Obituary
മണലൂർ: പുത്തനങ്ങാടി തൈവളപ്പിൽ രാമൻകുട്ടിയുടെ ഭാര്യ തങ്ക (80) നിര്യാതയായി. മക്കൾ: ഷാജു, കൊച്ചക്കൻ, ഗിരീഷ്, ഷീബ. മരുമക്കൾ: ഹേമ, രൂപ, കാർത്തിക, ദാസൻ.
ഒല്ലൂക്കര: മ്യാൽപ്പാഴൂർ വാസുദേവൻ നമ്പൂതിരിപ്പാട് (83) നിര്യാതനായി. ഭാര്യ: ഏലംകുളം മനയ്ക്കൽ കുമാരി അന്തർജനം. മക്കൾ: ശ്രീജു (അശ്വിനി ആശുപത്രി തൃശൂർ), ബിജു (ധനലക്ഷ്മി ബാങ്ക് ഹെഡ് ഓഫിസ് തൃശൂർ) മരുമക്കൾ: മീര (അശ്വിനി നഴ്സിങ് കോളജ് നടത്തറ), വിദ്യ (കെ.എസ്.എഫ്.ഇ ചെമ്പൂക്കാവ് തൃശൂർ).
എരുമപ്പെട്ടി: ചിറമനേങ്ങാട് വെള്ളാണ്ടത്ത് വീട്ടിൽ കാർത്യായനിയമ്മയുടെ മകൻ ചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ധീരജ്, കാർത്തിക.
ആമ്പല്ലൂർ: നന്തിക്കര വെളിയത്തുപറമ്പിൽ ശങ്കരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ശൈലജ, ഷാജൻ, ഷീജ, ഷൈജു (ഉണ്ണി). മരുമക്കൾ: സഹദേവൻ, വിജി, അജയൻ, ലാലി.
മേത്തല: കണ്ടങ്കുളം മതിലകത്തുവീട്ടിൽ സിദ്ദീഖ് (68) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: ബബിൻ, ജിമിലി. മരുമകൻ: റിയാസ്.
എരുമപ്പെട്ടി: പാഴിയോട്ടുമുറി കൂളാട്ടിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ സുകുമാരൻ (54) നിര്യാതനായി. ഭാര്യ: ശ്രീജ (പോസ്റ്റൽ അസിസ്റ്റൻറ്, വടക്കാഞ്ചേരി). മക്കൾ: കൃഷ്ണ, ആര്യ.
തൃശൂർ: നഗരത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അത്താണി കെൽട്രോൺ നഗറിൽ വട്ടംകുളങ്ങര വീട്ടിൽ പരേതനായ രാമകൃഷ്ണെൻറ മകൻ രാകേഷ് (25) ആണ് മരിച്ചത്. കോവിലകത്തും പാടത്ത് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഗവ. ലോ കോളജിലെ രണ്ടാം വർഷ എൽ.എൽ.ബി. വിദ്യാർഥിയാണ് രാകേഷ്. സുഹൃത്തും വെൽഡിങ് ജോലിക്കാരനുമായ പൂമല സ്വദേശി ഇമ്മാനുവല്ലിെൻറ ബൈക്കിൽ ജോലിക്ക് സഹായിയായി പോവുകയായിരുന്നു. തിരൂർ കിഴക്കേ അങ്ങാടി മാപ്രാണത്ത് വീട്ടിൽ ലിലിനും ഭാര്യ ശിൽപയും സഞ്ചരിച്ച ബൈക്കും രാകേഷും സുഹൃത്തും സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ദമ്പതികളെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇമ്മാനുവല്ലിനു കാര്യമായ പരിക്കുകളൊന്നുമില്ല. മൂന്ന് മാസം മുമ്പാണ് രാകേഷിെൻറ പിതാവ് രാമകൃഷ്ണൻ മരിച്ചത്. മാതാവ്: ബിന്ദു. സഹോദരൻ: ബിനേഷ്.
