Obituary
പുന്നയൂർകുളം: പുന്നൂകാവ് ശാന്തി നഴ്സിങ് ഹോമിന് സമീപം പരേതനായ കാരാട്ടയിൽ കോയാമുവിന്റെ മകൻ ഹനീഫ (60) നിര്യാതനായി. ഭാര്യ: ഫാജിദ. മകൾ: ബഹജിദ. മരുമകൻ: റിയാസ്.
പെരുമ്പിലാവ്: അക്കിക്കാവ് പുത്തംകുളം ഗ്രൗണ്ടിന് സമീപം നെടിയേടത്ത് പരേതനായ രാവുണ്ണിയുടെ മകൾ വത്സല (62) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ. മരുമക്കൾ: മനോജ്, ശ്രീജേഷ്.
ഗുരുവായൂർ: പെരുംതട്ട ശിവക്ഷേത്രത്തിന് സമീപം കൊടക്കാടത്ത് സുരേഷ് (56) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ആതിര, അനശ്വർ. മരുമകൻ: ശരത്ത് രാമചന്ദ്രൻ (മാനേജർ, എച്ച്.ഡി.എഫ്.സി, ഗുരുവായൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
എരുമപ്പെട്ടി: കടങ്ങോട് മനപ്പടി പാമ്പുങ്ങൽ വീട്ടിൽ ശേഖരൻ (87) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ലത, വിമല, പ്രേമലത, ശ്രീവിദ്യ. മരുമക്കൾ: രവി, ജയപ്രകാശ്, സുരേഷ്, ഹരിദാസ്.
കൊടുങ്ങല്ലൂർ: എടവിലങ്ങ് ചന്തക്ക് വടക്കുവശം താമസിക്കുന്ന പരേതനായ തുപ്രാട്ട് കൃഷ്ണൻകുട്ടിയുടെ ഭാര്യ തങ്ക (72) നിര്യാതയായി. മക്കൾ: സുരേഷ്, മുഹമ്മദലി. മരുമക്കൾ: ബേബി, ഷകീല.
കണ്ണാറ: പുളിയാമറ്റത്തില് പരേതനായ തോമസിന്റെ മകന് പോള്‍ തോമസ് (68) ഡല്‍ഹിയില്‍ നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: ടോം, ഷോണ്‍. മരുമക്കൾ: ജിന്‍സി, ഗ്ലാഡിസ്. സംസ്കാരം ശനിയാഴ്ച ഡല്‍ഹിയില്‍.
മായന്നൂർ: കൊറ്റത്ത്പടി രാമകൃഷ്ണൻ (വേശമണി - 62) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രതീഷ്, രഞ്ജു, മഞ്ജു. മരുമക്കൾ: ശാന്തി കൃഷ്ണ, മോഹൻദാസ്.
ചാവക്കാട്: അവിയൂർ ജുമാഅത്ത് പള്ളിക്ക് തെക്ക് പൂളന്തറക്കൽ മുഹമ്മദ്റാഫിയുടെ മകൻ റിൻഷാദ് (16) നിര്യാതനായി. വെണ്മനാട് എം.എ.എസ്.എം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: ഹസീന. സഹോദരങ്ങൾ: റിൻസി, റാഷിദ്.
ചാലക്കുടി: തടയണയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മാള കുഴൂർ കൊടിയൻ വീട്ടിൽ ജോസഫിന്റെ മകൻ ജോയ്സൺ (41) ആണ് മരിച്ചത്. പരിയാരം സി.എസ്.ആർ കടവിൽ കൊമ്പൻപാറ തടയണയിൽ വ്യാഴാഴ്ച ഉച്ചയോടെ കുളിക്കാനിറങ്ങിയ ജോയ്സനെ കാണാതാവുകയായിരുന്നു. തുടർന്ന് ചാലക്കുടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന പുഴയിൽ തിരച്ചിൽ നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം മുങ്ങിയെടുത്തത്. പരിയാരത്തെ കാറ്ററിങ്ങ് സ്ഥാപനത്തിലെ പാചകക്കാരനായിരുന്നു.
ചാലക്കുടി: ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കെ.എസ്.ആര്.ടി.സി റോഡില്‍ ഐവിഷനു സമീപം കൂട്ടാലപ്പടി ബാബു (61) ആണ് മരിച്ചത്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ അന്വേഷണം നടത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. മക്കൾ വിദേശത്തായിരുന്നതിനാല്‍ തനിച്ചായിരുന്നു താമസം. ഒരു മകന് നാട്ടിലെത്തിയിട്ടുണ്ടെങ്കിലും യാത്രയിലായിരുന്നു. മൃതദേഹത്തിന് നാലുദിവസം പഴക്കം കാണും. ഭാര്യ: പരേതയായ സ്വപ്ന. മക്കള്‍: മാര്ട്ടിന്, അഭിലാഷ്.
ചാലക്കുടി: റോഡിൽ വീണ് തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വി.ആര്. പുരം കാഞ്ഞിരത്തിങ്കല്‍ ജോര്‍ജിന്റെ മകന് രാജു (48) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മാര്‍ക്കറ്റ് റോഡില്‍ പാരിഷ് ഹാളിനടുത്ത് കോഴി വിൽപനശാലക്ക് മുന്നിലാണ് വീണ് കിടക്കുന്നത് കണ്ടത്. റോഡരികിലെ സ്ലാബില്‍ തല ഇടിച്ചാണ് പരിക്കേറ്റത്. മാതാവ്: വല്‍സ. ഭാര്യ: ബിന്‍സി. മക്കള്‍: ഗോഡ്സന്, ഗോഡ് വിന്. സംസ്കാരം വെള്ളിയാഴ്ച 10ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ചാവക്കാട്: ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അകലാട് അഞ്ചാംകല്ല് പെരുമ്പുള്ളി മുസ്തഫയാണ് (മുത്തു - 45) മരിച്ചത്. അകലാട് താഹ റോഡിന് സമീപം വ്യാഴാഴ്ച രാവിലെ 6.30നാണ് സംഭവം. പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിർത്തിയിട്ട് ഡ്രൈവറും സഹായിയും പുറത്തിറങ്ങിയതായിരുന്നു. മേഖലയിൽ ലോറികൾ അലക്ഷ്യമായാണ് പാർക്ക് ചെയ്യുന്നതെന്ന് ആക്ഷേപം നേരത്തേയുള്ളതാണ്. പരിക്കേറ്റ മുസ്തഫയെ വിന്നേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മന്ദലാംകുന്ന് ഹോട്ടലിലെ ജീവനക്കാരനായ മുസ്തഫ ജോലിക്ക് പോകുകയായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: മുബഷിറ, തബ്ഷീറ, ഫിദ.