Obituary
വാടാനപ്പള്ളി: ചിലങ്ക സെന്ററിൽ പെട്രോൾ പമ്പിന് തെക്കുവശം താമസിക്കുന്ന നെടിയമ്പത്ത് വിജയൻ (74) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: വിജീഷ് (യു.എ.ഇ), വിജി. മരുമകൻ: രാഗേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ.
പന്നിത്തടം: എയ്യാൽ എടക്കളത്തൂർ വീട്ടിൽ പരേതനായ കൊച്ചുവർക്കിയുടെ മകൻ ജോർജ് (76) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: രേഖ, രാഖി, രഞ്ജിത്ത്. മരുമക്കൾ: വിൻസെന്റ്, യോഹന്നാൻ, ഷെറിൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എയ്യാൽ സെന്റ്. ഫ്രാൻസീസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.
പെരിഞ്ഞനം: കാരയിൽ സഹദേവന്റെ ഭാര്യ വിലാസിനി (87) നിര്യാതയായി. മക്കൾ: ശശിധരൻ, പ്രകാശൻ, മുരുകൻ. മരുമക്കൾ: യമുന, ഭായി, മായ.
എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി ചീരൻ വീട്ടിൽ ജോസ് (72) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മകൻ: ജോമേഷ്.
പുന്നയൂർകുളം: പരൂർ വാക്കത്തി റോഡ് പരേതനായ തറയിൽ കറപ്പുവിന്റെ മകൻ സുനിൽ (46) നിര്യാതനായി. കെട്ടിട നിർമാണ കരാറുകാരനാണ്. ഭാര്യ: ദിവ്യ. മക്കൾ: അനാമിക, അവന്തിക, അമേക.
കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം പടിഞ്ഞാറേടത്ത് വിശ്വംഭരൻ (87) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ലക്ഷ്മി, സുജ. മരുമക്കൾ: വിനോദ്, ഹരികുമാർ.
തൃശൂർ: കണ്ണംകുളങ്ങര ഗായത്രി അവന്യൂവിൽ (മംഗളം) ആന്റണി നെല്ലിക്കുന്ന് (76) നിര്യാതനായി. തൃശൂർ ടൗണിലെ പത്ര ഏജന്റായിരുന്നു. ഭാര്യ: ലീല. മക്കൾ: സെബിഷ് ആന്റോ, സെജോഷ് ആന്റോ (ഇരുവരും ബിസിനസ്), സുബ്ജ അലക്സ്. മരുമക്കൾ: ടീന സെബിഷ് (പ്രഫ. ക്രൈസ്റ്റ് കോളജ്, ബംഗളൂരു), അഡ്വ. റെമി സെജോഷ്, തോമസ് അലക്സ് (ബിസിനസ്, നിലമ്പൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തൃശൂർ ഡോളേഴ്സ് ബസിലിക്ക സെമിത്തേരിയിൽ.
പുത്തൂർ: സി.പി.ഐ (എം.എൽ) ജനശക്തി വിഭാഗം സംസ്ഥാന സെക്രട്ടറി കെ.ആർ. മാധവൻ (71) നിര്യാതനായി. പിതാവ്: പുത്തൻകാട് കോപ്പായിൽ രാമകൃഷ്ണൻ. ഭാര്യ: രാധ. മക്കൾ: ലക്ഷ്മി, നിർമല. മരുമക്കൾ: സുരേഷ്, പരേതനായ സുധീർ. സംസ്കാരം ശനിയാഴ്ച 10.30ന് വീട്ടുവളപ്പിൽ.
പാവറട്ടി: പൈങ്കണ്ണിയൂർ ജുമാ മസ്ജിദിന് സമീപം പരേതനായ പുതുവീട്ടിൽ കാരയിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ലത്തീഫ് (61) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: യൂനസ്, യൂസഫ്, ഷമീന. മരുമകൻ: സൈഫുദ്ദീൻ (യൂത്ത് ലീഗ് മണലൂർ മണ്ഡലം ട്രഷറർ).
പട്ടിക്കാട്: മഞ്ഞകുന്ന് കപ്പടതൊട്ടിയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചന്ദ്രിക (77) നിര്യാതയായി. മക്കൾ: സുരേഷ്, മോഹൻ, തങ്കമണി, സരള, കവിത. മരുമക്കൾ: സുലോചന, മിനി, സഭ രാജൻ, സുകുമാരൻ, പ്രദീപ്.
പട്ടിക്കാട്: തെക്കുംപാടം കൊച്ചത്ത് സുകുമാരന്‍ (93) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍: സുഗതന്, വിനോദ്, ലത. മരുമക്കള്‍: മണി, അനിത, രാജേന്ദ്രന്.
തൃശൂര്‍: കാനാട്ടുകര വൈലോപ്പിള്ളി നഗര്‍ രാഗത്തില്‍ ഡോ. രാജമ്മ കാര്ത്തികേയന് (78) നിര്യാതയായി. ഒളരി ഇ.എസ്.ഐ ആശുപത്രിയില്‍ നിന്നു വിരമിച്ച ഡോ. രാജമ്മ മദര്‍ ആശുപത്രിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്റെ ഭാര്യയാണ്. മക്കള്‍: ഡോ. ആശിഷ്, ഡോ. ദിവ്യ (ഇരുവരും ഗവ. മെഡിക്കല്‍ കോളജ്, തൃശൂര്‍).