Obituary
ചാവക്കാട്: മുംബൈയിൽ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ യുവാവിനെ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ മരിച്ചു. ചാവക്കാട് മുനക്കക്കടവ് കുരിക്കളകത്ത് കറുത്ത സൈദ് മുഹമ്മദിന്റെ മകൻ റിയാസാണ് (42) മംഗലാപുരത്ത് വെച്ച് മരിച്ചത്. മുംബൈയിൽ ഷോപ്പിൽ ജോലിചെയ്യുകയായിരുന്ന റിയാസ് കഴിഞ്ഞ ദിവസമാണ് കുഴഞ്ഞുവീണത്. മുംബൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് സഹോദരങ്ങൾ മുംബൈയിലെത്തി. റിയാസ് ഗുരുതരാവസ്ഥയിലായതിനാൽ മുംബൈ കെ.എം.സി.സിയുടെ സഹായത്തോടെ ഡോക്ടറുടെ പരിചരണത്തിൽ ആംബുലൻസിൽ ശനിയാഴ്ച നാട്ടിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച മംഗലാപുരത്ത് വെച്ച് രോഗം മൂർച്ഛിക്കുകയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. തിങ്കളാഴ്ച രാവിലെ മൃതദേഹം മുനക്കക്കടവിലുള്ള വസതിയിൽ എത്തിച്ചു. അഞ്ചങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: അസ്മ. മക്കൾ: റബീഹ്, അയാന.
മാള: പള്ളിപ്പുറം മദ്റസ റോഡിൽ വലിയ വീട്ടിൽ വീരാസയുടെ മകൻ അക്ബർ (അക്കു, 52) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: സുഹ്റാബി. മക്കൾ: ഫഹദ് ഫർഹാൻ, മസൂമ സഹറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് തബ്ലീഗ് പള്ളിക്ക് വടക്ക് താമസിക്കുന്ന കല്ലറക്കൽ പടുവിങ്ങൽ അബ്ദുൽ റഹ്മാൻ കുട്ടി (83) നിര്യാതനായി. ഭാര്യ: ജുബൈരിയ. മക്കൾ: ഫാറൂഖ്, നൗഫൽ, ഹാഷിം, ഫയാസ്. മരുമക്കൾ: ഷിബ, സാദിയ, തസ്ലി, ശബ്ന.
കയ്പമംഗലം: മാടാനിക്കുളം കിഴക്കുഭാഗം ഓതിക്കൻ റോഡിൽ തെക്കൂട്ട് ഭാസിയുടെ മകൻ പ്രശോഭ് (39) നിര്യാതനായി. ഭാര്യ: നീതുലക്ഷ്മി. മകൻ: ആദ്യൻ.
പട്ടിക്കാട്: വാണിയംപാറ പ്ലാച്ചേരിയിൽ എൽ. കോശി (61) നിര്യാതനായി. ഭാര്യ: സൂസമ്മ. മക്കൾ: മിഥുൻ, മിനു. മരുമക്കൾ: റിനി സേവ്യർ, സജീൻ ജോർജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പന്തലാംപാടം നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.
മാള: കൃഷ്ണൻകോട്ട കല്ലറക്കൽ റപ്പക്കുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യ (98) നിര്യാതയായി. മക്കൾ: മേരി, റാഫേൽ, ജോയി, ജയിംസ്, പോൾ, ആനി, ആൻഡ്രൂസ്. മരുമക്കൾ: തോമസ്, കർമലി, ഗ്രേസി, ഷാനി, ഫോൻസി, ആന്റണി.
അയ്യന്തോൾ: കാർത്യായനി ക്ഷേത്രം റോഡിൽ കണ്ണത്ത് ലെയ്നിൽ പൂവത്തിങ്കൽ ജോയ് (69) നിര്യാതനായി. ഭാര്യ: വൽസ ജോയി (എൽ.ഐ.സി ഏജന്റ്). മക്കൾ: തോംസൺ, എൽസ, മീര. മരുമക്കൾ: ചിഞ്ചു, ഡോൺ, ആൽഡ്രിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് അയ്യന്തോൾ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഒല്ലൂര്‍: എളംതുരുത്തി കൊരട്ടിക്കാട്ടില്‍ പരേതനായ സുബ്രഹ്മണ്യന്റെ മകന് സുരേഷ് (59) നിര്യാതനായി. മാതാവ്: ഗംഗ. ഭാര്യ: സിന്ധു. മക്കള്‍: സോന, വിഷ്ണു. മരുമകന്: ആനന്ദ്.
പന്നിത്തടം: ചിറമനേങ്ങാട് താഴത്തെ പുരക്കൽ വീട്ടിൽ ഗോവിന്ദന്റെ ഭാര്യ മാധവി (73) നിര്യാതയായി. മക്കൾ: പ്രമേഷ്, പ്രബിത, പ്രിയ, പ്രതാപ്. മരുമക്കൾ: സംഗീത, വിശ്വനാഥൻ, സതീഷ് കുമാർ, കൃഷ്ണകൃപ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മതിലകം: പട്ടേപ്പാടം സ്വദേശി തോപ്പിൽ പരേതനായ കോയയുടെ ഭാര്യ നബീസ (80) മതിലകം പടിഞ്ഞാറ് സ്വരുമ റെസിഡന്റ്സ് ഏരിയയിൽ മകളുടെ വീട്ടിൽ നിര്യാതയായി. മകൾ: സെഫിയ. മരുമകൻ: മതിലകം ഉണ്ടേകടവിൽ സൈഫുദ്ദീൻ.
പഴയന്നൂർ: തെക്കേത്തറ കുന്നംപുള്ളി വീട്ടിൽ ദേവദാസ് (ബേബി, 78) നിര്യാതനായി. ഭാര്യ: ഹരിണി ദേവി. മകൻ: പ്രശാന്ത്.
ഒല്ലൂര്‍: സെന്റ് സെബാസ്റ്റ്യന്‍ റോഡില്‍ ചുങ്കത്ത് മാണിചാക്കു പരേതനായ റപ്പായിയുടെ മകള്‍ മേരി (88) നിര്യാതയായി. കോനിക്കര സി.ജെ.എം.യു.പി സ്കൂള്‍ പ്രധാന അധ്യാപികയായും ഒല്ലൂര്‍ ഹോളി ഏയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സഹോദരിമാര്‍: റോസി, സിസ്റ്റര്‍ ഹോര്‍മീസ്. സംസ്കാരം ഞായറാഴ്ച 10ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ഒല്ലൂര്‍: സെന്റ് സെബാസ്റ്റ്യന്‍ റോഡില്‍ ചുങ്കത്ത് മാണിചാക്കു പരേതനായ റപ്പായിയുടെ മകള്‍ മേരി (88) നിര്യാതയായി. കോനിക്കര സി.ജെ.എം.യു.പി സ്കൂള്‍ പ്രധാന അധ്യാപികയായും ഒല്ലൂര്‍ ഹോളി ഏയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരിമാര്‍: റോസി, സിസ്റ്റര്‍ ഹോര്‍മീസ്. സംസ്കാരം ഞായറാഴ്ച 10ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.