Obituary
കേച്ചേരി: പട്ടിക്കര ബ്രാലി വീട്ടിൽ മുഹമ്മദ് അഷ്റഫ് (65) നിര്യാതനായി. ഭാര്യ: ജെബിൻ ബാനു. മക്കൾ: മുഹമ്മദ് നിഹാൽ, സൽമ തസ്നി, ഫാത്തിമ ഷിറിൻ. മരുമക്കൾ: ഷറഫുദീൻ, റിസ്വ.
തൃപ്രയാർ: ചുമട്ടുതൊഴിലാളിയായിരുന്ന പുലിക്കോട്ടിൽ ദേവസിയുടെ മകൻ റോബർട്ട് (59) നിര്യാതനായി. ഭാര്യ: പരേതയായ ജെസ്സി. മക്കൾ: ടിൻസി, ടിഞ്ചു. മരുമക്കൾ: ജിൽസൻ, ആന്റണി.
മാള: വടക്കേമുറിയിൽ പരേതനായ മൂസ ഹാജിയുടെ (ചന്തിരൂർ) മകൻ ഡോ. വി.എം. കുഞ്ഞുമൊയ്തീൻ (64) നിര്യാതനായി. മാളയിൽ ‘അനുഗ്രഹം’ ഹോമിയോ ക്ലിനിക് നടത്തിവരുകയായിരുന്നു. മാള ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റും നിലവിൽ അംഗവുമാണ്. ഭാര്യ: സാജിത ഹമീദ്. മകൾ: ദിൽറൂബ. മരുമകൻ: ഫയാസ്.
ചാവക്കാട്: ഒരുമനയൂർ മൂത്തമ്മാവിന് കിഴക്ക് കുമ്പനഴിയത്ത് ഭാസ്കരൻ നായർ (78) നിര്യാതനായി. മുത്തമ്മാവ് സെന്ററിലെ തയ്യൽക്കട ഉടമയാണ്. ഭാര്യ: വസുന്ദര. മക്കൾ: പ്രശാന്ത് (ഭാവന മെഡിക്കൽ ചാവക്കാട്), പ്രിയ, പ്രീതി. മരുമക്കൾ: സുരേഷ്, ദിനേശ് (ഇരുവരും ദുബൈ).
എരുമപ്പെട്ടി: കുട്ടഞ്ചേരി കുന്നത്തുവീട്ടിൽ ശിവരാമൻ (70) നിര്യാതനായി. ഭാര്യ: പരേതയായ മാലതി. മക്കൾ: രേഖ, ശ്രീലേഖ, ശ്രീജ. മരുമക്കൾ: സത്യൻ, അർജുനൻ, ഷാജു.
തൃശൂർ: ജലസേചന വകുപ്പ് റിട്ട. ചീഫ് എൻജിനീയർ ചെമ്പുക്കാവ് കടവിൽ ലെയിൻ ‘കാർത്തിക’യിൽ ടി. ഹരിദാസ മേനോൻ (81) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ജയൻ (എൻജിനീയർ -ദുബൈ), ജയശ്രീ (ബഹ്റൈൻ). മരുമക്കൾ: ലക്ഷ്മി (ദുബൈ), വിനോദ് (ബഹ്റൈൻ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
കൊടുങ്ങല്ലൂർ: സംവിധായകൻ കമലിന്റെ സഹോദരനും കുസാറ്റ് റിട്ട. ഡെപ്യൂട്ടി റജിസ്ട്രാറുമായ അബ്ദുൽ നാസർ (62) നിര്യാതനായി. എറിയാട് താമസിച്ചിരുന്ന മതിലകം സ്വദേശി കണ്ടകത്ത് പരേതരായ അബ്ദുൽ മജീദിന്റെയും സുലേഖയുടെയും മകനാണ്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ആലുവ സെമിനാരി പടിയിലാണ് താമസം. കൊടുങ്ങല്ലൂരിലെ കമലിന്റെ വസതിയിൽ കൊണ്ടുവന്ന മൃതദേഹം എറിയാട് കടപ്പൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: നദീറ (ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫിസർ, ആലങ്ങാട്). മകൻ: ദിലാഷ്. മറ്റു സഹോദരൻ: ഷാനവാസ് (ലൈബ്രേറിയൻ, മണ്ണുത്തി കാർഷിക സർവകലാശാല).
എടമുട്ടം: കറപ്പംവീട്ടിൽ അബ്ദുൽ ഖാദർ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: താജുദ്ദീൻ, ഫിറോസ്, ഷിബി. മരുമക്കൾ: ഷഹ്ന, ഫസീദ, മനാഫ്.
ഉറുമ്പൻകുന്ന്: പേരാമ്പ്രത്ത് ചെറിയ മകൻ ബാബു (57) നിര്യാതനായി. ചാലക്കുടിയിലെ മുൻകാല കമ്യൂണിസ്റ്റ് നേതാവും ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുമായിരുന്നു. പരിയാരത്തായിരുന്നു താമസം. ഭാര്യ: സൈനു. മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഉറുമ്പൻകുന്നിലെ തറവാട്ടു വീട്ടിൽ പൊതു ദർശനത്തിന് വെച്ചശേഷം 11ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ സംസ്കരിക്കും.
ഒല്ലൂർ: പെരുവാംകുളങ്ങര തറയിൽ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഹരീഷ്മ, ഗ്രീഷ്മ, ശ്രീഷ്മ, രേഷ്മ, രാഹുൽ. മരുമക്കൾ: സനോജ്, ശ്രീജിത്ത്, സലീഷ്, വിജീഷ്.
മാമ്പ്ര: കല്ലൂർ മുളങ്ങത്ത് പരേതനായ പരീതിന്റെ മകന് കബീര്‍ (50) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കള്‍: സഫ്തര് ഷാഹിന്‍, ഫര്‍സാന.
ചാവക്കാട്: കടപ്പുറം ഞോളി റോഡിന് വടക്ക് നൂറാനിയ പള്ളിക്ക് കിഴക്ക് പരേതനായ മടപ്പേൻ മൊയ്തീൻ കുഞ്ഞിയുടെ മകൻ സക്കീർ (47) നിര്യാതനായി. മാതാവ്: ബീവാത്തുമോൾ. സഹോദരങ്ങൾ: ഷഹ്റ, റംല, ഷാജിത, സീനത്ത്, ഷബീർ, പരേതനായ ഷമീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.