Obituary
വാടാനപ്പള്ളി: റാഫി കോർണറിന് കിഴക്ക് ഫോട്ടോഗ്രാഫർ മേപ്പറമ്പിൽ സജീവിന്റെ ഭാര്യ സയന (34) നിര്യാതയായി. മക്കൾ: കനുഹിത്, കിഷൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാടാനപ്പള്ളി പൊതു ശ്മശാനത്തിൽ.
കൊരട്ടി: തളിയത്ത് ജോസഫിന്റെ മകൻ ജോഷി (54) നിര്യാതനായി. ഭാര്യ: സെറീന. മക്കൾ: ജോസഫ്, ജോഷ്വ. സംസ്കാരം ബുധനാഴ്ച 3.30 ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
മണ്ണുത്തി: പട്ടാളക്കുന്ന് പയ്യപാട്ട് ബാലന്റെ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: തങ്കമണി, ഓമന, രമണി, പരേതനായ ബാബു, തിലകൻ. മരുമക്കൾ: കേശവൻ, ശശി, പരേതനായ ബാബു, ഷീല, പ്രിൻസി. സംസ്കാരം ബുധനാഴ്ച 10 ന് കൊഴുക്കുള്ളി ഓർമ്മകൂട് ശ്മശാനത്തിൽ.
പുത്തൻചിറ: തൃപ്പേക്കുളം ചെറാട്ട് സി. സുരേന്ദ്രൻ (71) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സനൂപ്, സരിത. മരുമക്കൾ: പ്രവീൺ, അമൃത. സംസ്കാരം പിന്നീട്.
ശാന്തിപുരം: കല്ലുംപുറം പള്ളിക്ക് സമീപം ഊളക്കൽ അഷ്റഫിന്റെ ഭാര്യ നബീസ (55) നിര്യാതയായി. മക്കൾ: നജീന, പരേതനായ നജീബ്. മരുമകൻ: ഫൈസൽ.
ചാലക്കുടി: വെളളാഞ്ചിറ പാലത്തിങ്കൽ വേലായുധൻ (68) നിര്യാതനായി. ചാലക്കുടി നഗരസഭ മുൻ ജീവനക്കാരനാണ്. ഭാര്യ: ലീല. മക്കൾ: സ്മിത, സ്മിജ (നഴ്സ്, ഗവ. ഹോസ്പിറ്റൽ, കാസർകോട്), മണിക്കുട്ടൻ (പൊലീസ്, കൊരട്ടി). മരുമക്കൾ: പ്രദീപ്, മുകേഷ്, നീതു.
കോടാലി: ചെമ്പുചിറ ഏറത്തുകോട്ടയില് പരേതനായ മത്തായിയുടെ ഭാര്യ മറിയം (90) നിര്യാതയായി. മക്കള്‍: മത്തായി, ആനി, ജോസ്, തോമസ്, മേരി, വിന്‍സെന്റ്. മരുമക്കള്‍: ലില്ലി, വർഗീസ്, ജെസി, ഷൈനി, തോമസ്, സൂര്യ.
കയ്പമംഗലം: കയ്പമംഗലം പഞ്ചായത്തിന് പടിഞ്ഞാറ് പരേതനായ മാമ്പറമ്പത്ത് ഭാസ്കരന്റെ ഭാര്യ വത്സല (78) നിര്യാതയായി. മക്കള്‍: ബീന, ബിനോയ്, ബിജോയ്, ബിജിത. മരുമക്കള്‍: സല്‍ജി, ബീന, പ്രീജ, സുനില്‍. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
അണ്ടത്തോട്: പാലപ്പെട്ടി ദുബൈപ്പടി പടിഞ്ഞാറ് കാരിയോടത്ത് ഹസ്സന്റെ ഭാര്യ ആയിശ (63) നിര്യാതയായി. മക്കൾ: ഹക്കീം, ആസിദ്, ആബിദ്, ഹാരിസ്, ഹസീന, അമീറ.
തളിക്കുളം: പണമിടപാടിനെ ചൊല്ലി തൃപ്രയാർ ബാറിന് മുമ്പിലുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തളിക്കുളം ത്രിവേണി സെന്ററിൽ പാപ്പാച്ചൻ വീട്ടിൽ വേലായുധന്റെ മകൻ ശിവാനന്ദനാണ് (50) മരിച്ചത്. സെപ്റ്റംബർ അഞ്ചിന് തൃപ്രയാർ ഡ്രീംലാൻഡ് ബാറിന്റെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നാട്ടിക മൂത്തകുന്നം ബീച്ച് സ്വദേശിയുമായി പണ ഇടപാടുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടാവുകയും കുടയെടുത്ത് അടിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്ത് വീഴുകയും മൂക്കിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 6.05നായിരുന്നു മരണം. ശിവാനന്ദൻ കാറ്ററിങ് സർവിസും നടത്തിവരുന്നുണ്ടായിരുന്നു. സംഭവ ദിവസം കടലിൽ മത്സ്യബന്ധനത്തിന് പോയി വീട്ടിൽ വന്ന ശേഷമാണ് സന്ധ്യക്ക് തൃപ്രയാറിൽ എത്തിയത്. തുടർന്നായിരുന്നു അടിയേറ്റത്. ആന്തരികാവയവത്തിലെ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയതിലെ പ്രാഥമിക വിവരമെന്ന് വലപ്പാട് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഭാര്യ: ആശ. മക്കൾ: ശിവനന്ദ, ആര്യനന്ദ.
കൂർക്കഞ്ചേരി: വടൂക്കര റെയിൽവേ ഗേറ്റിന് സമീപം മൂക്കേനി ബീരാവുവിന്റെ മകനും കൂർക്കേഞ്ചേരി ഷാ ഫാൻസി ഉടമയുമായ ഹംസ (74) നിര്യാതനായി. ഭാര്യ: പരേതയായ ലൈല. മക്കൾ: സാദത്ത്, ഷബീർ (ഇരുവരും ഖത്തർ). മരുമക്കൾ: സബീന, സജി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കാളത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പട്ടിക്കാട്: തെക്കുംപാടം പുല്ലോക്കാരന്‍ ഔസേപ്പിന്റെ മകന് സാബു (49) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: മിനി. മക്കള്‍: സിനി, സിനീഷ്.