Obituary
പുന്നയൂർ: അവിയൂർ മണ്ണാംപറമ്പിൽ സുബ്രഹ്മണ്യൻ (70) നിര്യാതനായി. കുരഞ്ഞിയൂർ ഏരിമ്മൽ ക്ഷേത്രത്തിലെ തെണ്ടൻ സ്വാമി കോമരമായിരുന്നു. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: രതീഷ്, രതി, രമ, രമ്യ. മരുമക്കൾ: വിജി, ഹരിദാസ്, സുനിൽകുമാർ, മണികണ്ഠൻ.
ചാവക്കാട്: കടപ്പുറം പുതിയങ്ങാടി ബുഖാറ പള്ളിക്ക് കിഴക്ക് ചാലിൽ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: നൗഷാദ്, താഹിർ, സക്കീന, ഫൗസിയ, ഷംസീറ. മരുമക്കൾ: ഹുസൈൻ, മുജീബ്, ബുഷ്റ, ആയിശ.
കരുവന്നൂർ: വലിയകത്ത് പരേതനായ ഹൈദ്രോസ് കുട്ടിയുടെ ഭാര്യ ചേക്കാത്ത (97) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഫാത്തിമ, ഷൗക്കത്തലി, പരേതനായ അബ്ദുൽ മജീദ്. മരുമക്കൾ: പരേതരായ അബ്ദു, സെയ്തുമുഹമ്മദ്, ഷംഷാദ്, ഷാഹിറ ബാനു.
ചാവക്കാട്: മണത്തല മടേക്കടവ് കുന്ത്ര വേലായുധൻ (75) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സുബ്രഹ്മണ്യൻ, സുരേഷ്, രമേശൻ, രതീഷ്. മരുമക്കൾ: ചിത്ര, മഞ്ജു, ഗ്രീഷ്മ.
കയ്പമംഗലം: പെരിഞ്ഞനം പൊന്മാനിക്കുടം വടക്കേടത്ത് കളരിക്കൽ പരേതനായ ചന്ദ്രശേഖര പണിക്കരുടെ മകൻ കൃഷ്ണദാസ് (53) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: നന്ദന, നവനീത്, നക്ഷത്ര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
ഗുരുവായൂര്: കൂനംമൂച്ചി തരകൻ മേലയിൽ വർഗീസ് (69) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: ജിന്റോ, സിന്റോ, ഡിന്റോ.
കയ്പമംഗലം: ചളിങ്ങാട് ശിവനട സ്വദേശിയും കാളമുറിയിൽ താമസക്കാരനുമായ മതിലകത്ത് വീട്ടിൽ പരേതനായ അസീസിന്റെ മകൻ നിഷാദ് (36) നിര്യാതനായി. ഭാര്യ: റംല. മക്കൾ: സാലിഹ, ഫാത്തിമ തസ്നി, മിസ്രിയ.
ഒല്ലൂർ: കുണ്ടുകുളങ്ങര അക്കര പോളിയുടെ ഭാര്യ സെലീന (82) നിര്യാതയായി. മക്കൾ: റോസിലി, ഷേർളി, ബൈജു, ഫ്രാൻസിസ്. മരുമക്കൾ: ഫ്രാൻസിസ്, ആന്റണി, ബീന, ബീന.
പുറ്റേക്കര: ചിറ്റിലപ്പിള്ളി ജോർജിന്റെ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: ആനി, ജോൺസൺ, റെനി. മരുമക്കൾ: ബാബുരാജ്, ധന്യ, തോമസ്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മുണ്ടൂർ കർമലമാതാവിൻ പള്ളി സെമിത്തേരിയിൽ.
കരൂപടന്ന: പള്ളിനട കിഴക്കു ഭാഗത്ത് താമസിക്കുന്ന അറക്കൽ അബ്ദുല്ലയുടെ മകൻ മുഹമ്മദ് അഷ്റഫ് (56) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ആദിൽ, ബിലാൽ, അൻഫിയ.
ഗുരുവായൂർ: കാരയൂർ പുലയംപാട്ട് രാമകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: പ്രേമ, പ്രമീള, പ്രസന്ന, പരേതനായ പ്രസാദ്. മരുമക്കൾ: രാജൻ, ഉദയൻ, ഷിനി, പരേതനായ ഉണ്ണികൃഷ്ണൻ.
മണലൂർ: അബൂദബിയിൽ 49 വർഷമായി എൻജിനിയറായ പണ്ടാരൻ അജയ് ഘോഷ് (70) കാനഡയിൽ നിര്യാതനായി. അബൂദബി ഐ.എൽ.എഫ് കൺസൾട്ടൻസിയിൽ ടെക്നിക്കൽ അഡ്വൈസറാണ്. പരേതരായ പണ്ടാരൻ വേലായുധന്റെയും ലീലാ വേലായുധന്റെയും മകനാണ്. ഭാര്യ: അമീന അജയ് ഘോഷ്. മക്കൾ: അനോന ഘോഷ് (എൻജിനിയർ സിംഗപ്പൂർ), അനുരാധാ ഘോഷ് (എൻജിനിയർ കാനഡ). മരുമക്കൾ: നവീൻ സുന്ദരേശൻ (എൻജിനിയർ സിംഗപ്പൂർ), സിദ്ധാർത്ഥ് ഗൗതം (എൻജിനിയർ കാനഡ).