ഇരിങ്ങാലക്കുട: മടത്തിക്കര ലെയ്ൻ പരേതനായ മുണ്ടാടൻ ഉറുമീസിന്റെ ഭാര്യ മേരി (89) നിര്യാതയായി. മക്കൾ: ജോളി (നെല്ലായി), ജോയ് മുണ്ടാടൻ (റിട്ട. അസിസ്റ്റന്റ് ഫിനാൻസ് ഓഫിസർ, വെറ്ററിനറി സർവകലാശാല, വയനാട്), സിസ്റ്റർ ഡോ. മരീന മുണ്ടാടൻ (മദർ സുപ്പീരിയർ, ആരാധന മഠം, കൂനംമൂച്ചി), റൂബി (മേലൂർ), ഷൈനി (യു.കെ), സിസി (ആസ്ട്രേലിയ). മരുമക്കൾ: മേരിക്കുട്ടി ജോയ് (ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ), ദേവദാസ് (മേലൂർ), ജീസൻ കടവി (യു.കെ), ടോബി (ആസ്ട്രേലിയ), പരേതനായ ജോസഫ് വർഗീസ് ജോയ് (നെല്ലായി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.