Obituary
തൃപ്രയാർ: ചുലൂർ പുഴങ്കരയില്ലത്ത് സെയ്ത് മുഹമ്മദ് (78) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. മക്കൾ: നൗഷാദ്, നസീർ, പരേതനായ നൗഫൽ.
കൊടുങ്ങല്ലൂർ: ഉഴുവത്തു കടവ് എടത്തിപ്പറമ്പിൽ ദേവരാജെൻറ ഭാര്യ അരുണ (62) നിര്യാതയായി. മക്കൾ: ഷിസ, ഷിജിൽ. മരുമക്കൾ: ഷിജു, ജിസ്സി. സംസ്കാരം പിന്നീട്.
വാടാനപ്പള്ളി: തൃത്തല്ലൂർ എംഗൽസ് നഗറിൽ തോട്ടപറമ്പത്ത് മനോഹരൻ (71) നിര്യാതനായി. റിട്ട. പൊലീസുകാരനാണ്. ഭാര്യ: ഹേമ. മകൻ: ഹെനോയ്. മരുമകൾ: ദിവ്യ.
പുന്നയൂര്‍ക്കുളം: പുന്നൂക്കാവ് ശാന്തി ആശുപത്രിക്ക് കിഴക്ക് പരേതനായ പ്രാരത്ത് കുമാരെൻറ ഭാര്യ തങ്ക (74) നിര്യാതയായി. മക്കള്‍: ശോഭന, അനില്‍, ബിബുരാജ്, പ്രമോദ് (നാഗാലൻഡ്), പ്രസാദ്, രജീഷ്. മരുമക്കള്‍: മോഹനന്, രമ്യ, സിനി, ലിനി, ബിജി.
വടക്കേക്കാട്: എടക്കര റോഡ് കണ്ണനായ്ക്കൽ ഫ്രാൻസിസിെൻറ ഭാര്യ ലില്ലി (69) നിര്യാതയായി. പനന്തറ വാഴപ്പുള്ളി കുടുംബാംഗമാണ്. മക്കൾ: മിനി, ലിജു (ധനലക്ഷ്മി ബാങ്ക്, തൃശൂർ) ലിജു (അൽബ വാച്ച് മുക്കിലപ്പീടിക). മരുമക്കൾ: ജോയ് (ജോയ് സ്റ്റുഡിയോ പാവറട്ടി), സ്മിത (അടാട്ട് പഞ്ചായത്ത് കൃഷി ഓഫിസർ), ലിൻസി (യൂണിയൻ മണി ചേഞ്ച് കുന്നംകുളം).
മാള: വലിയപറമ്പ് കാരപ്പിള്ളി അയ്യപ്പൻകുട്ടിയുടെ മകൻ ഗോവിന്ദൻ (88) നിര്യാതനായി. കോവിഡ് ബാധിച്ചിരുന്നു. ഭാര്യ: പരേതയായ രഘുപതി. മക്കൾ: ലതിക, സജിത, ബേബിക്കുട്ടൻ, ദീപ. മരുമക്കൾ: പുരുഷോത്തമൻ, ചന്ദ്രൻ, ഷീന, അനിൽകുമാർ.
കൊടുങ്ങല്ലൂർ: തച്ചുശാസ്ത്ര വിദഗ്ധനും ജ്യോതിഷ പണ്ഡിതനുമായ പുല്ലൂറ്റ് കോഴിക്കട വില്വാ മംഗലത്ത് അപ്പുക്കുട്ടൻ പണിക്കർ (91) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: ശ്രീനിവാസൻ, ശ്രീദേവി, ഉമേശൻ, ദിനേശൻ, രാജേശ്വരി. മരുമക്കൾ: രാജി, സുരേന്ദ്രൻ, രജിത, സബിത, ശിവൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് കല്ലിപ്പറമ്പിൽ അബൂബക്കർ (85) നിര്യാതനായി. മക്കൾ: മുഹമ്മദാലി, ഷൗക്കത്തലി, അഷറഫ്, റംല, റഷീദ, റജൂല. മരുമക്കൾ: ഷമിദ, സാജിദ, സബീന, ബഷീർ, സലീം, പരേതനായ ലത്തീഫ്.
ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് പരേതനായ ചക്കാണ്ടൻ വേലായി മാസ്റ്ററുടെ മകൻ ബാബുരാജ് (54) നിര്യാതനായി. കേരള ബാങ്ക് കുന്നംകുളം ബ്രാഞ്ച് സീനിയർ അക്കൗണ്ടൻറാണ്. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, കേരള ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഡയറക്ടർ, കല്ലുങ്ങൽ ക്ഷേത്ര കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മാതാവ്: പരേതയായ തങ്കം. ഭാര്യ: സുനിത (എസ്.ബി.ഐ ചാവക്കാട്). മകൾ: അഞ്ജലി. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.
ചാവക്കാട്: പുത്തൻകടപ്പുറം മുനവ്വീർ പള്ളിക്ക് തെക്ക് മുട്ടിൽ കോയ (74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ബാദുഷ, ഷഫീഖ്, ഹസൻ, ഹുസൻ, ഷാഹിദ, ഷമീറ. മരുമക്കൾ: റഷീദ്, ഷുക്കൂർ, നജീബ, മാജിദ, സുഹൈല.
പെരിങ്ങോട്ടുകര: കിഴക്കുംമുറി കാരേപറമ്പിൽ ധർമരാജെൻറ ഭാര്യ സുലേഖ (68) നിര്യാതയായി.
അരിമ്പൂർ: എറവ് ഹൈടെക് നഗറിൽ പടിക്കല പാപ്പച്ചെൻറ ഭാര്യ റോസിലി (55) നിര്യാതയായി. കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.15ന് എറവ് സെൻറ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.