പുന്നയൂർ: പഞ്ചായത്തിലെ ബി.ജെ.പി നേതാവ് എടക്കര പരേതനായ എടക്കാട് അപ്പുക്കുട്ടിയുടെ മകൻ കുമാരൻ (81) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: രവി, മണി, സജി, മേനക, പരേതയായ ഉഷ. മരുമക്കൾ: സൗമിനി, ഷൈനി, സിന്ദു, പരേതനായ ചെല്ലപ്പൻ. ബി.ജെ.പി പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്, ഗുരുവായുർ നിയോജക മണ്ഡലം സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.