ചാവക്കാട്: കോൺഗ്രസ് നേതാവ് സി. ഖാദർ ഹാജി (80) നിര്യാതനായി. ഡി.സി.സി അംഗം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ, കടപ്പുറം മണ്ഡലം പ്രസിഡന്റ്, ജില്ല മത്സ്യപ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തൂത്തുക്കുടിയിൽ മത്സ്യ മൊത്തവ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: റജീറ്റ്, ഷാജി, സൈഫുന്നിസ, ഷൈജ. മരുമക്കൾ: ഷാജിത, നുസ്രത്ത്, സൈനുദ്ദീൻ, നാസർ.