Obituary
പെരിങ്ങോട്ടുകര: കിഴക്കേനട പൈനൂരിൽ കുരുതുകുളങ്ങര പരേതനായ ദേവസി ഭാര്യ മേരി (77) നിര്യാതയായി. മക്കൾ: ലില്ലി, ഇനാശു, ജയൻ. മരുമക്കൾ: ഡേവീസ്, സ്മിന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് താന്ന്യം സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: എറിയാട് പടിയത്ത് പുത്തൻകാട്ടിൽ (കുറിഞ്ഞിപ്പുറം) അഡ്വ. പി.എ. കുഞ്ഞിമൊയ്തീെൻറ ഭാര്യ ഐഷ കുഞ്ഞി (76) നിര്യാതയായി. വളാഞ്ചേരി പാണ്ടികശാല കളത്തിൽ ബാപ്പുഹാജിയുടെയും കല്ലടി ഖദീജയുടെയും മകളാണ്. മക്കൾ: പി.കെ. മുഹമ്മദ് ഷാഹിർ (ബിസിനസ്) പി.കെ. മുഹമ്മദ് ഷമീർ (എം.ഇ.എസ് തൃശൂർ ജില്ല സെക്രട്ടറി), ഷാനി. മരുമക്കൾ: ഇസ്മായിൽ, നിമിത, വാഹിദ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാടവന പുത്തൻകാട്ടിൽ മസ്ജിദ് ഖബർസ്ഥാനിൽ.
ആമ്പല്ലൂർ: നന്തിക്കര തണ്ടാശ്ശരി ബാലെൻറ ഭാര്യ തങ്ക(73) നിര്യാതയായി. മക്കൾ: വിജയ,വിനയ, ബിന്ദു,വിദ്യ. മരുമക്കൾ: കുട്ടൻ, ശിവദാസൻ, അജി, ഷിബു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
കോടാലി: മാങ്കുറ്റിപ്പാടം കിഴക്കൂടന് വീട്ടില് അന്തോണി (70) നിര്യാതനായി. ഭാര്യ: റോസി. മക്കള്: ഷൈബി, ജോസ്, ജോബി, ഷിബി, ഷിനി. മരുമക്കള്: നൈജു, ജിനി, ഷിനി, ഷോബി, ജെയ്സന്.
ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ഇ.എം.എസ് നഗറിന് പടിഞ്ഞാറ് പുതുവീട്ടിൽ ബീരാവുവിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, അക്ബർ, ഹംസ, അഗോമ. മരുമകൾ: നഫീസു, മൈമൂന, മുബീന, അഷറഫ്.
ആമ്പല്ലൂർ: തൃക്കൂർ പള്ളിയറ മാപ്രാണൻ വീട്ടിൽ വാസുവിെൻറ മകൻ രാധാകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വിനീഷ്, വിബീഷ്.
ഏനാമാക്കൽ: കോഞ്ചിറ കുന്നംകുമരത്ത് പരേതനായ ഫ്രാൻസിസിെൻറ ഭാര്യ റോസി (89) നിര്യാതയായി. ഏനാമാക്കൽ സെൻറ് ജോസഫ് ഹൈസ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: ഷീല (പ്രഫ. കേരളവർമ കോളജ്, തൃശൂർ), ഡോ. മോളി, ലാലി (കാലിക്കറ്റ് സർവകലാശാല). മരുമക്കൾ: ബാബു ജോസഫ് (പ്രഫ. സെൻറ് തോമസ് കോളജ്, തൃശൂർ), ഡോ. ഡേവീസ്, പ്രശാന്ത് (കാലിക്കറ്റ് സർവകലാശാല).
ഏനാമാക്കൽ: ചിരട്ടക്കടവ് കാഞ്ഞിരപ്പറമ്പിൽ ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ചലിത, ചഞ്ചൽ. മരുമക്കൾ: സുനിലൻ, ജിഷ.
ചാവക്കാട്: മുസ്ലിം ലീഗിെൻറ പഴയകാല നേതാവ് തെക്കൻ പാലയൂർ കൊങ്ങണം വീട്ടിൽ മുഹമ്മദ് (മന്ത്രി മുഹമ്മദ് -86) നിര്യാതനായി. തെക്കൻപാലയൂർ ബദരിയ്യ ജുമാമസ്ജിദ് മുൻ പ്രസിഡൻറ്, ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ. മക്കൾ: കെ.എം. സാദിഖ് (ബഹ്റൈൻ), ലത്തീഫ് പാലയൂർ (മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി), കമർ ഭാനു, നജ്മ, ഷംസിയ. മരുമക്കൾ: ഖമറുദ്ദീൻ, റഷീദ്, ശംസുദ്ദീൻ, നസ്രത്ത്, ജസീറ.
തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് പടിഞ്ഞാറെവീട്ടിൽ (പള്ളിപറമ്പിൽ) അബ്ദു (100) തൃശൂർ മിഷൻ ക്വാർേട്ടഴ്സിൽ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിഫാത്തിമ്മ. മക്കൾ: ഉമ്മുകുൽസു (റിട്ട. മാനേജർ സിൻഡിക്കേറ്റ് ബാങ്ക്), ഡോ. അബ്ദുൽ അസീസ് (ഇ.എൻ.ടി സർജൻ, ദയ ആശുപത്രി തൃശുർ), മുഹമ്മദ് ഹബീബ് (ബിസിനസ്), ഡോ. അബ്ദുൽ ജലീൽ (ഇംഗ്ലണ്ട്), മുംതാസ്. മരുമക്കൾ: പി.കെ. മുഹമ്മദ് (ചീഫ് അഡ്വൈസർ, ആർ ആൻഡ് ഡി, അപ്പോളോ ടയേഴ്സ്), ഡോ. ബീന അസീസ് (സിവിൽ സർജൻ ചെസ്റ്റ് ആശുപത്രി മുളങ്കുന്നത്തുകാവ്), സിനി ഹബീബ്, അനിത ജലീൽ, സി.വൈ. സലിം (ജോ. ഡയറക്ടർ ഒാഡിറ്റ് വിഭാഗം -കാർഷിക സർവകലാശാല മണ്ണുത്തി).
കൊട്ടേക്കാട്: വാഴപ്പിള്ളി പരേതനായ കുഞ്ഞുവറീതിെൻറ ഭാര്യ മറിയം (78) നിര്യാതയായി. മക്കൾ: തോമാസ്, ആനി, ജോസ്. മരുമക്കൾ: ലീമ, ആൻറു, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിെല ഒമ്പതിന് കൊട്ടേക്കാട് സെൻറ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: കടപ്പുറം ആറങ്ങാടി വടക്ക് പുളിഞ്ചുവട്ടിൽ പരേതനായ ഖാദറിെൻറ മകൻ കൊച്ചീക്കാരൻ സെയ്തു മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ആമീന. മക്കൾ: ഷാമില, മുംതാസ്, ഹഫ്സത്ത്, സക്കീർ. മരുമക്കൾ: അബ്ദുസ്സലാം, ബാദ്ഷ തങ്ങൾ (മണത്തല ജുമാഅത്ത് പള്ളി ഖതീബ്), സത്താർ, റാസില.