Obituary
അഴീക്കോട്: കടലിൽ മീൻ പിടിക്കുന്നതിനിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. അഴീക്കോട് ചുങ്കം ചക്കങ്ങാട്ട് കാർത്തികേയന്റെ മകൻ സ്വാമിനാഥനാണ് (62) മരിച്ചത്. പി.വെമ്പല്ലൂർ അമ്പലനട ബീച്ചിന് മൂന്ന് നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് സംഭവം. കുഴഞ്ഞുവീണതറിഞ്ഞ് തീരദേശ പൊലീസ് ഇൻസ്പെക്ടർ സി. ബിനുവിന്റെ നിർദേശപ്രകാരം ഇന്റസെപ്റ്റർ ബോട്ടിൽ കരക്കെത്തിച്ച് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അഴീക്കോടുനിന്ന് പോയ ‘സ്നേഹതീരം’ വള്ളത്തിലെ തൊഴിലാളിയാണ്. എസ്.ഐ ശിവൻ, എ.എസ്.ഐ ബിനേഷ്കുമാർ, ബോട്ട് ജീവനക്കാരായ ജിൻസൺ, വിബിൻ, സനൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഭാര്യ: കൈരളി. മക്കൾ: ദിനേശൻ, ദീപക്, ദിവ്യ. മരുമകൾ: സംഗീത. സംസ്കാരം ചൊവ്വാഴ്ച.
മറ്റത്തൂര്‍: ചുങ്കാല്‍ തയ്യില്‍ ചേളിപറമ്പന് ഗംഗാധരന് (ഉണ്ണിച്ചെക്കന് - 88) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കള്‍: രാധാകൃഷ്ണന്, ബാലകൃഷ്ണന്. മരുമക്കള്‍: മിനി, സിമി.
വേലൂർ: മണിയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ കടവന പാറുക്കുട്ടിയമ്മ (വേശമ്മ - 72) നിര്യാതയായി. മക്കൾ: രാജി, രഞ്ജി, രജി, പരേതനായ രാകേഷ്. മരുമക്കൾ: രാജൻ, രാജൻ, രാജൻ, തുളസി.
ചാവക്കാട്: മണത്തല ബേബി റോഡ് ഫാറൂഖ് പള്ളിക്ക് സമീപം കള്ളാമ്പി ഷംസുദ്ദീൻ (57) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഹബീബ് റഹ്മാൻ (ദുബൈ), മുഹമ്മദ് വാജിദ്, മുഹമ്മദ് അഫ്സൽ.
മരത്താക്കര: കെ.എസ്.ഇ.ബി റോഡില്‍ കാട്ടാശ്ശേരി ജോസഫിന്റെ ഭാര്യ റോസി (96) നിര്യാതയായി. മക്കള്‍: ജെയിംസ്, ജൂലിയസ്, വത്സന്, പരേതരായ ജോണ്സണ്, ജോസഫ്. മരുമക്കള്‍: എല്‍സി, റോസിലി, ഷേര്‍ളി, ഷാലി.
പീച്ചി: വിലങ്ങന്നൂര്‍ പള്ളിപ്പുറത്ത് മത്തായിയുടെ ഭാര്യ അന്നമ്മ (64) നിര്യാതയായി. മക്കള്‍: മിനി, സിനി, ധന്യ. മരുമക്കള്‍: ജീവന്, പ്രിന്‍സ്. സംസ്കാരം ചൊവ്വാഴ്ച നാലിന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
മാള: വലിയപറമ്പ് പൊയ്യാറ വേലിപറമ്പിൽ മനോഹരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മക്കൾ: സനീഷ്, സൗമ്യ.
പോട്ട: പെരിഞ്ഞനം നീലിവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി മേനോന്റെ മകൻ റിട്ട. നേവി ഉദ്യോഗസ്ഥൻ അമ്പാട്ട് ഗോവിന്ദൻകുട്ടി മേനോൻ (എ.ജെ. കുട്ടി-76) നിര്യാതനായി. ഭാര്യ: പെരുമ്പിള്ളി കുടുംബാംഗം പരേതയായ ഗിരിജ (റിട്ട. അധ്യാപിക, ആർ.എം.വി.എച്ച്.എസ്.എസ് പെരിഞ്ഞനം). മകൻ: ഹരീഷ്.
ചാലക്കുടി: പോട്ട അരങ്ങത്ത് ഉദയകുമാർ (54) ദുബൈയിൽ നിര്യാതനായി. മാതാവ്: സുശീലമ്മ. പിതാവ്: വാസു നായർ. ഭാര്യ: സരിത. മക്കൾ: ആദിത്യ, അനഘ (വിദ്യാർഥികൾ). സംസ്കാരം പിന്നീട്.
തൃശൂർ: പാറമേക്കാവ് ദേവസ്വം ഭരണസമിതി മുൻ അംഗവും പൂരം എക്സിബിഷൻ കമ്മിറ്റി അംഗവുമായിരുന്ന കിഴക്കുമ്പാട്ടുകര കുന്നത്ത് ബാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഈസ്റ്റ് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ കിഴക്കുംപാട്ടുകര കുന്നമ്പത്ത് ദേവകിയമ്മ. മക്കൾ: പുഷ്പാർജനി, പ്രമോദ്, ഗോപകുമാർ. മരുമക്കൾ: വിജയകുമാരി, ബിന്ദു, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
വെള്ളാങ്ങല്ലൂർ: വടക്കുംകര മഹല്ലിൽ ബ്ലോക്ക് ജങ്ഷനു സമീപം ചമയനഗറിൽ താമസിക്കുന്ന തരൂപീടികയിൽ കുഞ്ഞമ്മുവിന്റെ ഭാര്യ ആയിശ (88) നിര്യാതയായി. മക്കൾ: അബ്ദുൽഹാജി, കുഞ്ഞുമോൾ ബാവു, സുഹറ ഖാദർ.
മാള: കുഴിക്കാട്ടുശേരി പഴയാറ്റിൽ പീറ്റർ (ജോണി-78) നിര്യാതനായി. ഭാര്യ: പരേതയായ റോസി (കണ്ണൂക്കാടൻ). മക്കൾ: മിനീഷ്, മഞ്ജു, പരേതയായ മിനു. മരുമകൻ: ജോയ് (കുറ്റിക്കാൻ, മാപ്രാണം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുത്തൻചിറ സെ. ജോസഫ് പള്ളി സെമിത്തേരിൽ.