Obituary
പഴഞ്ഞി: കാട്ടകാമ്പാൽ ചെറുവത്തൂർ കുടുംബാംഗം കാണിപ്പയ്യൂർ താമസിക്കുന്ന ഡോ. ജയപ്രകാശ് സ്കറിയയുടെ ഭാര്യ സത്തിനി (താതി –72) നിര്യാതയായി. മക്കൾ: നവീൻ, നിതിൻ. മരുമക്കൾ: പ്രബിത, നീബ.
എരുമപ്പെട്ടി: കോട്ടപ്പുറം ചേങ്ങോട് കുറ്റിക്കാട്ടിൽ വീട്ടിൽ പരേതനായ ദേവസിയുടെ മകൻ ഫ്രാൻസിസ് (74) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: റെയ്സി, ഷൻസ്സി. മരുമക്കൾ: ഷാജൻ, ഷാജു.
എരുമപ്പെട്ടി: തയ്യൂർ ചീരോത്ത് വീട്ടിൽ ചങ്ങെൻറ ഭാര്യ മുല്ല (80) നിര്യാതയായി. മക്കൾ: ലീല, ശാന്ത, ചന്ദ്രിക, സുബ്രഹ്മണ്യൻ. മരുമക്കൾ: അയ്യപ്പൻ, മോഹനൻ, പ്രീത, പരേതനായ ബാബു.
ചാവക്കാട്: ഒരുമനയൂർ പരേതനായ കീക്കോട്ട് ഹൈേദ്രാസ്കോയ തങ്ങളുടെ മകൻ ആറ്റക്കോയ തങ്ങൾ (59) നിര്യാതനായി. ഒരുമനയൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്, ഒരുമനയൂർ സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആറ്റ ബീവി. മക്കൾ: ഹൈേദ്രാസ് കോയ തങ്ങൾ, ഹക്കീം മുഹമ്മദ് കോയ തങ്ങൾ. മരുമകൾ: ഫർസാന ബീവി.
കൊടുങ്ങല്ലൂർ: എറിയാട് മാടത്തിങ്കൽ സുബ്രഹ്മണ്യെൻറ മകൻ വേണുകുമാർ (61) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: രോഹിത് (ബി.ആർ.ഡി) നിമ്മി. മരുമക്കൾ: ശരണ്യ, അജേഷ് (സെയിൽസ് ടാക്സ്, തൃശൂർ).
തൃശൂർ: പ്രശസ്ത ഫുട്ബാള്‍ റഫറി കുട്ടനെല്ലൂര്‍ ഗവ. കോളജിനു സമീപം ശ്രീകൃപയില്‍ എം.എസ്. കരുണാകരന് (77) നിര്യാതനായി. തൃശൂര്‍ ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയും അളഗപ്പ പോളിടെക്നിക് കായികാധ്യാപകനുമായിരുന്നു. തൃശൂരില്‍ നടന്ന സന്തോഷ്ട്രോഫി മത്സരത്തിലും ചാക്കോള ട്രോഫി മത്സരങ്ങളിലും റഫറിയും സംഘാടകനുമായിരുന്നു. ഭാര്യ: പത്മിനി (റിട്ട. പ്രഫസർ, കുട്ടനെല്ലൂര്‍ ഗവ. കോളജ്). മക്കള്‍: ശ്രീബാല കെ. മേനോന് (സിനിമ സംവിധായിക, എഴുത്തുകാരി), ശ്രീജിത്ത് (കമ്പൂട്ടര് എൻജിനീയര്‍, അമേരിക്ക). മരുമക്കള്‍: ജിമ്മി ജയിംസ് (ഏഷ്യാനെറ്റ് ന്യൂസ്), ഷിജസ്റ്റ വിക്ടര്‍ (അമേരിക്ക). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
ഗുരുവായൂർ: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം തട്ടാഴിയിൽ ഉണ്ണികൃഷ്ണെൻറ ഭാര്യ പുതിയേടത്ത് കൃഷ്ണകുമാരി (66) നിര്യാതയായി. മക്കൾ: സന്ദീപ് (ബംഗളൂരു), സഞ്ജയ് (യു.കെ). മരുമക്കൾ: ഹേമ (ബംഗളൂരു), ഭാവന (യു.കെ). സംസ്കാരം പിന്നീട്.
തൃപ്രയാർ: വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിന് സമീപം വാഴപ്പുള്ളി അശോകന് (85) നിര്യാതനായി. ഭാര്യ: കോമള. മക്കള്‍: രാമചന്ദ്രന്, ഷാജു, ജ്യോതിലക്ഷ്മി, ഡാരി. മരുമക്കള്‍: അജിത, രമ, ഉല്ലാസന്, ബാബു.
മാള: സി.പി.ഐ നേതാവ് മാള ആലത്തൂർ വടക്കേടത്ത് വി.പി. അറുമുഖൻ (99) നിര്യാതനായി. കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: നളിനി. മക്കൾ: രമേഷ് (ബിസിനസ്), സുനിൽ (മുംബൈ), മനോജ് (ദുബൈ), ലതിക (അധ്യാപിക, ജി.യു.പി.എസ് കാരുമാത്ര). മരുമക്കൾ: സിജി (സിവിൽ സപ്ലൈസ്), സബന (മുംബൈ), തുഷാര, തമ്പി.
ചിറയ്ക്കൽ: ഇഞ്ചമുടി മാരിപ്പാടം ചേനങ്ങത്ത് പരേതനായ അയ്യപ്പെൻറ മകൻ രാജൻ (51) നിര്യാതനായി. മാതാവ്: കൊച്ചാളി. ഭാര്യ: സിന്ധു.
മാള: പള്ളിപ്പുറം ചെല്ലക്കുടം ലോനൻകുഞ്ഞിെൻറ ഭാര്യ റോസ (91) നിര്യാതയായി. മക്കൾ: എൽസി, ആൻറണി, ക്ലാര, മേരി, ജോർജ്, ജോൺസൻ. മരുമക്കൾ: ജെസ്സി, ജോൺസ്, മത്തായി, ഷീബ, ജിംസി, പരേതനായ ജോസ്.
തൈക്കാട്: ആളൂർ പരേതനായ ഔസേപ്പുണ്ണിയുടെ മകൻ ഗബ്രിയേൽ (74) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷാലറ്റ്, ഷാേൻറാ. മരുമക്കൾ: ഷിബു, ടിനു.