Obituary
കോടാലി: കിഴക്കയിൽ ചേറുവീട്ടിൽ അന്തോണിയുടെ മകൻ ദേവസിക്കുട്ടി (73) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സിന്റോ, സാജൻ (യു.എ.ഇ), സ്റ്റിത. മരുമക്കൾ: സാലി, അർച്ചന, ഡൈജു. സംസ്കാരം ശനിയാഴ്ച.
ചാവക്കാട്: മുസ്ലിം ലീഗ് നേതാവും നഗരസഭ മുൻ കൗൺസിലറുമായ തിരുവത്ര താഴത്ത് കുഞ്ഞിമരക്കാർ (72) നിര്യാതനായി. പിതാവ്: പരേതനായ അഹമ്മു. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്, ഹംസ, മൊയ്ദീൻ, പള്ളി.
ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി പരേതനായ പുലിയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ ആര്യ അന്തർജനം (88) നിര്യാതയായി. മക്കൾ: ഗംഗാധരൻ നമ്പൂതിരിപ്പാട് (കുഞ്ചു), സാവിത്രി നാരായണൻ.
ചേർപ്പ്: പടിഞ്ഞാട്ടുമുറി പരേതനായ കൊട്ടാരത്തിൽ ബാപ്പുട്ടിയുടെ മകൻ ഇബ്രാഹിംകുട്ടി (72) നിര്യാതനായി. ഭാര്യ: ഷാഹിദ. മകൾ: മുഹ്സിന.
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പരേതനായ ചാലിൽ അഹമ്മദിന്റെ മകൻ മൊയ്തീൻകുഞ്ഞി (64) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുനവ്വർ, അൽത്താഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
വേലൂർ: കുന്നംകുളം കക്കാട് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സ്റ്റാൻലിയുടെ മകൾ അന്ന (14) വെള്ളാറ്റഞ്ഞൂർ പടിഞ്ഞാറ്റുമുറിയിൽ നിര്യാതയായി. ചിറളയം ബഥനി എസ്.എം.യു.പി സ്കൂൾ വിദ്യാർഥിയാണ്. മാതാവ്: ജിനി. സഹോദരി: അലീഷ. സംസ്കാരം വെള്ളിയാഴ്ച 3.30ന് അർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ.
കൊടുങ്ങല്ലൂർ: പള്ളിനട പുതുമനപറമ്പ് നെല്ലിപൊഴി ഗാന്ധിഗ്രാമത്തിൽ താമസിക്കുന്ന പനങ്ങാട്ട് കുഞ്ഞിപാറന്റെ മകൻ ഗണേശൻ (61) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി.
ചാവക്കാട്: തിരുവത്ര കുഞ്ചേരി പരേതനായ താണിശേരി കുമാരന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: പ്രഭു, സുമതി, പ്രമീള, ലത, പരേതനായ മോഹനൻ. മരുമക്കൾ: സുധ, ദീപ, മോഹനൻ, ദേവൻ, വാസുദേവൻ.
തളിക്കുളം: തമ്പാൻകടവ് കാര്യാട്ട് കുമാരൻ (90) നിര്യാതനായി. ഭാര്യ: പൊന്നിക്കുട്ടി . മക്കൾ: സുബ്രഹ്മണ്യൻ, മനോഹരൻ, വിലാസിനി, പരേതയായ ചന്ദ്രിക. മരുമക്കൾ: മണി, ലിജി, പരേതരായ മുരുകേശൻ, ശിവരാമൻ.
എരുമപ്പെട്ടി: തിച്ചൂർ ചെറുശ്ശേരി വാരിയത്ത് പരേതനായ ഉണ്ണികൃഷ്ണൻ വാര്യരുടെ ഭാര്യ രമാദേവി (രമ വാരസ്യാർ -69) നിര്യാതയായി. തിച്ചൂർ ശ്രീഐരാണി മഹാവിഷ്ണു ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്നു. മക്കൾ: രശ്മി, രഞ്ജിത്ത് (ചെണ്ട കലാകാരൻ). മരുമകൻ: സുദീപ് വാര്യർ.
കൊരട്ടി: തെക്കേ അങ്ങാടി വല്ലൂരാൻ ദേവസിയുടെ മകൻ ജോസ് (84) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജാൻസി, ജെസി, ജോളി, ജോഷി (ഇരുവരും ദുബൈ). മരുമക്കൾ: ആന്റു (ബിസിനസ്), ജോസഫ്, ജോർജ് (ദുബൈ), സ്വീറ്റി. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: കടപ്പുറം ഞോളി റോഡിൽ പരേതനായ അഹമ്മദിന്റെ മകൻ അബൂബക്കർ (50) നിര്യാതനായി. നൂറാനിയ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: സക്കീന.