Obituary
മാള: പുപ്പത്തി ഏരിമ്മൽ തെങ്ങിപറമ്പിൽ നാരായണെൻറ ഭാര്യ ലീല (77) നിര്യാതയായി. മക്കൾ: ഷീല, ഷൈല, ക്ഷിതീന്ദ്രൻ, സിന്ധു. മരുമക്കൾ: വിജയൻ, ജിജി, സജീവ്, പരേതനായ ബാബു.
പുത്തൻപീടിക: കുരുതുകുളങ്ങര മാണിയുടെ മകൾ സിസ്റ്റർ കാൻഷ്യസ് (80) നിര്യാതയായി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ തൃശൂർ അസീസി പ്രൊവിൻസിലെ തിരൂർ സിയോൺ റിന്യൂവൽ സെൻറർ ഭവനാംഗമാണ്. സഹോദരങ്ങൾ: മാത്യു, കുഞ്ഞന്നം, ലോനപ്പൻ, മറിയം, ത്രേസ്യ, ആൻറണി.
പുന്നയൂർ: മൂക്കഞ്ചേരി ജീലാനി മസ്ജിദിന് സമീപം പരേതനായ അമ്മന്നൂർ മുഹമ്മദിെൻറ മകൻ അഷ്റഫ് (60) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: അഫ്സൽ, അൻസിയ, ഹസ്ന. മരുമക്കൾ: ഷറഫുദ്ദീൻ, ഷഫീഖ്.
പാവറട്ടി: എളവള്ളി സൗത്ത് മച്ചിങ്ങൽ സുകുമരെൻറ മകൻ ശ്രീനിവാസൻ (56) നിര്യാതനായി. ഭാര്യ: ഷാർമിള. മക്കൾ: ശ്രുതി, ശ്രീഷ്ണ. മരുമകൻ: അഭിലാഷ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ഗുരുവായൂർ: തിരുവെങ്കിടം പാലിയത്ത് രാജൻ (രാജപ്പൻ -72) നിര്യാതനായി. സി.പി.എം പ്രവർത്തകനായിരുന്നു. ചാവക്കാട് സ്വതന്ത്ര ഓട്ടോ ടാക്സി യൂനിയൻ സെക്രട്ടറി, ഗുരുവായൂർ ചുമട്ടുതൊഴിലാളി യൂനിയൻ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാഗീരഥി. മക്കൾ: രാജേഷ് പാലിയത്ത്, മിനി, രജനി. മരുമക്കൾ: ചന്ദ്രൻ, അനിൽ, അർച്ചന.
ഗുരുവായൂർ: ബ്രഹ്മകുളം ആളൂർ പരേതനായ തോമസിെൻറ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ: വിൻസെൻറ്, അലക്സ്, പരേതനായ ജോസ്. മരുമക്കൾ: ഗ്രേസി, ഷൈനി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ബ്രഹ്മകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
ചേലക്കര: പരക്കാട് മൊടായ്ക്കൽ സേതുമാധവൻ (66) നിര്യാതനായി. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ ജീവനക്കാരനാണ്. ഭാര്യ: ജാനകി. മക്കൾ: പ്രസാദ്, പ്രസീത. മരുമകൻ: ഹരിദാസ്.
പെരിങ്ങോട്ടുകര: റിട്ട. കൃഷി ഓഫിസർ വേളേക്കാട്ട് ഹരിദാസൻ (84) നിര്യാതനായി. ഭാര്യ: കുമുദാഭായ് (റിട്ട. പ്രധാനാധ്യാപിക, യു.പി സ്കൂൾ കരയാമുട്ടം). മക്കൾ: നിഷ, നിത (അധ്യാപിക, യു.പി സ്കൂൾ കരയാമുട്ടം). മരുമക്കൾ: രാജീവ് (ഗൾഫ്), അനി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ).
തൃപ്രയാർ: ദേശീയപാത 66ൽ എടമുട്ടം പയച്ചോട് സെൻററിൽ അജ്ഞാതൻ ലോറിയിടിച്ച് മരിച്ചു. 65 വയസ്സ് തോന്നിക്കും. ശനിയാഴ്ച രാവിലെ ഒമ്പതരക്കായിരുന്നു അപകടം. നടന്നുപോവുകയായിരുന്ന ഇയാളെ ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ. പൊലീസ് കേസെടുത്തു.
അന്തിക്കാട്: കെ.കെ. മേനോൻ ഷെഡിനു പടിഞ്ഞാറ് കുരുതുകുളങ്ങര അന്തോണിയുടെ മകൻ ഫ്രാൻസിസ് (76) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ജോസ് മോൻ, ജോബി. മരുമക്കൾ: വിൻസി, ഫിന.
പൂത്തൂര്‍: മാന്ദാമംഗലം തണ്ട്യേയ്ക്കല്‍ പരേതനായ ഗോപാലനെഴുത്തച്ഛെൻറ ഭാര്യ രാധ (80) നിര്യാതയായി. മക്കള്‍: ഉണ്ണികൃഷ്ണന്, കമലാകരന്‍. മരുമക്കള്‍: രമാദേവി, ബിന്ദു.
ഒല്ലൂര്‍: അവിണിശ്ശേരി കല്ലൂര്‍മന റോഡില്‍ നീലാങ്കാവില്‍ വാറുണ്ണി (82) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: വിന്‍സി, ജിന്‍സി, ആൻറണി. മരുമക്കൾ: രാജന്, ലെനിന്, സൂസന്.സംസ്കാരം ശനിയാഴ്ച 11.30ന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോന പള്ളി സെമിത്തേരിയില്‍.