Obituary
വേലൂർ: വെള്ളാറ്റഞ്ഞൂർ പൊറത്തൂർ വീട്ടിൽ ജോസിന്റെ ഭാര്യ മേരി (64) നിര്യാതയായി. മക്കൾ: സെമോജ്, സിനോജ്, സിജി. മരുമക്കൾ: ശീതൾ, ജിനി, ഷാജു.
കൊടകര: ദീര്‍ഘകാലം കൊടകര മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റായിരുന്ന വെട്ടത്ത്പ്പറമ്പില് മാത്തുണ്ണിയുടെ മകന് ലോനപ്പന് (ഓപ്പന്‍-80) നിര്യാതനായി. ഭാര്യ: പരേതയായ ജെസി. മക്കള്‍: മാക്സിന്(ബിസിനസ്), അഡ്വ.നീത, നിഷ (ഇറ്റലി). മരുമക്കള്‍: സൗമ്യ, ജോസ്, സെബിന് (ഇറ്റലി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.
തൃപ്രയാർ: കഴിമ്പ്രം വാലിപ്പറമ്പിൽ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ജാനകി (രുഗ്മിണി- 84) നിര്യാതയായി. മക്കൾ: സുഷമ പവിത്രൻ, സ്മിര ബോഷ്, പരേതരായ രാജരത്നം (ബാബു), രേണുക രാജൻ. മരുമക്കൾ: പവിത്രൻ (പെരിഞ്ഞനം), ബോഷ് (കഴിമ്പ്രം), ഗീത (ഗോവ), രാജൻ (അമ്മാടം).
കയ്പമംഗലം: അയിരൂര്‍ ക്ഷേത്രത്തിനടുത്ത് കരയാംവട്ടത്ത് സോമസുന്ദരന്‍ (59) നിര്യാതനായി. കാളമുറി റോയല്‍ ലാബ് ഉടമയാണ്. ഭാര്യ: മായാദേവി. മക്കള്‍: അതുല്യ, ആദിത്യ. മരുമകന്: സുധീഷ്. സംസ്കാരം ഞയാറാഴ്ച 10ന് വീട്ടുവളപ്പില്‍.
വാടാനപ്പള്ളി: ഗണേശമംഗലം കുനിയിൽ പരേതനായ അന്ത്രുവിന്റെ മകൻ ഉമ്മർ (ഷാജി - 61) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഷഹ്ബാനത്ത്. മക്കൾ: മുഹമ്മദ് ഷാൻ, നസീമ.
ചാഴൂർ: സി.പി.ഐ ചാഴൂർ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി കൊടുങ്ങൂക്കാരൻ മൊയ്തുവിന്റെ മകൻ കെ.എം. മുഹമ്മദ് (63) നിര്യാതനായി. തൊഴിലുറപ്പ് തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല എക്സിക്യൂട്ടിവ് അംഗവും തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ്യ സഹകരണ സംഘം ഡയറക്ടറുമായിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഫൈസൽ, ഫസീന. മരുമക്കൾ: ഫാത്തിമ, നവാസ്.
കൊരട്ടി: മുരിങ്ങൂർ കുറ്റിപ്പറമ്പിൽ കുമാരന്റെ മകൻ അശോകൻ (62) നിര്യാതനായി. മുരിങ്ങൂർ ചീനിക്കൽ ഭഗവതി ക്ഷേത്രം പ്രസിഡന്റാണ്. ഭാര്യ: രമണി. മക്കൾ: രതീഷ്, രാജീവ്, പരേതനായ രാജേഷ്. മരുമക്കൾ: സൗമ്യ രതീഷ്, സഹിത രാജീവ്.
ചേറ്റുവ: പണിക്കവീട്ടിൽ കുറുപ്പത്ത് (ചിന്നക്കൽ) അബ്ദുൽ ഖാദർ (78) നിര്യാതനായി. മക്കൾ: റൂബിന, സെറീന, ഫാത്തിമ, ഷറഫു. മരുമക്കൾ: സലിം, സിറാജ്, ഹംസു, ബൽക്കീസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചേറ്റുവ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എരുമപ്പെട്ടി: കടങ്ങോട് റൈസ് മിൽ സെന്ററിനടുത്ത് കുഴിപോത്ത് കോളനിയിൽ പറക്കുന്നത്ത് വീട്ടിൽ പ്രസാദ് (48) നിര്യാതനായി. എരുമപ്പെട്ടി സെന്ററിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ: രമ്യ. മക്കൾ: അഭയ് സൂര്യ, അനയ് സൂര്യ.
തൃപ്രയാർ: നാട്ടിക ഇയ്യാനി ഞായക്കാട്ട് പരേതനായ രാമചന്ദ്രന്റെ മകൻ ശ്രീകുമാർ (69) നിര്യാതനായി. ഭാര്യ: ജീജ. മക്കൾ: ശ്രീജി, ശ്രീജിത്ത്. മരുമക്കൾ: ഹരീഷ്, കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടി കണ്ടംപുള്ളി വീട്ടിൽ ബാബു (59) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിവേക്, വിനീത്, വിദ്യ. മരുമകൻ: സരിത്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.
ആമ്പല്ലൂർ: ചെങ്ങാലൂർ നരശില ഒലുക്കുരാൻ പരേതനായ പാപ്പുക്കുട്ടിയുടെ ഭാര്യ കാർത്ത്യായനി (89) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ബാബു, ഉഷ, അജിത, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: മണി, രമ, ശിവൻ, അശോകൻ.