Obituary
കൊടകര: പഴമ്പിള്ളി കുണ്ടനി വീട്ടില് പരേതനായ രാമന്റെ ഭാര്യ സീത (69) നിര്യാതയായി. മക്കള്: ഷൈല, സന്ധ്യ, സരിത. മരുമക്കള്: ഷാജു, ഷണ്മുഖന്, പ്രമോദ്.
ആമ്പല്ലൂർ: പ്രശസ്ത കുറുംകുഴൽ വിദ്വാൻ തലോർ പോഴംങ്കണ്ടത്ത് നാരായണൻ നായർ (82) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറുംകുഴലിലെ കുലപതിയായിരുന്ന പോഴംങ്കണ്ടത്ത് രാമപണിക്കരുടെ ശിഷ്യനായിരുന്നു. രാമപണിക്കരോടൊപ്പം ക്ഷേത്രസന്നിധികളിൽ ശ്രുതിക്കാരനായിട്ടായിരുന്നു തുടക്കം. തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന് 40 വർഷത്തോളം കുറുംകുഴൽ നിരയിലുണ്ടായിരുന്നു. തൃപ്പൂണിത്തുറ, കൂടൽമാണിക്യം എന്നിങ്ങനെ പ്രധാന ഉത്സവങ്ങൾക്കും ആറാട്ടുപുഴ പെരുവനം പൂരങ്ങൾക്കും ഊരകം പൂരം പുറപ്പാടിനും നാരായണൻ നായർ അനവധി കാലം പങ്കെടുത്തു. തലോർ ചക്കംകുളങ്ങര ശാസ്താ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായിരുന്നു. അവസാനമായി ചക്കംകുളങ്ങര പുണർതം വിളക്കിലാണ് പങ്കെടുത്തത്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: രാധ. മക്കൾ: കൃഷ്ണകുമാർ, അനിൽകുമാർ. മരുമക്കൾ: രമ്യ, സുജിത. സംസ്കാരം ബുധനാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ.
തൃപ്രയാർ: നേരിയങ്കോട്ട് രാജൻ നായർ (79) നിര്യാതനായി. ഭാര്യ: കണക്കാശ്ശേരി ശാന്തകുമാരി. മക്കൾ: ഉണ്ണികൃഷ്ണൻ, മിനി, ശിവനാരായണൻ. മരുമക്കൾ: സീന, മനോജ്, ദിവ്യ.
കണ്ടശ്ശാംകടവ്: കുണ്ടുകുളങ്ങര പരേതനായ ജോസഫിന്റെ ഭാര്യ മേരി (77) നിര്യാതയായി. മക്കൾ: ആലീസ്, ലീന. മരുമക്കൾ: ഫ്രാൻസീസ്, ബെന്നി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
എടത്തിരുത്തി: തച്ചിൽ ഇട്ടിക്കുരു ആന്റോയുടെ ഭാര്യ റിട്ട. അധ്യാപിക ഗ്രേസി (75) നിര്യാതയായി. കോട്ടയം കരിമുണ്ടക്കൽ കുടുംബാംഗമാണ്. മക്കൾ: രൂപ, വിമൽ. മരുമകൻ: ഫ്രെഡി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് എടത്തിരുത്തി പരി. കർമ്മലമാതാവിൻ ഫൊറോന പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: കടപ്പുറം അടിതിരുത്തി പരേതനായ നാലകത്ത് കുരിക്കൾ മുഹമ്മദിന്റെ മകൻ റഫീഖ് (50) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സുബൈദ. മക്കൾ: ഫാത്തിമ, നസരിയ്യ, അഫറ. മരുമക്കൾ: ഹിലാൽ.
പെരിങ്ങോട്ടുകര: പുത്തൂരാൻ പരേതനായ ജോസിന്റെ മകൻ ജോഷി (51) നിര്യാതനായി. മാതാവ്: ലില്ലി. സഹോദരങ്ങൾ: ലിസിപോൾ, സിസ്റ്റർ നീത ടെസിൻ നെല്ലിക്കുന്ന്, ലിജിഫ്രാൻസിസ്, ജോജു.
അഴീക്കോട്: മത്സ്യബന്ധന വള്ളത്തിൽനിന്ന് കായലിൽ വീണ് ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ കള്ളിക്കാട് രാജേഷ് ഭവനിൽ രാജേഷാണ് (39) മരിച്ചത്. ചൊവ്വാഴ്ച പുലർച്ച അഴീക്കോട് ജെട്ടിയിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെടുന്നതിനിടെ കാൽവഴുതി കായലിൽ വീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്ന തൊഴിലാളി ചാടിയെങ്കിലും ശക്തമായ ഒഴുക്കുമൂലം രക്ഷിക്കാനായില്ല. വൈകീട്ട് പടന്ന ബോട്ട് ബിൽഡിങ് യാർഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും കടലോര ജാഗ്രത സമിതി അംഗങ്ങളും തീരദേശ പൊലീസും മത്സ്യവകുപ്പിന്റെ സുരക്ഷാ ബോട്ടും അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമും തിരച്ചിൽ നടത്തിയിരുന്നു. ആലപ്പുഴ സ്വദേശികളുടെ ‘ദ്വാരകാപതി’ വള്ളത്തിലെ തൊഴിലാളിയാണ്. മേൽ നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: കവിത. വിവരമറിഞ്ഞ് ആറാട്ടുപുഴയിൽനിന്ന് മത്സ്യത്തൊഴിലാളി സംഘടന നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി.
വരവൂർ: ആവശ്ശേരി വീട്ടിൽ പങ്ങന്റെ മകൻ വിജയൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: വിജയകൃഷ്ണ, ശിവ.
വേലൂർ: നെല്ലിക്കൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ മാധവി (89) നിര്യാതയായി. മക്കൾ: അജിത, അജിതൻ, അജയഘോഷ്. മരുമക്കൾ: രാജൻ, ശാലിനി, വിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മാള: കുഴൂർ തറമ്മൽ വീട്ടിൽ കെ. നാരായണപിള്ള (87) നിര്യാതനായി. കൊടുവഴങ്ങ കൊല്ലാട്ട് വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: രാജേശ്വരി.
തിരൂർ: പോട്ടോർവഴി ആലങ്ങാട്ടു പറമ്പിൽ വിശ്വനാഥന്റെ ഭാര്യ കനകം (62) നിര്യാതയായി. മക്കൾ: ധന്യ, ഡിവിൻ, ദിവ്യ. മരുമക്കൾ: വിജേഷ്, സുധി. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.