Obituary
ആമ്പല്ലൂർ: രാപ്പാൾ കുന്നുമ്മക്കര ഗംഗാധരെൻറ ഭാര്യ ദേവകി (73) നിര്യാതയായി. മക്കൾ: ലത, ജയ, ജിഷ, ഷാജു. മരുമക്കൾ: മണിലാൽ, ശ്രീനിവാസൻ, ശ്രീജ, പരേതനായ വിശ്വംഭരൻ.
ഇരിങ്ങാലക്കുട: മാപ്രാണം പള്ളിത്തറ വറീതിെൻറ മകൻ ദേവസി (83) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: വർഗീസ്, ബിന്നി, ഫ്രാൻസീസ്, ജോൺ. മരുമക്കൾ: ജിംസി, ബിസ, പരേതനായ ജോയ്.
തൃശൂർ: കോലഴി ത്രിവേണി നഗർ സ്ട്രീറ്റ് നമ്പർ 11ൽ തൈവളപ്പിൽ പരേതനായ ബാലെൻറ മകൻ സുരേന്ദ്രൻ (52) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ശ്രീരാഗ് (മെഡിക്കൽ റപ്രസെൻററ്റിവ്), ശ്രീലക്ഷ്മി.
ആമ്പല്ലൂർ: പുതുക്കാട് കാഞ്ഞൂർ പുതുശേരി തെക്കുംപുറം കുഞ്ഞുവറീതിെൻറ ഭാര്യ ലില്ലി (74) നിര്യാതയായി. മക്കൾ: ഷീല, ബാബു, ഷൈനി. മരുമക്കൾ: ആൻറണി, മഞ്ജു, ജോൺസൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം കോട്ടോളി ലോനപ്പെൻറ മകന് വിന്‍സെൻറ് (62) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: ലിവിന്, ലിമിഷ. മരുമകന്: ക്ലാരിന്.
തളിക്കുളം: പുതിയങ്ങാടിയിൽ പതിയാപറമ്പത്ത് പരേതനായ അബൂബക്കറിെൻറ ഭാര്യ ഖദീജ (87) നിര്യാതയായി. മക്കൾ: സുബൈദ, നദീറ, പരേതനായ ബഷീറലി. മരുമക്കൾ: ജമാൽ, നസീമ, പരേതരായ മൂസ, ഹബീബ്.
മന്ദലാംകുന്ന്: ജുമുഅത്ത് പള്ളിക്ക് കിഴക്ക് പാലം റോഡിൽ പരേതനായ കോട്ടപ്പുറത്ത് അഹമ്മദുണ്ണിയുടെ മകൻ ഇഖ്ബാൽ (54) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ആദിൽ, ആഫിയ.
മാള: അഷ്ടമിച്ചിറ ചെമ്മാലത്ത് സി.എന്‍. അശോകന് (70) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: നീതു, ആഷ്ലി, അഖില്‍. മരുമക്കള്‍: സനില്‍, മീനു.
അരിമ്പൂർ: എൻ.ഐ.ഡി റോഡിൽ തെക്കൻ കൊച്ചങ്കരൻ (78) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കൾ: കനക, ഷാജി, ഷാജു. മരുമക്കൾ: മുരുകേശൻ, കുമാരൻ, ധന്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വടൂക്കര ശ്മശാനത്തിൽ.
പഴുവിൽ: പുലിക്കോട്ടിൽ തോമസിെൻറ ഭാര്യ മേരി (71) നിര്യാതയായി. മക്കൾ: സിജി, സീന, സ്റ്റീഫൻ, പരേതനായ ഷിേൻറാ. മരുമക്കൾ: സെബാസ്റ്റ്യൻ, ജോമോൻ, ജോംസി.
ചാലക്കുടി: നോർത്ത് ചാലക്കുടി പാപ്പി റോഡിൽ ടൗൺ ചുമട്ടുതൊഴിലാളി കണ്ണൻകാക്കശ്ശേരി മുഹമ്മദിെൻറ മകൻ സിദ്ദീഖ് (66) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ജിജീഷ്, ജിസ, ജിൻഷ.
ചെറുതുരുത്തി: ദീർഘകാലം ചെറുതുരുത്തി ഗവ. ഹൈസ്കൂൾ അധ്യാപികയായിരുന്ന കരുവാട പൊതിയിൽ രാധാദേവി (77) നിര്യാതയായി. ഭർത്താവ്: കെ. അരവിന്ദാക്ഷൻ. ശ്രീനാരായണ ടീച്ചേഴ്സ് ട്രൈനിങ് സ്കൂൾ മാനേജരായിരുന്ന പരേതയായ കെ.പി. മാധവിയമ്മയുടെ മകളാണ്. മകൻ: കെ.പി. അനിൽ. മരുമകൾ: ഇന്ദു (ഇരുവരും എസ്.എൻ.ടി.ടി.ഐ ജീവനക്കാർ). സഹോദരങ്ങൾ: കെ.പി. രാധാകൃഷ്ണൻ (സി.പി.എം ജില്ല കമ്മിറ്റിയംഗം), ഇന്ദിരാദേവി, സുകുമാരൻ, ഗോപിനാഥൻ, രവികുമാർ, വേണുഗോപാൽ.