Obituary
മാള: പുത്തൻചിറ ആനപ്പാറ പനങ്ങാടൻ തങ്കപ്പൻ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ബിന്ദു, സിന്ധു, ബിനോജ് (ഷാർജ), സന്ധ്യ. മരുമക്കൾ: സന്തോഷ്, മനോഹരൻ, ഹിമ, മനോജ് (ദുബൈ).
എരുമപ്പെട്ടി: നെല്ലുവായ് തട്ടാൻ വീട്ടിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ മകൻ നാരായണൻ (74) നിര്യാതനായി. എരുമപ്പെട്ടി ചുങ്കത്ത് ബിൽഡിങ്ങിൽ ഇലക്ട്രിക്കൽ വർക്ക്ഷോപ് നടത്തിയിരുന്നു. ഭാര്യ: ഓമന. മക്കൾ: അശ്വതി, രേവതി, ആരതി. മരുമക്കൾ: വിനയൻ, കണ്ണൻ, ചനുഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പള്ളം ശാന്തിതീരം ശ്മശാനത്തിൽ.
മാള: പുത്തൻചിറ വെള്ളൂർ കുന്നുമ്മേൽ സത്യൻ (62) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: സജ്ന, സ്വപ്ന. മരുമക്കൾ: അനീഷ്, ജിക്കു.
തൃപ്രയാർ: കോതകുളം തെരുവത്ത് കടവിൽ ഹംസയുടെ ഭാര്യ ഹഫ്സത്ത് (55) ദുബൈയിൽ നിര്യാതയായി. മക്കൾ: ഹഫീഫ, ഹാഫിസ, ഹിഫാസത്ത്. മരുമക്കൾ: ഷൈജു ഹുസൈൻ, അഹമ്മദ് തബു. സംസ്കാരം ചൂലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
തൃപ്രയാർ: വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിനുസമീപം പരേതനായ കുന്തറ വേലപ്പന്റെ മകൻ ബാലൻ (49) കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച രാവിലെ വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പണിയെടുക്കുന്നതിനിടെയായിരുന്നു സംഭവം. സ്വകാര്യ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുനിത. മക്കൾ: അനുജിത്ത്, അഭിജിത്ത്.
എറിയാട്: മാടവന അത്താണിക്ക് വടക്ക് പരേതനായ കൊമ്പനെഴുത്ത് മുഹമ്മദിന്റെ മകൻ അബ്ദുറഹ്മാൻ (88) നിര്യാതനായി. ദീർഘകാലം മാടവന മസ്ജിദുൽ ബദരിയ മഹല്ല് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ഐഷാബി. മക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽനാസർ (ഇരുവരും അബൂദബി), സാബിറ, സാജിദ. മരുമക്കൾ: ഫെമിന, സിലിയ, ഷാഹുൽ ഹമീദ്, അബ്ദുൽ ജലീൽ (ഇരുവരും ബിസിനസ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് മാടവന ബദരിയ മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.
തൃശൂർ: കുറ്റൂർ പള്ളിക്ക് സമീപം കാരംവളപ്പിൽ ശ്രീഹരീഷ് (21) നിര്യാതനായി. കോഴിക്കോട് എൻ.ഐ.ടിയിൽ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയായിരുന്നു. പ്രമുഖ രാജ്യാന്തര കമ്പനിയിൽ കാമ്പസ് സെലക്ഷൻ വഴി ജോലിയിൽ ചേരാനിരിക്കെ മസ്തിഷ്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. പിതാവ്: അഡ്വ. സുമൻ. മാതാവ്: ഉഷാകുമാരി (അധ്യാപിക). സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
മണലൂർ: മഞ്ചാടി വല്ലത്തുപറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ ചന്ദ്ര (79) നിര്യാതയായി. മക്കൾ: വിനോദിനി, ജയന്തി, ബാബുരാജ്, മിനി, ഷീബ. മരുമക്കൾ: രാമചന്ദ്രൻ, രാജൻ, സരള, ഗണേശൻ, ഉണ്ണി.
കൊടകര: മാമ്പ്രക്കാരന്‍ വീട്ടില്‍ വര്‍ഗീസ് (69) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11.15ന് മൂന്നുമുറി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.
വെള്ളാനി: കളപ്പറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (98) നിര്യാതയായി. മക്കൾ: ചന്ദ്രിക, തങ്കമണി, അരവിന്ദൻ. മരുമക്കൾ: ഗീത, പരേതരായ അയ്യപ്പൻ, വേലായുധൻ.
പട്ടിക്കാട്: മേലേച്ചിറ നെല്ലിയ്ക്കല്‍ ശാമുവേലിന്റെ ഭാര്യ അന്നമ്മ (60) നിര്യാതയായി. മക്കള്‍: ജോബി, ജോമോന്, ജോമോള്‍. മരുമക്കള്‍: ജാന്‍സി, നീതു, ജിഷോ.
പുന്നയൂർ: നാലപ്പാട്ട് റോഡ് മാമ്പുള്ളി ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ദയാനന്ദൻ (ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ്), രാഗിണി, വിനോദ്. മരുമക്കൾ: സവിത, ജിഷ, പരേതനായ ബാലകൃഷ്ണൻ.