Obituary
മാള: വടമ കൂനംപറമ്പ് കുറ്റിപ്പഴക്കാരൻ പരേതനായ അബ്ദുല്ലയുടെ മകൻ സലീം (59) നിര്യാതനായി. നാല് പതിറ്റാണ്ടായി മാളയിൽ ടാക്സി ഡ്രൈവർ ആയിരുന്നു. ഭാര്യ: സൗജത്ത്. മക്കൾ: സഫ്ന, സിജിൽ, ഫസ്ന. മരുമക്കൾ: അൽത്വാഫ്, ശരീഫ്.
പുത്തൻചിറ: കൊമ്പത്ത് കടവ് അമരിപാടത്ത് ഉണ്ണികൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക (കോടിയാട്ടിൽ). മക്കൾ: രാജേഷ്, മധുസൂദനൻ. മരുമക്കൾ: ശാരി, ധന്യ.
മാള: പൊയ്യ കുറുപ്പശ്ശേരി പാപ്പച്ചന് (65) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്: ജിജോ, ബിജോ, ഷൈനി ലിംസ്.
ചെന്ത്രാപ്പിന്നി: ഈസ്റ്റ് പാറയിൽ രാമകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ഗീത, ഷീല, സുഷമ, സജീവൻ, രാജീവ്. മരുമക്കൾ: ധർമൻ, ജനാർദനൻ, രഞ്ജിത്ത്, മിനി, കവിത.
കാഞ്ഞാണി: പാന്തോട് സെൻററിന് കിഴക്ക് കൊച്ചത്ത് ഗോപാലെൻറ ഭാര്യ സുശീല (85) നിര്യാതയായി. മക്കൾ: രവി, ശകുന്തള, അംബിക, കണ്ണൻ. മരുമക്കൾ: ജ്യോതി, സന്തോഷ്, ഗീത, പരേതനായ ഭരതൻ.
കണ്ടശ്ശാംകടവ്: കരിക്കൊടി കൊടയ്ക്കാട്ടിൽ കൃഷ്ണെൻറ മകൻ രാമചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ശകുന്തള. മകൻ: രാജു. മരുമകൾ: പ്രീത. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
ആലപ്പാട്: പുറത്തൂർ കണാറ പരേതനായ മഹാദേവെൻറ മകൻ സുധീർ (51) അബൂദബിയിൽ നിര്യാതനായി. മാതാവ്: ദാക്ഷായണി. ഭാര്യ: ശ്രീജ (തൃപ്രയാർ അർബൻ കോഓപറേറ്റിവ് ബാങ്ക് ഉദ്യോഗസ്ഥ). മക്കൾ: അമൽ, അവന്തിക. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
ചെമ്പുചിറ: പെരുമ്പിള്ളി പരമേശ്വരൻ നായർ (74) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: പ്രമോദ്, പ്രീത. മരുമക്കൾ: ദീപക്, ഗ്രീഷ്മ. സഹോദരങ്ങൾ: രാജപ്പൻ നായർ, വിജയകുമാർ.
കയ്പമംഗലം: ചളിങ്ങാട് കരീം ഹാജി പള്ളി പരിസരത്ത് താമസിക്കുന്ന പുതിയവീട്ടിൽ പരേതനായ മുഹമ്മദുണ്ണിയുടെ ഭാര്യ ഹവ്വാ ഉമ്മ (90) നിര്യാതയായി. മക്കൾ: ഹംസ, അഷ്റഫ്, സിദ്ദീഖ്, ജമീല, റഷീദ. മരുമക്കൾ: സുബൈദ, ഷമീറ, ഹമീദ്.
പുന്നയൂർക്കുളം: പൂഴിക്കള പരേതനായ പുലിക്കോട്ടിൽ പറിഞ്ചു കുട്ടിയുടെ ഭാര്യ മറിയക്കുട്ടി (84) നിര്യാതയായി. മക്കൾ: ഫ്ലവർ, അബ്രാഹം (ബിസിനസ് ആൽത്തറ), എലിസബത്ത്, ജോൺ (ബിസിനസ് പാലക്കാട്), റീന, പരേതനായ കുര്യാക്കോസ്. മരുമക്കൾ: ബീന (ബ്യൂട്ടി പാർലർ ആൽത്തറ), ആൻഡ്രൂസ്, ഷിബി (ആറ്റുപുറം സെൻറ് ആൻറണീസ് എൽ.പി സ്കൂൾ അധ്യാപിക), ഡൊമനി (ബിസിനസ് മുണ്ടൂർ), പരേതനായ ജോർജ്.
ചെറുതുരുത്തി: പൈങ്കുളം വാഴാലിക്കാവ് ക്ഷേത്ര ഊരാളൻ കൂടലാറ്റുപുറത്ത് മനയ്ക്കൽ ഗോദൻ നമ്പൂതിരിപ്പാട് (76) നിര്യാതനായി. റിട്ട. ഓർഡിനൻസ് ഫാക്ടറി (പുണെ) ഉദ്യോഗസ്ഥാണ്. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: ചിത്രഭാനു, സുനിത വരിക്കാശ്ശേരി. മരുമക്കൾ: ഉമ, നാരായണൻ വരിക്കാശ്ശേരി.
പാവറട്ടി: കാക്കശേരി എടക്കളത്തൂർ ലോനപ്പെൻറ ഭാര്യ ത്രേസ്യ (93) നിര്യാതയായി. മക്കൾ: ജോസ്, എൽസി, തോമസ്, ലോറൻസ്, ജെസി, ആേൻറാ. മരുമക്കൾ: തോമസ്, ഫിലോമിന, മെർളി, ലില്ലി, ജോയ്, റീന.