Obituary
പൂമല: അത്തിക്കോട് പൊന്നാരശ്ശേരി വേലുവിന്റെ മകൻ രാമൻ (88) നിര്യാതനായി. ഭാര്യ: രത്നം. മക്കൾ: അജിത, ബാബു. മരുമക്കൾ: പ്രവീൺ, കാഞ്ചന.
കുരിയച്ചിറ: തൃശൂർ ആദം ബസാർ ചിറമ്മൽ കുറീസ് ഡയറക്ടർ ശാന്തി സ്ട്രീറ്റ് കെയ്കോ റോഡിൽ ചിറമ്മൽ റാഫേൽ (54) നിര്യാതനായി. ഭാര്യ: റീന (പുത്തൻപീടിക കുന്നംകുടത്ത് കുടുംബാംഗം). മക്കൾ: റോസ് റിന്റു, ജോപോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: ചിറ്റണ്ട താഴത്തെപുരക്കൽ വീട്ടിൽ സുനിലിന്റെ മകൾ പ്രാർത്ഥന (15) നിര്യാതയായി. പത്താം ക്ലാസ് വിജയിച്ച് തുടർ പഠനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാതാവ്: ജിഷ. സഹോദരങ്ങൾ: കീർത്തന, അർച്ചന.
ചാഴൂർ: ചേറ്റക്കുളം തൊട്ടിപറമ്പിൽ പരേതനായ വേലായുധന്റെ മകൻ കൃഷ്ണൻകുട്ടി (58) നിര്യാതനായി. മാതാവ്: പരേതയായ തങ്കമണി. ഭാര്യ: ഉഷ. മക്കൾ: ഉമ, രേഷ്മ. മരുമക്കൾ: സുജിത്ത്, നിജേഷ്.
മനക്കൊടി: പള്ളിപ്പുറത്തുക്കാരൻ ദിവാകരന്റെ ഭാര്യ ബേബി (63) നിര്യാതയായി. മക്കൾ: ദിബി, ജിജി, ഡിജിൻ. മരുമക്കൾ: പ്രകാശൻ, പ്രവീൺ, അശ്വതി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
പെരിങ്ങോട്ടുകര: കിഴക്കുംമുറി വേളൂക്കര ഉത്തമൻ (70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: കല, പരേതനായ കിഷോർ. മരുമക്കൾ: കിഷോർ, രമ്യ.
ചിറയ്ക്കൽ: ഇഞ്ചമുടി ആലത്തുക്കാട്ടിൽ പരേതനായ വിജയന്റെ ഭാര്യ പുഷ്പരമാമണി (84) നിര്യാതയായി. മക്കൾ: ജലജ, രാധ, വിനിത, ദിനേഷ്. മരുമക്കൾ: മോഹനസുന്ദരൻ, മഹീന്ദ്രൻ, ശശി, ജവ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
പെരിങ്ങോട്ടുകര: മുൻ വോളിബാൾ താരം കിഴക്കുംമുറി കുരുമ്പേപറമ്പിൽ കവിരാജ് (67) നിര്യാതനായി. ഭാര്യ: മീന. മക്കൾ: രാഹുൽ, രോഹിത്. മരുമകൾ: ഹേമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഏങ്ങണ്ടിയൂർ: പഴേടത്ത് പരേതനായ ശിവരാമൻ നായരുടെ ഭാര്യ പുതൂർ മീനാക്ഷിയമ്മ (101) നിര്യാതയായി. പ്രശസ്ത സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുതൂരിന്റെ സഹോദരിയാണ്. മക്കൾ: പ്രേമചന്ദ്രൻ പുതൂർ (സി.പി.എം കുണ്ടലിയൂർ ലോക്കൽ കമ്മിറ്റി അംഗം), ഇന്ദിര, രാധ, രമ. മരുമക്കൾ: സാവിത്രി, ഗോപിനാഥൻ, പരേതരായ ശിവരാമൻ, പ്രഭാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
അഞ്ചേരി: ജവഹര്‍ റോഡ് ഗോള്‍ഡന്‍ വാലിയില്‍ ചിറയത്ത് ആലൂക്ക ദേവസ്സി (90) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കള്‍: ജോയ്, ജെസ്സി. മരുമക്കള്‍: ആഗ്നസ് പരേതനായ പോള്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ഒല്ലൂര്‍ സെന്റ് ആന്റണിസ് ഫോറോനപള്ളി സെമിത്തേരിയില്‍.
അന്തിക്കാട്: മാങ്ങാട്ടുകര കുന്നത്തുള്ളി ഉണ്ണികൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഉമ, നിത, ജ്യോതി. മരുമക്കൾ: ദീപക്, ജിലേഷ്, ലജിൻ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
കിഴുപ്പിള്ളിക്കര: സഹകരണ ബാങ്കിനു പടിഞ്ഞാറ് വലിയകത്ത് അബ്ദുറഹ്മാൻ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഷാദ്, ഷഫീക്ക്, ഷെബീർ, ഹസീന, സബീന. മരുമക്കൾ: നദീറ, സാബിറ, ബുഷറത്ത്, സലീം, ശിഹാബ്.