനാഥ ഫൊറോന പള്ളി സെമിത്തേരിയിൽ.
മുളങ്കുന്നത്തുകാവ്: അമ്പലത്തിന് സമീപം മഞ്ഞളൂർ പടിഞ്ഞാറെ പിഷാരത്ത് ദാമോദർ പിഷാരടിയുടെ മകൻ പീതാംബര പിഷാരോടി (97) നിര്യാതനായി. ഭാര്യ: മുളങ്കുന്നത്തുകാവ് പടിഞ്ഞാറെ പിഷാരത്ത് ലീല. മക്കൾ: ജയശ്രീ, ശ്രീലത. മരുമക്കൾ: മാപ്രാണത്ത് പുത്തൻപിഷാരത്ത് നാരായണൻ, കോടാലി വല്ലച്ചിറ പിഷാരത്ത് നന്ദകുമാർ.
കൊടുങ്ങല്ലൂർ: എടവിലങ്ങ് ഉദാറത്തുവീട്ടിൽ നൗഷാദിെൻറ ഭാര്യയും റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ എടവിലങ്ങ് വെള്ളക്കാട്ടുപടിക്കൽ മൊയ്തീെൻറ മകളുമായ ആബിദ (48) നിര്യാതയായി. ശ്രീനാരായണപുരം പതിയാശേരി എ.എം.എൽ.പി സ്കൂൾ അധ്യാപികയാണ്. കോവിഡിന് ശേഷമുണ്ടായ രോഗബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സുഹൈൽ, നുവൈൽ, നടാഷ.
ചൊവ്വല്ലൂർ: കുറ്റിച്ചിറ വീട്ടിൽ വിജയൻ (81) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ബീനീഷ്, രജീഷ്, ധനീഷ്. മരുമക്കൾ: സഹന, മോനിഷ്, രമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
അമലനഗർ: നർത്തകനും നൃത്ത അധ്യാപകനുമായ അടാട്ട് നടന്ന തിലക് പൊതാളൂർ ശിവശങ്കരൻ നായർ (91) നിര്യാതനായി. ഗുരുവായൂർ എ.യു.പി സ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിൽ നൃത്ത അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹിയിൽ മുൻ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിനു മുന്നിൽ നൃത്തം അവതരിപ്പിച്ചിരുന്നു. ഭാര്യ: കളത്തൂർ വിശാലാക്ഷി അമ്മ (റിട്ട. അധ്യാപിക, തൃശൂർ സെൻറ് ജോസഫ്സ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ). മക്കൾ: വിനയൻ (മുംബൈ), ജയന്തി, ബാലാമണി (അധ്യാപിക, മോഹൻ സിത്താര മ്യൂസിക് കോളജ്). മരുമക്കൾ: ഊർമ്മിള, പ്രഭാകരൻ നായർ, മോഹൻദാസ്.v
ആമ്പല്ലൂർ: പുതുക്കാട് അരിമ്പൂർ മുള്ളക്കര റപ്പായിയുടെ ഭാര്യ ആനി (87) നിര്യാതയായി. മക്കൾ: മേരി, ഡെയ്സി, ജോസ്, ലിസ, ജോയ്സി, സ്റ്റെല്ല, പരേതയായ സോഫി. മരുമക്കൾ: ഡേവീസ്, ജോസ്, അഞ്ജു, ജെയിംസ്, ജോൺസൺ, സോണി.
പഴഞ്ഞി: കോട്ടോൽ ആശുപത്രിക്കു സമീപം പുലിക്കോട്ടിൽ ജോസ് (70) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: അബി (സംഘം ബുക്സ് തലശ്ശേരി), സിബി. മരുമക്കൾ: ജയ്സൺ, സബിത.
മണലൂർ: പുത്തനങ്ങാടി ചവറാട്ടിൽ സതീർഥെൻറ മകൻ ഷോബിൻ (33) ദുബൈയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. മാതാവ്: ലത. സഹോദരൻ: ഷോയ്.
തൃപ്രയാർ: കഴിമ്പ്രം നെടിയിരിപ്പിൽ കുട്ടൻ (84) നിര്യാതനായി. ഭാര്യ: ദ്രൗപതി. മക്കൾ: ഷമ്മി, ഷാനി. മരുമക്കൾ: ജയശ്രീ, സുനിൽകുമാർ.
എരുമപ്പെട്ടി: തിച്ചൂർ മുളയംകാവ് അമ്പലത്തിന് സമീപം അണ്ടോളി വീട്ടിൽ കല്യാണിക്കുട്ടിയമ്മ (അമ്മു -63) നിര്യാതയായി. ഭർത്താവ്: കോതര വടക്കത്ത് പരമേശ്വരൻ നായർ. മക്കൾ: കൃഷ്ണകുമാർ, നിവ്യ. മരുമക്കൾ: ജയശ്രീ, മണികണ്ഠൻ.