Obituary
ആമ്പല്ലൂർ: വരന്തരപ്പിള്ളി കോരനൊടിയിൽ കല്ലുപ്പിള്ളി ബാലൻ (70) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് ബാലന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച ഉച്ചക്കാണ് മരിച്ചത്. മറവിരോഗം ബാധിച്ച ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ല. രോഗ ഉറവിടം വ്യക്തമല്ല.
കൊടുങ്ങല്ലൂർ: പനങ്ങാട് ഇരുപത്തിയഞ്ചാംകല്ല് പടിഞ്ഞാറ് പുലികൂട്ടിൽ അബ്ദുൽ അസീസ് (64) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: മിസിരിയ്യ, സലീം. മരുമക്കൾ: ആഷിഖ് (സലാല) ഷഹന.
ആമ്പല്ലൂർ: ചെങ്ങാലൂർ വളഞ്ഞുപാടം അരണക്കൽ വീട്ടിൽ സുബ്രഹ്മണ്യെൻറ ഭാര്യ തങ്ക (80) നിര്യാതയായി. മക്കൾ: മണി, സുജാത, ദാസൻ, ഹരി. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന്.
ചെറുതുരുത്തി: പാഞ്ഞാൾ കുണ്ടിൽ പുലാശ്ശേരി രാമചന്ദ്രൻ നായർ (78) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: അനൂപ് കുമാർ, അനിത. മരുമക്കൾ: ശരണ്യ, രാജേഷ്.
ആളൂർ: അതിയുന്തൻ സേവിയർ (80) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലില്ലി, ജെയ്സൺ, വർഗീസ്. മരുമക്കൾ: പോൾസൺ, മിനി, നിത.
കണിമംഗലം: ചേമ്പാറ സുരേഷ് (56) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: ആകർശ്, ആർശ, ആതിര. മരുമക്കൾ: സുജിത്ത്, സുമിത്ത്.
ഒല്ലൂർ: വടക്കേ അങ്ങാടി കണ്ണനായ്ക്കൽ പാല്യേക്കര അന്തോണിയുടെ മകൻ ആൻറണി (57) നിര്യാതനായി. ഭാര്യ: ഷീജ നെടുംകണ്ടത്തിൽ. മക്കൾ: നിതിൻ, നിഖിൽ, കുരിയപ്പൻ. മരുമകൾ: സൂസൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
നടത്തറ: ഐക്യനഗർ ഐനിക്കുന്നൻ പരേതനായ കൃഷ്ണെൻറ മകൻ അശോകൻ (57) നിര്യാതനായി. മാതാവ്: പരേതയായ രുഗ്മിണി. ഭാര്യ: ഗീത. സഹോദരങ്ങൾ: മോഹനൻ, ജീവ, ചന്ദ്രൻ, കണ്ണൻ, ചിത്ര, രമ, ജയ.
മരത്താക്കര: തട്ടിൽ കുപ്പ ആൻറണിയുടെ ഭാര്യ മിനി (51) നിര്യാതയായി. മക്കൾ: ശാന്തി, ശരത്ത്. മരുമക്കൾ: ജിബിൻ പാലയ്ക്കൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.
കിഴുപ്പിള്ളിക്കര: പൂക്കാട്ടുകുന്നിൽ കല്ലിങ്ങൽ പരേതനായ വിജയെൻറ മകൻ പ്രവീൺ (50) നിര്യാതനായി. മാതാവ്: യശോദര. ഭാര്യ: വിജ. മക്കൾ: വിഷ്ണുപ്രിയ, വിജയ് ആനന്ദ്. സഹോദരങ്ങൾ: സജീവൻ, രാജീവൻ.
പഴുവിൽ വെസ്റ്റ്: നേതാജി റോഡിനു സമീപം തെക്കേ മഠത്തിൽ പരേതനായ കുമാരെൻറ ഭാര്യ സുമതി (83) നിര്യാതയായി. മക്കൾ: കാഞ്ചന, ജയൻ, ഉണ്ണികൃഷ്ണൻ, പരേതയായ കവിത. മരുമക്കൾ: പ്രീജു, ഷീബ, പരേതനായ സുകുമാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചാഴൂർ: കല്ലൂർ ആമ്പിലി വീട്ടിൽ കൃഷ്ണൻ നായർ (86) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: ഉഷ, ശ്രീദേവി, ശിവൻ. മരുമക്കൾ: രവി, വിജയൻ, ഗീത.