തൃശൂർ: മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് മനക്കൊടി പാട്ടത്തിൽ പി. രാമൻ മേനോൻ (88) നിര്യാതനായി. വിൽവട്ടം പഞ്ചായത്തിന്റെയും വിൽവട്ടം സർവിസ് സഹകരണ ബാങ്കിന്റെയും വിൽവട്ടം ക്ഷീരസഹകരണ സൊസൈറ്റിയുടെയും മുൻ പ്രസിഡന്റാണ്.
ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മുൻ ജില്ല അംഗവും ഇപ്പോൾ ഐ.എൻ.ടി.യു.സി ജില്ല സീനിയർ വൈസ് പ്രസിഡന്റുമാണ്. സീതാറാം ടെക്സ്റ്റൈൽസ് ലേബർ കോൺഗ്രസ് യൂനിയൻ വൈസ് പ്രസിഡന്റ്, ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസ് യൂനിയൻ ജില്ല വൈസ് പ്രസിഡന്റ് കൂടാതെ ലീഡർ കെ. കരുണാകരനൊപ്പം തൊഴിലാളി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ നേതാക്കളിൽ അവസാന കണ്ണിയാണ് രാമൻ മേനോൻ.
ഭാര്യ: രുഗ്മിണി. മക്കൾ: കെ. ഹരിദാസ് (എൻജിനീയർ, സിംഗപ്പൂർ), കെ. ഗിരിജൻ (ഐ.ടി മാനേജർ, ദുബൈ), കെ. നളിനാക്ഷൻ (അസി. സെക്രട്ടറി, തൃശൂർ കാർഷിക വികസന ബാങ്ക്), കെ. ജലജ (അധ്യാപിക, വിവേകോദയം സ്കൂൾ തൃശൂർ).