Obituary
പുറ്റേക്കര: മുണ്ടൂർ പുറ്റേക്കര കിടങ്ങൻ ഫ്രാൻസിസ് (78) നിര്യാതനായി. ആർമിയിൽ ഹവിൽദാറായിരുന്നു. ഭാര്യ: റോസി (മുണ്ടൂർ പുലിക്കോട്ടിൽ കുടുംബാംഗം). മക്കൾ: ഗിരീഷ് (കേരള കോൺഗ്രസ് കെ.ടി.യു.സി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), ഷീന (ബാബൂസ് ഡ്രൈവിങ് സ്കൂൾ കേച്ചേരി). മരുമക്കൾ: ഷൈനി (ഡോക്ടേഴ്സ് ലാബ്, കുന്നംകുളം), ഷാജൻ (ബാബൂസ് ഡ്രൈവിങ് സ്കൂൾ, കേച്ചേരി). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുണ്ടൂർ കർമലമാതാ ദേവാലയ സെമിത്തേരിയിൽ.
പഴയന്നൂർ: കുമ്പളക്കോട് ഇരട്ടക്കുളമ്പിൽ ജയകുമാർ (41) നിര്യാതനായി. ഭാര്യ: ജിഷ. മകൻ: ശ്രീഷ്ണവ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പാമ്പാടി പൊതുശ്മശാനത്തിൽ.
ചാലക്കുടി: കാടുകുറ്റി മുൻ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ തേലേക്കാട്ട് മാത്യുവിന്റെ മകൻ ജിജോ (56) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: എഡ്വിൻ, ഇവാൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കാടുകുറ്റി ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.
ഇരട്ടപ്പുഴ: പരേതനായ മുട്ടിൽ വാസുവിന്റെ ഭാര്യ മേനക (90) നിര്യാതയായി. മക്കൾ: പരിമള, ശശിധരൻ, മധുസൂദനൻ, വീരമണി, ശ്രീലത. മരുമക്കൾ: പ്രേമൻ, ജയദേവി, പ്രീത, ബിന്ദു, പ്രദീപ്.
കുട്ടനല്ലൂർ: തോട്ടപ്പടി തൈവളപ്പിൽ ശങ്കുവിന്റെ മകൻ സുധാകരൻ (69) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഷിനു, വാൻബാസ്റ്റ്യൻ. മരുമകൾ: അശ്വതി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
തളി: കടുകശ്ശേരി ചങ്കരത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി (72) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഹർഷ, ഹരീഷ്. മരുമക്കൾ: സച്ചിൻ, ഗായത്രി.
വാടാനപ്പള്ളി: പെരുമാടൻ ലൂയിസിന്റെ മകൻ സേവി (54) നിര്യാതനായി. മാതാവ്: ത്രേസ്യക്കുട്ടി (വാടാനപ്പള്ളി ആർ.സി.യു.പി സ്കൂൾ റിട്ട. അധ്യാപിക). മകൻ: ആദിത്ത്. കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വാടാനപ്പള്ളി സെന്റ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: തയ്യൂർ ചിങ്ങപുരത്ത് കളത്തിൽ വരടിയത്ത് വീട്ടിൽ രാജൻ (60) നിര്യാതനായി. ഭാര്യ: സുമി. മക്കൾ: സൂരജ് (ലുലുമാൾ, റിയാദ്), അഞ്ജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
നടത്തറ: എസ്.എൻ നഗർ മനയ്ക്കലാത്ത് കൊച്ചുണ്ണിയുടെ മകൻ രാവുണ്ണി (72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: പ്രദീപ്, പ്രജിത്ത്, പ്രതീക്ഷ. മരുമക്കൾ: പ്രിയങ്ക, മഞ്ജു, ഗോപാലകൃഷ്ണൻ.
മാള: മേലഡൂർ കാരുണ്യനഗർ പൊന്നേത്ത് പറമ്പിൽ ബാലൻ (80) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ബാബു, ബിനു, ബിന്ദു. മരുമക്കൾ: സീത, ജിഷ, കലേഷ്.
പട്ടേപ്പാടം: വട്ടേക്കാട്ടുപറമ്പിൽ സത്യഭാമ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. ഗംഗാധരൻ (വേളൂക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: ജോഷി, അജിത് കുമാർ, അംബിക, നിർമല. മരുമക്കൾ: വിജയ, അബിത, സുബ്രഹ്മണ്യൻ, ശിവദാസ്.
വേലൂർ: കുറുമാൽ പെരുവഴിക്കാട്ട് വീട്ടിൽ ഗംഗാധരൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (71) നിര്യാതയായി. മക്കൾ: മുരളി, രാജേഷ്, സന്തോഷ്, ശ്രീദേവി. മരുമക്കൾ: ശ്രീദേവി, അഖില, രമ്യ, ജ്യോതിരാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.