Obituary
ചേലക്കര: പങ്ങാരപ്പിള്ളി പനംകുറ്റി പഴയകരിയിൽ പരേതനായ ചാക്കോയുടെ മകൻ ജോസ് (57) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ജോവി, വിജോ, ദിവ്യ. മാതാവ്: അന്നമ്മ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് പങ്ങാരപ്പിള്ളി സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
പെരിഞ്ഞനം: പൊന്മാനിക്കുടം തെക്കുവശം താമസിക്കുന്ന കല്ലിപ്പറമ്പിൽ അബ്ദുൽ ജബ്ബാർ (72) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: ഖബസ്, പരേതനായ ഖൈസ്.
വേലൂർ: പുലിയന്നൂർ നെടുമ്പുള്ളി വീട്ടിൽ ബാലചന്ദ്രൻ (69) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: രാധ. മക്കൾ: സ്വപ്ന, പരേതനായ സനൂപ്.
ചെന്ത്രാപ്പിന്നി: ചിറക്കൽ പള്ളിക്കു സമീപം പുതിയവീട്ടിൽ ഹംസയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: മുസ്തഫ, നവാസ്, ഇഖ്ബാൽ, ജാസ്മി. മരുമക്കൾ: ഷക്കീല, റഷി, ഷാമില, നാസർ. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് ചെന്ത്രാപ്പിന്നി ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വെള്ളിക്കുളങ്ങര: റിട്ട. അധ്യാപകൻ പാലാട്ടി കൊച്ചപ്പൻ (85) നിര്യാതനായി. ഭാര്യ: ആലീസ് (റിട്ട. അധ്യാപിക). മക്കൾ: തോമസ്, ജോസ്, സാൽഫി, റോസ് മരിയ. മരുമക്കൾ: ഗ്രെയ്സി, സ്റ്റെല്ല, സിനി, ജെയ്സൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെള്ളിക്കുളങ്ങര തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.
പുന്നയൂർ: മന്ദലംകുന്ന് മടേപറമ്പിൽ ആലത്തയിൽ മുഹമ്മദിന്റെ ഭാര്യ ഐഷക്കുട്ടി (82) നിര്യാതയായി. മക്കൾ: അഷ്റഫ്, അക്ബർ, ഇക്ബാൽ, ബക്കർ, ഷംസു, ഹുസൈൻ, ഖദീജ. മരുമക്കൾ: ജബ്ബാർ, സയ്റ, നദീറ, സുനീറ, ഷഹന.
അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറ് പരേതനായ ആല്യാമിന്റകത്ത് മുഹമ്മദിന്റെ മകൻ കരീം (57) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മൻസൂർ, മഹ്ശൂഖ്.
എരുമപ്പെട്ടി: കുന്നത്തേരി പുത്തൂർ വീട്ടിൽ പരേതനായ വറീതിന്റെ മകൻ ജോർജ് (69) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: മെൽവിൻ (ഹെവൻലി ട്രാവൽസ്, എരുമപ്പെട്ടി), മിഥുൻ (മലേഷ്യ). മരുമക്കൾ: മരിയ, ജിസ്ന. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: എടവിലങ്ങ് ചന്തക്ക് വടക്ക് തിണ്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ മകൾ സൈനബ (74) നിര്യാതയായി. മകൾ: ആബിദ. മരുമകൻ: ഹമീദ്.
ഗുരുവായൂർ: ആനത്താവളത്തിന്റെ പടിഞ്ഞാറെ പടിക്കു സമീപം കാഞ്ഞേങ്ങാട്ട് പരേതനായ ഭുവനന്റെ ഭാര്യ കുഞ്ഞുലക്ഷ്മി (74) നിര്യാതയായി. മക്കൾ: ബിനോജ്, ബിന്ദു. മരുമക്കൾ: പ്രസീന, പ്രജീവ്.
നടത്തറ: കാഞ്ഞിരത്തിങ്കല്‍ ജോസഫ് (88) നിര്യാതനായി. മക്കള്‍: സിസ്റ്റര്‍ ബീന (ജൂബിലി മിഷന് ആശുപത്രി, തൃശൂര്‍), ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ (വികാരി, സെന്റ് തോമസ് ഫൊറോന പള്ളി, ധര്‍മ്മാരാം ബംഗളൂരു), ഫാ. ബൈജു കാഞ്ഞിരത്തിങ്കല്‍ (വികാരി സെന്റ് ജോസഫ്സ് പള്ളി, വെട്ടുകാട്).സംസ്കാരം ശനിയാഴ്ച 11ന് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയില്‍.
നടത്തറ: കാഞ്ഞിരത്തിങ്കല്‍ ജോസഫ് (88) നിര്യാതനായി. മക്കള്‍: സിസ്റ്റര്‍ ബീന (ജൂബിലി മിഷന് ആശുപത്രി, തൃശൂര്‍), ഫാ. ആന്റോ കാഞ്ഞിരത്തിങ്കല്‍ (വികാരി, സെന്റ് തോമസ് ഫൊറോന പള്ളി, ധര്‍മ്മാരാം ബംഗളൂരു), ഫാ. ബൈജു കാഞ്ഞിരത്തിങ്കല്‍ (വികാരി സെന്റ് ജോസഫ്സ് പള്ളി, വെട്ടുകാട്).
സംസ്കാരം ശനിയാഴ്ച 11ന് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയില്‍.
തൃപ്രയാർ: കഴിമ്പ്രം കൊട്ടുക്കൽ സന്ധ്യ (51) നിര്യാതയായി. സി.ഐ.ടി.യു നാട്ടിക ഏരിയ ജോ. സെക്രട്ടറി, ജനാധിപത്യ മഹിള അസോസിയേഷൻ എടമുട്ടം മേഖല സെക്രട്ടറി, നാഷനൽ സേവിങ്ങ്സ് ഏജന്റ്സ് അസോ. ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: സത്യഭാമ. മക്കൾ: സായ് കൃഷ്ണ (ഐ.ടി), സായ് കിരൺ (വിദ്യാർഥി). സഹോദരങ്ങൾ: കവിത, സ്വപ്ന, മഹീന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.