ചാലക്കുടി /മോങ്ങം: ദേശീയപാതയിൽ പോട്ടയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം മൊറയൂർ ചക്കുംപുറം വീട്ടിൽ സഹദേവെൻറ മകൻ അഭിനന്ദാണ് (29) മരിച്ചത്. കൂടെയുണ്ടായിരുന്ന മദാലങ്ങൽ സുബ്രഹ്മണ്യെൻറ മകൻ ജിതിന് (23) പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 12.40ന് സുന്ദരിക്കവലയിൽ പോട്ട മേൽപാലം ഇറങ്ങിവരുന്ന ഭാഗത്തായിരുന്നു അപകടം. ഇരുവരും മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു. മേൽപാലം ഇറങ്ങിവരുമ്പോൾ ഇവരുടെ ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അഭിനന്ദ് മരിച്ചത്. പരിക്കേറ്റ ജിതിൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.മാതാവ്: സുമതി, സഹോദരങ്ങൾ: അഭിജിത്ത്, അനുവിസ്മയ.
ചാലക്കുടി /മോങ്ങം: ദേശീയപാതയിൽ പോട്ടയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം മൊറയൂർ ചക്കുംപുറം വീട്ടിൽ സഹദേവെൻറ മകൻ അഭിനന്ദാണ് (29) മരിച്ചത്. കൂടെയുണ്ടായിരുന്ന മദാലങ്ങൽ സുബ്രഹ്മണ്യെൻറ മകൻ ജിതിന് (23) പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 12.40ന് സുന്ദരിക്കവലയിൽ പോട്ട മേൽപാലം ഇറങ്ങിവരുന്ന ഭാഗത്തായിരുന്നു അപകടം. ഇരുവരും മലപ്പുറത്തുനിന്ന് എറണാകുളത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു. മേൽപാലം ഇറങ്ങിവരുമ്പോൾ ഇവരുടെ ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അഭിനന്ദ് മരിച്ചത്. പരിക്കേറ്റ ജിതിൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.മാതാവ്: സുമതി, സഹോദരങ്ങൾ: അഭിജിത്ത്, അനുവിസ്മയ.
വടക്കാഞ്ചേരി: കരുമത്ര മനപ്പടിയിൽ പരേതനായ കുളങ്ങര ഭാസ്കരൻ നായരുടെ ഭാര്യ ഏരുമ്മക്കാട്ട് സരോജിനി അമ്മ (77) ന്യുമോണിയ ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. മരണ ശേഷം നടത്തിയ പരിശോധയിലും നെഗറ്റീവ് ആണ്. മക്കൾ: ശ്രീ കൃഷ്ണൻ (ഗോപി), നന്ദകുമാർ, മിനി, രാജി.
വടക്കേക്കാട്: ഞമനേങ്ങാട് മേലോടത്തയിൽ പരേതനായ മുഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ പാത്തുമ്മ (94) നിര്യാതയായി. മക്കൾ: ആമിനക്കുട്ടി, ഐഷാബി, പരേതനായ മജീദ്. മരുമക്കൾ: തെക്കേപ്പാട്ടയിൽ മുഹമ്മദുണ്ണി, നജ്മ, പരേതനായ പൂളന്തറക്കൽ അബൂബക്കർ മാസ്റ്റർ.
തിരുവില്വാമല: മലേശ മംഗലം ബ്രദേഴ്സ് വിഹാറിൽ ചോണാട്ട് സേതുമാധവൻ (70) നിര്യാതനായി. ഭാര്യ: രാധാകുമാരി.
നെല്ലായി: മഞ്ഞളി ഔസേഫ് (100) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന. മക്കള്: ജെസ്സി, ആനി, ബാബു, വര്ഗീസ്, മിനി. മരുമക്കള്: തോമസ്, ജോസ്, ഡാലി, പ്രിനി, ആേൻറാ.