Obituary
ഗുരുവായൂർ: പാലുവായ് കുന്നത്തുളളി ശേഖരന്റെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: വിജയൻ, വാസുദേവൻ, സുബ്രഹ്മണ്യൻ, സഹദേവൻ, ഗിരിജ, വനജ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
അന്തിക്കാട്: ബി.ജെ.പി മുൻ സംസ്ഥാന കൗൺസിൽ അംഗം പെരിങ്ങോട്ടുകര സോമശേഖര നഗർ അതിശയ റോഡിൽ തൈപറമ്പത്ത് ടി.വി. സുബ്രഹ്മണ്യൻ മാസ്റ്റർ (78) നിര്യാതനായി. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു. അടിയന്തരവാസ്ഥ വിരുദ്ധസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചുള്ള അദ്ദേഹം മലപ്പുറം ജില്ല വിരുദ്ധ സമരത്തിലും പങ്കാളിയായി. ബി.ജെ.പി ചേർപ്പ് നിയോജക മണ്ഡലം പ്രഥമ പ്രസിഡന്റായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: സുമരാജ്, സുധീർ രാജ്, സുഭാഷ് രാജ്. മരുമക്കൾ: റാണി, ജിനി, ഷിമ.
മുറ്റിച്ചൂർ: ജുമാമസ്ജിദിനു പടിഞ്ഞാറ് പോക്കാലത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഐഷമോൾ (75) നിര്യാതയായി. മക്കൾ: ഹംസ, ഇസ്മായിൽ, റംലത്ത്, പരേതയായ നദീറ.
അരിമ്പൂർ: തറക്കൽ ഔസേഫ് (88) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ജോയി, ജോണി, ആനി, ജെന്നി, ജാൻസി, മിനി, പ്രിൻസി. മരുമക്കൾ: ലില്ലി, ഡീന, പരേതനായ ജോണി, വർഗീസ്, ജോൺസൺ, ജോസ്, വിൽസൻ.
ഒല്ലൂര്‍: റെയില്‍വേ ഗൈറ്റിന് സമീപം അരിമ്പൂര്‍ മുത്തിപ്പീടിക ഫ്രാന്‍സിസ് (75) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി. മക്കൾ: റിജോ, ജോഷി. മരുമക്കൾ: ജെയിംസ്. സംസ്കാരം വ്യാഴാഴ്ച 10.30ന് മേരിമാത പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഒല്ലൂര്‍ സെന്റ് ആന്റണിസ് ഫൊറോനപള്ളി സെമിത്തേരിയില്‍.
മരോട്ടിച്ചാൽ: പറൂർ പൗലോസിന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: സെനീഷ്, ബിനീഷ്, റെനീഷ്. മരുമക്കൾ: ജിൻസി, ഷീന, രശ്മി. സംസ്കാരം വ്യാഴാഴ്ച 11ന് മാന്ദാമംഗലം മലങ്കര ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ.
കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് പടിഞ്ഞാറ്റയിൽ ജ്ഞാനസുന്ദരൻ (62) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുജിത, മുകേഷ്, അഖിലേഷ്. മരുമക്കൾ: ഷാജി, രമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വാടാനപ്പള്ളി പൊതുശ്മശാനത്തിൽ.
കയ്പമംഗലം: ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് ക്ഷേത്രത്തിനു തെക്കുവശം പരേതനായ കൊട്ടുക്കൽ സഹദേവന്റെ ഭാര്യ ബീന (50) നിര്യാതയായി. മകൻ: ബിബിൻ കൃഷ്ണ.
അന്തിക്കാട്: മാങ്ങാട്ടുകര വെങ്ങാലി പരേതനായ ശ്രീധരന്റെ ഭാര്യ കല്യാണി (88) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ബാബു രാജേന്ദ്രപ്രസാദ്, ശിവരാമകൃഷ്ണൻ, രാധ, അംബിക, ഷൽബി, ഷൈനി. മരുമക്കൾ: ശോഭിനി, സീന, ഗോപി, ബേബി, പരേതരായ സലിപ്രസാദ്, അശോകൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 7.30ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
ഇരിങ്ങാലക്കുട: കല്പറമ്പ് ചിറയത്ത് മംഗലത്ത് പറമ്പില്‍ പരേതനായ തോമസിന്റെ മകന് വർഗീസ് (64) നിര്യാതനായി. ഭാര്യ: ടെസ്സി വർഗീസ്. മക്കള്‍: ടീന ആല്ബിന്, വിക്ടര്‍ വർഗീസ്. മരുമകന്: ആല്ബിന് വർഗീസ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.
പട്ടിക്കാട്: ദേശീയപാത ചുവന്നമണ്ണിൽ കാറിടിച്ച് വയോധികൻ മരിച്ചു. പൂവ്വൻചിറ പൂന്തുരുത്തി വീട്ടിൽ ശ്രീധരൻ (83) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ധർമോദയം ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇദേഹത്തെ പാലക്കാട് ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരതര പരിക്കേറ്റ ശ്രീധരനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ. ലീല. മക്കൾ: ഉഷ, ഷൈജ, പരേതനായ ഷാജി, സ്വപ്ന, സജീവൻ. മരുമക്കൾ: കുട്ടൻ, ലിജി, ബാബു, കൃഷ്ണ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പാമ്പാടി ഐവർ മഠത്തിൽ.
ഇരിങ്ങാലക്കുട: ഡെങ്കിപ്പനി ബാധിച്ച് വയോധികൻ മരിച്ചു. മാപ്രാണം ചെറാക്കുളം മാണിക്കുട്ടിയുടെ മകൻ ഹർഷനാണ് (65) മരിച്ചത്. മാപ്രാണം ലാൽ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു മരണം. ഭാര്യ: വിദ്യാദേവി. മക്കള്‍: നീതു, മിഥു, നിഥിൻ. മരുമക്കള്‍: രഞ്ജിത്ത്, റെജിൻ, രസിക.