Obituary
എരുമപ്പെട്ടി: ആറ്റത്ര കുറ്റിക്കാട്ടിൽ വീട്ടിൽ തോമക്കുട്ടിയുടെ ഭാര്യ റോസി (86) നിര്യാതയായി. മക്കൾ: ലിസി, പരേതനായ തോമസ്. മരുമക്കൾ: ജോയ്സി, പരേതനായ ഷാജൻ.
ഒല്ലൂര്‍: ആനക്കല്ല് തൃത്താമരശ്ശേരി വാരിയത്ത് രവീന്ദ്രന് (65) നിര്യാതനായി. റിട്ട. ഖാദി ജീവനക്കാരനാണ്. ഭാര്യ: സതി വാരസ്യാര്. മകന്: അരുണ്‍ (ഐ.ഡി.എഫ്.സി ബാങ്ക്). സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.
വേലൂർ: പാക്കത്ത് വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ കല്യാണി (88) നിര്യാതയായി.
എരുമപ്പെട്ടി: കോട്ടപ്പുറം ഒറോമാരിയിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൾ ലീലാമണി (67) നിര്യാതയായി. സഹോദരങ്ങൾ: സാവിത്രി, കാർത്യായനി, കല്യാണി, പരേതനായ കുഞ്ഞുണ്ണി.
ചാലക്കുടി: ഇറിഗേഷൻ ക്വാർട്ടേഴ്സ് റോഡിൽ റിട്ട. പോസ്റ്റൽ ജീവനക്കാരൻ ചുണ്ടാണി ബാലകൃഷ്ണൻ (71) നിര്യാതനായി. മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് തൃശൂർ മെഡിക്കൽ കോളജിന് കൈമാറി. ഭാര്യ: വിജയകുമാരി. മക്കൾ: വിബിൻ, ഐശ്വര്യ. മരുമക്കൾ: മഞ്ജു, അനിൽകുമാർ.
വേലൂർ: ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു. വെള്ളാറ്റഞ്ഞൂർ വെങ്ങിലശ്ശേരി വീട്ടിൽ മോഹനനാണ് (69) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് വീട്ടുകിണറ്റിൽ വീണത്. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: മീന. മക്കൾ: മിഥിൽ, ശരത്. മരുമകൾ: സുപത്മ.
അതിരപ്പിള്ളി: മലക്കപ്പാറ തേയിലത്തോട്ടത്തിൽ കീടനാശിനി തളിക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വെസ്റ്റ് ഡിവിഷനിലെ രവി (52) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. സ്പ്രേയർ ഉപയോഗിച്ച് കീടനാശിനി തളിക്കുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നില്ലെന്നാണ് സൂചന. മലക്കപ്പാറ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തൃശൂർ: ചേറൂർ റോഡ് പെരിങ്ങാവ് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിൽ ഒറയാംപുറത്ത് വേലായുധന്റെ മകൻ റിട്ട. എസ്.ഐ ചന്ദ്രൻ (68) നിര്യാതനായി. കർഷക സംഘം മേഖല പ്രസിഡന്റും റെസിഡൻസ് അസോസിയേഷൻ അപെക്സ് ജില്ല കമ്മിറ്റി അംഗവും പെരിങ്ങാവ് ഗാന്ധി നഗർ ഡെവലപ്മെന്റ് അസോസിയേഷൻ പ്രസിഡന്റുമാണ്. ഭാര്യ: പ്രീത (റിട്ട. അധ്യാപിക). മക്കൾ: ചാരുലത, കൃഷ്ണ, രുഗ്മ. മരുമക്കൾ: ജിനേഷ്, ശ്യാം. സംസ്കാരം ശനിയാഴ്ച രാവിലെ 7.30ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
വേലൂർ: കീഴ്തണ്ടിലം കുറ്റിക്കാട്ടിൽ വീട്ടിൽ വിൻസെന്റിന്റെ മകൻ ഷിയോൺ (22) നിര്യാതനായി. മാതാവ്: ജൂലി. സഹോദരി: ഷിയോണ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തണ്ടിലം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
കൊരട്ടി: അന്നനാട് ചാത്തന്‍ചാല്‍ റോഡിൽ കന്നിമേല്പ്പറമ്പില് ഗോപിനാഥ പണിക്കര്‍ (66) നിര്യാതനായി. ഏരീസ് എന്‍ജിനിയറിങ് സ്ഥാപനത്തില്‍ മുഖ്യ ഫോര്മാന് ആയിരുന്നു. ഭാര്യ: ഇന്ദിര (റിച്ച് ഡയറി). മകള്‍: സ്മിത (ഗൾഫ്). മകന്: സനീഷ് (കാടുകുറ്റി ആഗ്നേയ് ഏജന്‍സി).
പുത്തൻചിറ: പിണ്ടാണി ഒലവക്കോട് ഇസ്മായിൽ (64) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ഷൈല, ഷംല, ഷാഹിദ. മരുമക്കൾ: ഇബ്രാഹിംകുട്ടി, ഷഗീർ, റഫീഖ്.
പട്ടിക്കാട്: വാണിയമ്പാറ പൊട്ടിമട പറക്കുന്നിൽ പരേതനായ മാണിക്യന്റെ ഭാര്യ മാധവി (84) നിര്യാതയായി. മക്കൾ: പ്രേമ, രാധാകൃഷ്ണൻ, മോഹനൻ, കനകം. മരുമക്കൾ: ചന്ദ്ര ബോസ്, ദീപിനി, സിനി, ബാബു.