Obituary
വെളപ്പായ: വടക്കേകര കുട്ടന്റെ മകൻ വാസു (64) നിര്യാതനായി. മക്കൾ: സുമേഷ്, സുജ (ഫാർമസിസ്റ്റ്, ജില്ല ആശുപത്രി), സുനി. മരുമക്കൾ: രതി (അധ്യാപിക), ലജിത് കുമാർ (ഗുരുവായൂർ ദേവസ്വം), അനീഷ് (അസി. എൻജിനീയർ, കെ.എസ്.ഇ.ബി).
ചാലക്കുടി: ചേനത്തുനാട് ചിറ്റിയത്ത് കേദാരം പ്രദീപ്കുമാർ (57) നിര്യാതനായി. ചാലക്കുടി സി. കുമാരൻ നായർ ബിൽഡിങ് ഉടമയാണ്. ഭാര്യ: മിനി. മക്കൾ: ഋതു, ഋഷികേശ് (ബംഗളൂരു). മരുമകൻ: ശ്രീജിത്ത് (ബിസിനസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
എരുമപ്പെട്ടി: മകൾ കിണറ്റിൽ വീണതിന്റെ മനോവിഷമത്താൽ കുഴഞ്ഞുവീണ പിതാവ് മരിച്ചു. പാത്രമംഗലം തോന്നല്ലൂർ മത്തായിപ്പടി മൂത്തേടത്ത് വീട്ടിൽ ഹംസയാണ് (54) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. 15 വയസ്സുള്ള മകൾ ആൾമറയില്ലാത്ത വീട്ടുകിണറ്റിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞതോടെ ഹൃദ്രോഗിയായ ഹംസ കുഴഞ്ഞുവീണു. ഉടൻ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടി കിണറ്റിൽ വീണപ്പോൾ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ ബക്കറാണ് കയറിൽ സാഹസികമായി കിണറ്റിലിറങ്ങി കുട്ടിയെ രക്ഷിച്ചത്. കുട്ടിക്ക് കാലിൽ പരിക്കുണ്ട്. ഹംസയുടെ ഭാര്യ: ഫാത്തിമ. മക്കൾ: ആഷിഖ്, ഹിബ. മരുമകൾ: ജാസ്മി.
പഴയന്നൂർ: കൊടക്കാട് പുഞ്ചപ്പാടം പരേതനായ പിച്ചാട്ട് ദേവസ്യയുടെ ഭാര്യ ചിന്നമ്മ (75) നിര്യാതയായി. മക്കൾ: സുനിൽ, ആശ. മരുമക്കൾ: സിന്ധു, ബിജു. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഫോക്കസ് സ്കൂളിന് പടിഞ്ഞാറ് പരേതനായ പള്ളത്ത് കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ബീപാത്തു മോൾ (65) നിര്യാതയായി. മക്കൾ: ബാത്തിഷ, ഷിഹാബ്, കബീർ, റൈഹാനത്ത്. മരുമക്കൾ: സക്കീർ ഹുസൈൻ, സറീന, നസരിയ്യ, ഷാനിബ.
വലപ്പാട്: കോതകുളം ബീച്ച് പാതാട്ട് അമ്പലത്തിനു സമീപം പാതാട്ട് ചന്ദ്രമതി (85) നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: സുലോജന, അജയകുമാർ, ബിന്ധു, പരേതനായ മനോജ്. മരുമക്കൾ: രവീന്ദ്രൻ, സീമ, സുകുമാരൻ, ലേഖ.
വലപ്പാട്: കോതകുളം ബീച്ച് ഇല്ലിക്കുഴി പരേതനായ കാവുങ്ങൽ മുഹമ്മദ് ഹാജിയുടെ മകൻ അബൂബക്കർ (35) നിര്യാതനായി. ഷാർജയിൽ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു. മാതാവിന് സുഖമില്ലാത്തതിനാൽ കഴിഞ്ഞാഴ്ച നാട്ടിൽ വന്നതായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: ഫസ്ന, റസാഖ്. സഹോദരങ്ങൾ: മുഹസിൻ, മുസമ്മിൽ, വാഹിദ്.
പട്ടിക്കാട്: ചാലാംപാടം ചൊള്ളാക്കുഴിയിൽ ഐസക്കിന്റെ ഭാര്യ മറിയാമ്മ (76) നിര്യാതയായി. മക്കൾ: സാറാമ്മ, മേരി, മാത്യു, സക്കറിയ. മരുമക്കൾ: വർഗീസ്, സണ്ണി, സൽമ, റീബ. സംസ്കാരം ചൊവ്വാഴ്ച 12ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: തിരുവത്ര കുഞ്ചേരി സ്കൂളിന് കിഴക്ക് അമ്പലത്തുവീട്ടിൽ മുഹമ്മദ്കുട്ടി (82) നിര്യാതനായി. മക്കൾ: ഷരീഫ്, സലീം, സുഹറ, സൗദ, മുംതാസ്. മരുമക്കൾ: ഷമീറ, ഷഫ്ന, ലത്തീഫ്, സിദ്ധി, അബ്ദുൽ റഹ്മാൻ.
തൃശൂർ: റിട്ട. പൊലീസ് ഡെപ്യൂട്ടി കമാൻഡന്റ് പരേതനായ കെ. കുട്ടികൃഷ്ണ മേനോന്റെ ഭാര്യ കോളങ്ങാട്ട് ചന്ദ്രമതിയമ്മ (90) ചേറൂരിലെ വസതിയിൽ നിര്യാതയായി. തൃശൂർ വിവേകോദയം ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: മുരളി കോളങ്ങാട്ട്, ഇന്ദിര, ശ്രീകുമാർ. മരുമക്കൾ: രമാദേവി, പ്രമീള, പരേതനായ വി. ശങ്കുണ്ണി (റിട്ട. ചീഫ് എൻജിനീയർ, ഇറിഗേഷൻ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
തൃശൂർ: ഷൊർണൂർ റോഡ് ശങ്കരാലയത്തിൽ പരേതനായ ഡോ. എ.ആർ. മന്നാടി നായരുടെ മകൻ വി. രാജൻ (83) നിര്യാതനായി. ഭാര്യ: അങ്കരാത്ത് ശിന്നമണി നേത്യാർ. മകൻ: അരുൺ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കൂർക്കഞ്ചേരി: വടൂക്കര ഇരവിമംഗലത്ത് മനയ്ക്കൽ രാമൻ നമ്പൂതിരി (77) നിര്യാതനായി. പാറമേക്കാവ് ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്നു. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: സരിത (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, തിരൂർ), സന്ദീപ് (അനിയൻ-പാറമേക്കാവ്). മരുമക്കൾ: സുനിൽ, ദിവ്യ.