അന്തിക്കാട്: മുറുവറയിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് ഡോക്ടർ മരിച്ചു. മുറ്റിച്ചൂർ പടിയം തണ്ടാശ്ശേരി ടിൻറുവിന്റെ ഭാര്യ ഡോ. നിത്യയാണ് (31) മരിച്ചത്. പേരാമംഗലം സഞ്ജീവനി പ്രകൃതിചികിത്സ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറാണ്.
തിങ്കളാഴ്ച രാവിലെ 11നായിരുന്നു അപകടം. ഡോക്ടറുടെ സ്കൂട്ടറിനെ പിറകെ വന്ന സ്വകാര്യ ബസ് മറികടക്കുന്നതിനിടയിൽ ബസിന്റെ പിൻവശം തട്ടി ഡോക്ടർ ബസിന്റെ പിറകിലെ ചക്രത്തിനുള്ളിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.
തിരുവനന്തപുരം നാലാഞ്ചിറ പറോട്ടുകോണം, ടെമ്പിൾ റോഡിൽ ലില്ലി ഡെയിൽ വീട്ടിൽ മധുകുമാറിന്റെ മകളാണ് നിത്യ യു.എം.കുമാർ എന്ന ഡോ. നിത്യ. മാതാവ്: ഉഷ. രണ്ട് വയസ്സുള്ള ഏക മകൻ: ധ്രുവ് കൃഷ്ണ.