Obituary
അരിമ്പൂർ: ധനലക്ഷ്മി ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ എറവ് കപ്പൽ പള്ളിക്കു സമീപം മാളിയേക്കൽ ആൻഡ്രൂസ് (77) നിര്യാതനായി. കപ്പൽപ്പള്ളിയിലെ സൺഡേ കാറ്റിക്കസം സ്കൂൾ മുൻ പ്രധാനാധ്യാപകൻ, സി.എൽ.എ എറവ് യൂനിറ്റ് പ്രസിഡൻറ്, എറവ് സെൻറ് ജോസഫ്സ് ഇ.എം.എച്ച്.എസ്.എസ് മാനേജ്മെൻറ് കമ്മിറ്റി അംഗം എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റീത്ത (റിട്ട. പ്രിൻസിപ്പൽ, കടപ്പുറം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ഫാ. ഡോ. ജോളി ആൻഡ്രൂസ് മാളിയേക്കൽ (പ്രിൻസിപ്പൽ, ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട), സി. ഡോ. ജൂലിയ സി.എം.സി (ജയ്ക്രിസ്റ്റോ കോൺവെൻറ് പാലക്കാട്, അസി. പ്രഫസർ, സെൻറ് തോമസ് കോളജ് തൃശൂർ). സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് എറവ് സെൻറ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.
അരിമ്പൂർ: എഴുത്തച്ഛൻ റോഡിൽ കുറ്റിക്കാട്ട് വീട്ടിൽ പീറ്ററിെൻറ ഭാര്യ മിനി (48) നിര്യാതയായി. മക്കൾ: ജെറി, ജിേൻറാ, ജീന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
അന്തിക്കാട്: വിദേശത്തുനിന്ന് എത്തിയയാൾ കോവിഡ് ബാധിച്ച് മരിച്ചു. അന്തിക്കാട് ആലിനു പടിഞ്ഞാറ് വാക്കാട്ട് രാമൻകുട്ടിയുടെ മകൻ സുധാകരൻ (57) ആണ് മരിച്ചത്. ഭാര്യ: ചന്ദ്രിക (ബ്യൂട്ടീഷൻ). മക്കൾ: അതുൽ (ഗൾഫ്), അതുല്യ.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പോസ്റ്റ് ഓഫിസ് കെ.എസ്. മേനോൻ റോഡിൽ വലിയവീട്ടിൽ പറമ്പിൽ അലിയുടെ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: ജബ്ബാർ, പരേതനായ അഷ്റഫ്. മരുമകൾ: ലൈല.
കൊടുങ്ങല്ലൂർ: ശാന്തിപുരം പൊരി ബസാർ തരൂപീടികയിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ സെയ്തുമുഹമ്മദ് (74) നിര്യാതനായി. ഭാര്യ: റുക്കിയ. മക്കൾ: നൗഷാദ്, കമറുദ്ദീൻ, ഷംസുദ്ദീൻ, ഇസ്മായിൽ, ജാസ്മിൻ. മരുമക്കൾ: ഷീബ, ജബീന, മഫീത, സെയ്തുമുഹമ്മദ്.
കുന്നത്തങ്ങാടി: വെളുത്തൂർ തറയിൽ വർക്കിയുടെ മകൻ ഔസേഫ് (59) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ഗ്ലാഡിസ്, ഗ്ലോറിയ. മരുമകൻ: ജോബി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
കാര: കാതിയാളം പഞ്ചായത്ത് കുളത്തിന് സമീപം താമസിക്കുന്ന മാങ്കേരി കുഞ്ഞു മൊയ്തീെൻറ മകൻ അലി (81) നിര്യാതനായി. ഭാര്യ: ഐശാബി. മക്കൾ: ഹസീന, മനാഫ്, അലീന. മരുമക്കൾ: ഷെരീഫ്, സബിത, റോഷൻ.
കേച്ചേരി: കുറുമാൽ ആലപ്പാട്ട് ഫ്രാൻസിസ് (90) നിര്യാതനായി.ഭാര്യ: പരേതയായ റോസ. മക്കൾ: വർഗീസ്, ജെസിന്ത, ലൂസി, ജോസഫ്, തോമാസ്, ആലീസ്. മരുമക്കൾ: ജോണി, വർഗീസ്, മേഗി, ലീന, ഫ്രാൻസിസ്.
കുന്നംകുളം: വെള്ളിത്തിരുത്തി കാഞ്ഞിങ്ങാട്ട് വീട്ടിൽ ഗോപി നായർ (80) നിര്യാതനായി.ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ഉഷ, ഉല്ലാസ്. മരുമക്കൾ: സുജ, പരേതനായ സുധാകരൻ.
വടൂക്കര: കാഞ്ഞിരത്തിങ്കൽ പരേതനായ വർഗീസിെൻറ ഭാര്യ അന്നം കുട്ടി (86) നിര്യാതയായി. മക്കൾ: രാജൻ, ബോസ്കോ. മരുമക്കൾ: ലിസി, വത്സ.
പറപ്പൂര്: പുത്തൂര്‍ ചേറുവിെൻറ മകന് പി.സി. ജോയ് (67) നിര്യാതനായി. ഭാര്യ: ഷീബ. മക്കള്‍: ഫെമിന ജോയ് (കലക്ടറേറ്റ്), ഫിജോ ജോയ് (ദുബൈ). മരുമക്കള്‍: ശ്രീകാന്ത് (കലക്ടറേറ്റ്), ഡയാന (ദുബൈ).
ഗുരുവായൂര്‍: പുത്തമ്പല്ലി നളന്ദ ജങ്ഷന് സമീപം മുന്‍ നഗരസഭ കൗണ്‍സിലര്‍ മുട്ടത്ത് ഡേവിഡിെൻറ മകന് സനു (32) നിര്യാതനായി. മാതാവ്: മോളി. സഹോദരന്: ഡോ. മനു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഗുരുവായൂര്‍ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയില്‍.