എരുമപ്പെട്ടി: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. കാഞ്ഞിരക്കോട് ചിരിയൻകണ്ടത്ത് വീട്ടിൽ പൊറിഞ്ചുവിന്റെ മകൻ ലോനപ്പനാണ് (73) മരിച്ചത്. റിട്ട. വില്ലേജ് അസിസ്റ്റന്റാണ്. കഴിഞ്ഞ ശനിയാഴ്ച കുണ്ടന്നൂർ മുട്ടിക്കൽ സെന്ററിനു സമീപമായിരുന്നു അപകടം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: റോസിലി. മക്കൾ: ഫ്രാൻസിസ്, ലിൻസൺ, സജി. മരുമക്കൾ: ഫ്രാൻസി, വിൻസി, ദീപ്തി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുണ്ടന്നൂർ കർമലമാതാ പള്ളി സെമിത്തേരിയിൽ.