Obituary
എരുമപ്പെട്ടി: പഴവൂർ ആനകാക്കിൽ വീട്ടിൽ ശങ്കുവിന്റെ മകൻ മണികണ്ഠൻ (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മഹേഷ്, മനീഷ. മരുമക്കൾ: രതീഷ്, സരിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പീച്ചി: പട്ടിലുംകുഴി കിഴക്കേവിളയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രുഗ്മിണി (90) നിര്യാതയായി. മക്കൾ: സരള, നിർമല, പരേതരായ വിലാസിനി, നളൻ. മരുമക്കൾ: കുഞ്ഞ്, മോഹനൻ, രുഗ്മിണി, ശശി.
പടിയൂര്‍: കിടങ്ങത്ത് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. മക്കള്‍: മോഹനന്, പ്രകാശന്, ശോഭന, ലത, ലാല്‍. മരുമക്കള്‍: ഓമന, അജിത, ദാസന്, ബാബു, ബിന്ദു.
ചേർപ്പ്: പള്ളിപ്പുറം പാടത്തേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വല്ലച്ചിറ പ്ലാക്കൽ വീട്ടിൽ വിജയകുമാർ (45) ആണ് മരിച്ചത്. ഭാര്യ വിജിത, മക്കളായ വിദ്യ, ബദ്രിനാഥ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് ഒന്നിനായിരുന്നു അപകടം. കുടുംബസമേതം സ്വന്തം ഓട്ടോറിക്ഷയിൽ പുള്ള് ഭാഗത്തുനിന്ന് വരവേ നിയന്ത്രണംവിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ വിജയകുമാറിനെ നാട്ടുകാർ ചേർപ്പിലെ ഗവ. ആശുപത്രിയിലും തുടർന്ന് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പെരുവല്ലൂർ: പെരുവല്ലൂർ തിണ്ടിയത്ത് കൃഷ്ണന്റെ ഭാര്യ ദേവകി (73) നിര്യാതയായി. മക്കൾ: രമേഷ്, സുധീർ, ദീപ. മരുമക്കൾ: സുധിനൻ, പ്രസീത.
എരുമപ്പെട്ടി: വെള്ളറക്കാട് നെല്ലിക്കുന്ന് വാസു (72) നിര്യാതനായി. ഭാര്യ: കുറുമ്പ. മകൻ: പരേതനായ രാജൻ. മരുമകൾ: പ്രേമ.
കയ്പമംഗലം: ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം മസ്ജിദിന് വടക്ക് കാട്ടൂക്കാരൻ സെയ്ദ് മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: റുഖിയ. മകൻ: യൂസുഫ്. മരുമകൾ: നഷീദ.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തില്‍നിന്ന് പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. ചിറക്കല്‍ സ്വദേശിയും ആയുര്‍വേദ ഡോക്ടറുമായ കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസാണ് (24) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കരുവന്നൂര്‍ ചെറിയപാലം ഭാഗത്തുനിന്ന് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവം കണ്ടവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍നിന്ന് പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. തിരച്ചിലിനൊടുവിൽ വൈകീട്ട് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. തൃശൂര്‍ പാട്ടുരായ്ക്കലില്‍ താമസിക്കുന്ന യുവതിയെ കാൺമാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ടൗണ്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിതാവ്: വർഗീസ്. മാതാവ്: ജെസി. സഹോദരൻ: ക്രിസ്റ്റോ. യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. കഴിഞ്ഞ ആറു മാസത്തിനിടെ മൂന്നാമത്തെ ആളാണ് കരുവന്നൂര്‍ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടുന്നത്. ഒന്നര വര്‍ഷം മുമ്പ് ഒരു വിദ്യാർഥിയും ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്.
മാള: പൂപ്പത്തി ഐരാണിക്കുളം പുതുവാക്കാട്ട് നാരായണൻ (ഉണ്ണി -78) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അജിത്കുമാർ, ഉണ്ണികൃഷ്ണൻ. മരുമകൾ: മിനി.
ആളൂര്‍: മുരിങ്ങത്തുപറമ്പില്‍ ദേവസി പോളി (59) നിര്യാതനായി. ഭാര്യ: ലീന. മക്കള്‍: അനുരഞ്ജ്, അഞ്ജലി. മരുമകള്‍: റിറ്റ്സി.
വെള്ളാനി: മേനോത്ത് പരേതനായ ചന്ദ്രന്റെ ഭാര്യ ദേവകി (82) നിര്യാതയായി. മക്കൾ: പ്രേമൻ, ശിവൻ, റാണിചന്ദ്ര. മരുമക്കൾ: രമ്യ, സിമി, പരേതനായ പ്രസാദ്.
കോടാലി: കല്ലിക്കട പരേതനായ ധര്‍മന്റെ ഭാര്യ കൗസല്യ (76) നിര്യാതയായി. മക്കള്‍: ജയ, ജിജു. മരുമക്കള്‍: ശോഭ, പരേതനായ രമേശന്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കുരിയച്ചിറ ശ്മശാനത്തില്‍.