Obituary
ഗുരുവായൂര്‍: കണ്ടാണശേരി മനയത്ത് കൃഷ്ണശ്രീയില്‍ ചെറുവത്തില്‍ ശ്രീധരന് നായര്‍ (73) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: ശ്രീജ, ശ്രീകുമാര്‍. മരുമക്കള്‍: രഞ്ജിത്ത്, ദിശ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.
മാടക്കത്തറ: കുളങ്ങര ഗോവിന്ദന്‍കുട്ടിയുടെ ഭാര്യ മാലതി (82- റിട്ട. പ്രധാനാധ്യാപിക, വില്ലടം സ്കൂള്‍) നിര്യാതയായി. മക്കള്‍: മിനി, പ്രദീപ്. മരുമക്കള്‍: പ്രീതി, ഹരിദാസ്.
തൃശൂര്‍: പൂങ്കുന്നം പാലപറമ്പില്‍ ലെയിനില്‍ പരേതനായ തങ്കപ്പന് വരന്തരപ്പിള്ളിയുടെ ഭാര്യയും പാലപറമ്പില്‍ അമ്മുക്കുട്ടി എന്ന ജാനകി അമ്മയുടെ മകളുമായ രാധ (83) നിര്യാതയായി.
പഴുവിൽ വെസ്റ്റ്: വെട്ടിയാട്ടിൽ പരേതനായ ബാലെൻറ ഭാര്യ മല്ലിക (72) നിര്യാതയായി. മക്കൾ: നിഷിൽ, ഷൈനി. മരുമക്കൾ: പ്രിൻസി, രാജീവ്.
കൊടകര: വല്ലപ്പാടി വെള്ളരിക്കല്‍ തങ്കമണിയുടെ മകന് ബാബു (46) നിര്യാതനായി. ഭാര്യ: കവിത. മക്കള്‍: പ്രവീണ്‍, പ്രണവ്.
കൊടകര: മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കൈപ്പള്ളി മാധവെൻറ ഭാര്യ തങ്കമണി (82) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍കുട്ടി, അംബിക, ഓമന. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
കുന്നത്തങ്ങാടി: വെളുത്തൂർ തച്ചംപിള്ളി നങ്ങേലി കുമാരെൻറ മകൻ ശിവദാസൻ (49) നിര്യാതനായി. മാതാവ്: സീത. ഭാര്യ: ഗിനിത. മക്കൾ: ദിയ, ദിൽ.
മനക്കൊടി: ചുള്ളിപറമ്പിൽ പരേതനായ ശ്രീധരെൻറ ഭാര്യ അമ്മിണി (86) നിര്യാതയായി.
ഒളരിക്കര: ചെറുവത്തൂര്‍ ഇട്ടൂപ്പിെൻറ മകന് ജോയ് (65) നിര്യാതനായി. ഭാര്യ: ജെസി ജോയ്. മക്കള്‍: പ്രവീണ്‍, പ്രീതി. മരുമക്കള്‍: രേഖ, ലിറ്റു.
പാവറട്ടി: ചിറ്റാട്ടുകര പെരുമറത്ത് കൃഷ്ണൻകുട്ടിയുടെ മകൻ ജോഷി (61) നിര്യാതനായി. ചാവക്കാട് റേഞ്ച് കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു. ഭാര്യ: രമണി. മക്കൾ: ജിതിൻ, ജിബിൻ.
കോടാലി: വ്യാപാരിയായ കോടാലി കറപ്പംവീട്ടില്‍ അമീര്‍ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഷാജഹാന്, സുബൈദ, ലൈല, ഷാജിത. മരുമക്കള്‍: ഷൈല, ബദറുദ്ദീന്‍, ഹനീഫ, റഷീദ്.
മുളങ്കുന്നത്തുകാവ്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവ ജവാൻ മരിച്ചു. പോട്ടോർ വെട്ടിക്കാട്ടുവളപ്പിൽ ഗോവിന്ദൻകുട്ടിയുടെ മകനും സൈന്യത്തിൽ സിഗ്നൽമാനുമായ ധീരജ് (25) ആണ് മരിച്ചത്. ബുധനാഴ്ച ചൂണ്ടലിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. മാതാവ്: കൃഷ്ണകുമാരി. സഹോദരൻ: സൂരജ്. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു.