Obituary
ഗുരുവായൂര്‍: അരിയന്നൂര്‍ കുന്നത്തുള്ളി സുകുമാരെൻറ ഭാര്യ വസന്ത (63) നിര്യാതയായി. മക്കള്‍: അഭിലാഷ്, അനീഷ് (സൊത്തു), അഘിലേഷ്. മരുമക്കള്‍: സുനിത, രാജി, സുമ.
വേലൂര്‍: സിനിമ-സീരിയൽ നടനും മിമിക്രി കലാകാരനുമായ കലാഭവൻ സണ്ണി പയസിനെ (52) തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വേലൂർ വടക്കുമുറി കുറ്റിക്കാട്ട് വീട്ടിൽ പിയൂസിെൻറ മകനാണ്. വേലൂർ തണ്ടിലം കുറ്റിക്കാട്ടുക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ പൊടിയട തോട്ടിലാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം കണ്ടത്. എരുമപ്പെട്ടി എസ്.ഐ കെ. അബ്ദുൽ ഹക്കീം, എ.എസ്.ഐ സി.ഡി. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിനുശേഷം തണ്ടിലം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. അവിവാഹിതനാണ്. മാതാവ്: മേരി. സഹോദരങ്ങൾ: സാബു, സാജൻ, സാലി.
ഗുരുവായൂര്‍: മമ്മിയൂര്‍ പാരാത്ത് ലൈൻ ‘കൃഷ്ണാഞ്ജലി’യില്‍ ടി.ടി. രാധാകൃഷ്ണന് നെടുങ്ങാടി (82) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കള്‍: രാജീവ് (യു.എസ്.എ), രോഷ്നി (ബഹ്റൈൻ).
അണ്ടത്തോട്: അണ്ടത്തോട് പെരിയമ്പലം പരേതനായ കക്കോട്ടുപറമ്പിൽ മക്കായിയുടെ മകൻ സുലൈമാൻ (62) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സലീന, സജീന, സുഹൈൽ. മരുമകൻ: ഷഫീക്.
എരുമപ്പെട്ടി: കുണ്ടന്നൂർ ചിറ്റിലപ്പിള്ളി വീട്ടിൽ ലോനപ്പൻ (75) നിര്യാതനായി. റിട്ട. പോലീസ് ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം പിന്നീട്.
തൊയക്കാവ്: ചിറ്റിലപ്പിള്ളി തോമസ് (87) നിര്യാതനായി. ഭാര്യ: പരേതയായ റീത്ത. മക്കൾ: ഡേവിസ്, മേഗി, സന്തോഷ്, ഷാജു, ഷോബി, പരേതയായ ഗ്രേസി. മരുമക്കൾ: പ്രിൻസി, വർഗീസ്, സീന, ആൻസി, റീന. സംസ്കാരം പിന്നീട്.
തൃശൂര്‍: പരേതനായ തെക്കേ മഠത്തില്‍ ഭാസ്കര മേനോെൻറ ഭാര്യചേര്പ്പ് പെരുവനം കിഴക്കുവീട്ടില്‍ രാധാമണിയമ്മ (85) നിര്യാതയായി. മക്കള്‍: സുനന്ദാബായ്, സുമംഗലാബായ്, പരേതയായ സുവര്ണാബായ്. മരുമക്കള്‍: ടി.വി. ചന്ദ്രമോഹന് (മുന്‍ എം.എല്‍.എ), അമ്പാട്ട് രവീന്ദ്രന്, മുല്ലപ്പിള്ളി ഉണ്ണികൃഷ്ണന് (റിട്ട. കേരള ബാങ്ക്, തൃശൂര്‍).
ചാഴൂർ: കുഞ്ഞാലുക്കൽ സെൻററിന് സമീപം ചെത്തിക്കാട്ടിൽ ദാസൻ (84) നിര്യാതനായി. ചാഴൂരിലെ റേഷൻ കടയുടമയാണ്. ഭാര്യ: രാധാദേവി. മക്കൾ: ഷാൻറി, ഷാബു.
മുറ്റിച്ചൂർ: പേരോത്ത് അടിമയുടെ ഭാര്യ അമ്മിണി (79) നിര്യാതയായി. മക്കൾ: ഉഷ, ശിവജി, പരേതരായ ധർമൻ, അമ്പാടി. മരുമക്കൾ: ഗീത, സീത, ഷീജ, പരേതനായ വാസു.
പെരിങ്ങോട്ടുകര: താന്ന്യം കയിംപറമ്പിൽ പാപ്പുവിെൻറ ഭാര്യ ശാന്ത (76) അഹമ്മദാബാദിൽ നിര്യാതയായി. മക്കൾ: ബാബു, വിജയൻ. മരുമക്കൾ: ബിന്ദു, അർച്ചന.
ഇരിങ്ങാലക്കട: അവിട്ടത്തൂർ പൊന്നാത്ത് പരേതയായ കൊച്ചമ്മിണിയമ്മയുടെ മകൻ സർവോത്തമൻ (61) നിര്യാതനായി. ഭാര്യ: ജയശ്രീ (എക്സൈസ് ഡിപ്പാർട്ട്മെൻറ്). മക്കൾ: ശ്രീനാഥ്, കൃഷ്ണ പ്രസാദ്.
ചാലക്കുടി: മൂഞ്ഞേലി ചാലക്കുടി സെൻറ് പോൾസ് മിഷൻ ഹൗസിലെ സിസ്റ്റർ ജിൻസി (53) നിര്യാതയായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആദിവാസികൾക്കിടയിൽ മിഷനറി പ്രവർത്തനം നടത്തിയിട്ടുണ്ട്. പിതാവ്: മുപ്ലിയം നാട്ടേക്കാടൻ ആൻറണി. മാതാവ്: ത്രേസ്യ. സഹോദരങ്ങൾ: വർഗീസ് ആൻറണി (കവി), ദേവസി, ഷൈനി, ഷൈജു.