Obituary
എരുമപ്പെട്ടി: കുണ്ടന്നൂർ ചാലിയാട്ടിൽ വീട്ടിൽ സുബ്രഹ്മണ്യൻ (75) നിര്യാതനായി. ഭാര്യ: ജനനി. മക്കൾ: വിനോദ്, ദാസ്, പ്രീത. മരുമക്കൾ: സുജിത, അശോകൻ.
എരുമപ്പെട്ടി: കടങ്ങോട് മനപ്പടി പുത്തൂര്‍ കൈതക്കോടൻ വീട്ടിൽ പറിഞ്ചുക്കുട്ടിയുടെ മകൻ തോമസ് (60) നിര്യാതനായി. ഭാര്യമാർ: മരിയ, പരേതയായ ലൂസി. മക്കൾ: ഡെൽമി, പരേതനായ ഡേവി. മരുമകൻ: ജിംസൺ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കടങ്ങോട് ഉണ്ണി മിശിഹാപള്ളി സെമിത്തേരിയിൽ.
ഗുരുവായൂര്‍: മമ്മിയൂര്‍ പാരാത്ത് അപ്പാര്‍ട്ട്മെന്റില്‍ ആച്ചത്ത് വിജയശങ്കര്‍ (83) നിര്യാതനായി. ഭാര്യ: പാരാത്ത് വസുമതി അമ്മ. മക്കള്‍: വിനയ്കുമാര്‍ (ബംഗളൂരു), വിവേക് (ദുബൈ). മരുമക്കള്‍: ജനിത, വന്ദന. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.
ഒല്ലൂർ: പി.ആർ പടി മാളിയേക്കൽ അഞ്ചേരി കൊച്ചപ്പന്റെ മകൻ റാഫി (54) നിര്യാതനായി. ഭാര്യ: ഗീന. മക്കൾ: ജോയൽ, നോയൽ, ഡാനിയൽ.
ഗുരുവായൂര്‍: തൈക്കാട് മമ്മായിപറമ്പില്‍ വര്‍ഗീസ് (58) നിര്യാതനായി. ഭാര്യ: ഷീജ. മക്കള്‍: കൃപ മേരി, ക്രിസ്തുദാസ് ആന്റണി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.
അതിരപ്പിള്ളി: ആനമല റോഡ് നിർമാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സിനറുൾ ഇസ്ലാമാണ് (21) മരിച്ചത്. രാവിലെ പുളിയിലപ്പാറ ഭാഗത്തായിരുന്നു അപകടം ഉണ്ടായത്. ദിവസങ്ങളായി ആനമല അന്തർ സംസ്ഥാനപാത മലക്കപ്പാറ വരെയുള്ള ചില ഭാഗങ്ങളിൽ ബി.സി ടാറിങ്ങ് നടക്കുന്നുണ്ട്. ഇതിലെ ജോലിക്കാരനായിരുന്നു സിനറുൾ. ജോലിക്കിടെ മെറ്റൽ തട്ടുന്ന ടിപ്പർ ലോറിയുടെ പിൻഭാഗം ഉയർത്തിയപ്പോൾ മുകളിലെ മരച്ചില്ലയിൽ തട്ടി. മരച്ചില്ല സമീപത്തെ 11 കെ.വി ലൈനിൽ തട്ടിനിൽക്കുകയായിരുന്നു. തുടർന്നാണ് ലോറിയിൽ പിടിച്ച് നിന്ന സിനറുളിന് ഗുരുതരമായ ഷോക്കേറ്റത്.
പീച്ചി: വിലങ്ങന്നൂര്‍ അരിമ്പൂര്‍ പള്ളികുന്നത്ത് വീട്ടില്‍ പാസ്റ്റര്‍ ഫ്രാന്‍സിസിന്റെ ഭാര്യ കുറ്റിയില്‍ കുടുംബാംഗം ഡെയ്സി (54) നിര്യാതയായി. മക്കള്‍: എലിസബത്ത്, ബിന്‍സി. മരുമക്കള്‍: സിബിന്, ബിജോ. സംസ്കാരം ശനിയാഴ്ച ഒന്നിന് കരിപ്പകുന്ന് മാറാനാഥ സെമിത്തേരിയില്‍.
തൃപ്രയാർ: വലപ്പാട് തിരു പഴഞ്ചേരി ക്ഷേത്രത്തിന്റെ പടിഞ്ഞാറു താമസിക്കുന്ന പുതുപ്പുള്ളി പത്മനാഭൻ (88) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (അധ്യാപിക). മക്കൾ: ലിനേഷ്, ലിജ. മരുമക്കൾ: സംഗീത്, സീന.
മതിലകം: കൂളിമുട്ടം തായ വള്ളിയിൽ പരേതനായ കൃഷ്ണന്റെ മകൻ രാജൻ (61)നിര്യാതനായി. മാതാവ്: പരേതയായ അമ്മു. മകൾ: അയന. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സൗജാനകീഭായ്, സരസ്വതീഭായ്.
മാള: ചെന്തുരുത്തി അറക്കപറമ്പിൽ ശ്രീധരൻ (75) നിര്യാതനായി. റിട്ട. പൊലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: വത്സല. മക്കൾ: രതീഷ്(ബംഗളൂരു), വിജീഷ് (പൊയ്യ പഞ്ചായത്ത് അംഗം), സുഭീഷ് (സി.പി.ഒ കൊടുങ്ങല്ലൂർ). മരുമക്കൾ: അനീഷ, സുമി, നീതു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
അഷ്ടമിച്ചിറ: അമ്പഴക്കാട് തോട്ടത്തിപറമ്പിൽ ടി.ജി. രാഘവേന്ദ്രൻ (81) നിര്യതനായി. റിട്ട. ആർമി ഉദ്യോഗസ്ഥനാണ്. ഭാര്യ: ബേബി. മക്കൾ: സുരേഷ് കുമാർ, സ്വപ്ന. മരുമകൾ: പ്രവീണ ലക്ഷ്മി.
മാള: പൂപ്പത്തി തെക്കൻ താണിശ്ശേരി തൈവളപ്പിൽ അയ്യപ്പന്റെ ഭാര്യ അമ്മിണി(73) നിര്യാതയായി. മക്കൾ: സാബു, ഷിബു, സിന്ധു, ബിന്ദു. മരുമക്കൾ: ജിനി, യമുന, സജി, രജീവൻ.