Obituary
ഗുരുവായൂർ: തിരുവെങ്കിടം പരേതനായ മേലിട്ട് കൊച്ചപ്പന്റെ ഭാര്യ മാത്തിരി (84) നിര്യാതയായി. മറ്റം സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്. മകൾ: സിസ്റ്റർ കാർമൽ ജോസഫ് സി.എച്ച്.എഫ് (മദർ സുപ്പീരിയർ, ചേലക്കര, അമല ഭവൻ ഹോളി ഫാമിലി കോൺവെന്റ്).
ചെറുതുരുത്തി: കയ്പഞ്ചേരി നെടുമ്പുര മഠത്തിൽ വീട്ടിൽ പരേതനായ നാരായണൻകുട്ടി നായരുടെ മകൾ രേണുകാദേവി (49) നിര്യാതയായി. മതാവ്: പത്മാവതി അമ്മ. സഹോദരൻ എം.പ്രദീപ് കുമാർ.
കാഞ്ഞാണി: കാരമുക്ക് വിളക്കുംകാൽ സെന്ററിനു സമീപം അരിമ്പൂർ തോമകുട്ടിയുടെ മകൻ ജോൺസൺ (64) നിര്യാതനായി. ഭാര്യ: ജോളി. മക്കൾ: ജോൺലി, ജോമോൻ. മരുമക്കൾ: സാജൻ താണിക്കൽ, ജിൽഷ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കണ്ടശാംകടവ് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.
ഗുരുവായൂർ: ഇരിങ്ങപ്പുറം കറുപ്പംവീട്ടിൽ പരേതനായ അബുവിന്റെ ഭാര്യ കുഞ്ഞീമ (85) നിര്യാതയായി. മക്കൾ: ഉമ്മർ, സുബൈദ, സുലൈമാൻ, ജലീൽ, ഹമീദ്. മരുമക്കൾ: നബീസ, നസീമ, മുംതാസ്, ഷെജി, പരേതനായ ബഷീർ.
പുത്തൻചിറ: മങ്കിടി വിളക്കത്തല നാരായണിയമ്മ (93) നിര്യാതയായി. മക്കൾ: പത്മിനി ഗോപിനാഥ് (പുത്തൻചിറ പഞ്ചായത്ത് അംഗം), മോഹനൻ, സത്യൻ. മരുമക്കൾ: ഗോപിനാഥ്, പ്രേമ, വിജയ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.
വേലൂർ: തേർമഠം വീട്ടിൽ സണ്ണിയുടെ മകൾ സാനിയ (17) നിര്യാതയായി. വേലൂർ ഗവ. ആർ.എസ്.ആർ.വി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. മാതാവ്: ലിസ്സി. സഹോദരങ്ങൾ: എഡിസൺ, സ്റ്റെഫി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലം ആയുർവേദ ആശുപത്രിയുടെ വടക്കുഭാഗത്ത് താമസിക്കുന്ന വലിയപറമ്പിൽ സുലോചന (88) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ. മക്കൾ: സുനിൽകുമാർ (ഇന്ത്യൻ റെയിൽവേ റൈറ്റ്സ്), ഉണ്ണികൃഷ്ണൻ, സതീഷ് ബാബു. മരുമക്കൾ: ശ്രീജ, ബിന്ദു, ശാലിനി.
മതിലകം: കൂളിമുട്ടം കിള്ളിക്കുളങ്ങര രാധാകൃഷ്ണന്റെ ഭാര്യ ശാന്ത (88) നിര്യാതയായി. മക്കൾ: ജയാനന്ദൻ, ദേവദാസ്, വേണു. മരുമക്കൾ: ഗിരിജ, സുനില, മായ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
മാള: എരവത്തൂർ പുത്തൻപുരയ്ക്കൽ ചന്ദ്രന്റെ ഭാര്യ ഓമന (88) നിര്യാതയായി. മക്കൾ: സുകുമാരൻ, ജയപ്രകാശ്, ഗിരിജ, അമ്പിളി. മരുമക്കൾ: ഷാനവാസ്, മോഹനൻ, ബീന, സരസ്വതി.
ഇരിങ്ങാലക്കുട: ആയക്കാടന്‍ പരേതനായ ദേവസ്സിയുടെ മകന് ജോണി (67) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ബിനോയ്, ബിന്ധ്യ. മരുമക്കള്‍: മെറിന്, ജോഷി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
കുരിയച്ചിറ: നെഹ്റുനഗര്‍ പാണ്ടാത്ത് കൃഷ്ണന്‍കുട്ടിയുടെ ഭാര്യ രുഗ്മണി (81) നിര്യാതയായി. മക്കള്‍: സുരേഷ്, ഓമന, ഇന്ദിര. മരുമക്കള്‍: രാഗിണി, സുബ്രഹ്മണ്യന്, രാജന്. സംസ്കാരം വ്യാഴാഴ്ച 10ന് വടൂക്കര ശ്മശാനത്തില്‍.
പട്ടിക്കാട്: അറങ്ങാശ്ശേരി യോഹന്നാന് ഭാര്യ മോളി (57) നിര്യാതയായി. മക്കള്‍: ഗ്ലാഡിസ്, ഗ്ലെയ്സി, ഗ്ലയ്സീന. മരുമക്കള്‍: സിജു, ജെയ്സന്.