Obituary
പട്ടിക്കാട്: ചീനക്കടവ് പുത്തന്‍പുരയ്ക്കല്‍ പരേതനായ വേലായുധന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കള്‍: പ്രകാശന്, സുഭാഷ്, ഷാജന്, അംബിക, പരേതനായ സുരേഷ്. മരുമക്കൾ: സുശീല, വിലാസിനി, ബബിത, ശിവരാമന്. സംസ്കാരം ഞായറാഴ്ച 11.30ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തില്‍.
ഒല്ലൂര്‍: എടക്കുന്നി മടപ്പാട്ടില്‍ വേലായുധന്റെ ഭാര്യ അയ്യക്കുട്ടി (75) നിര്യാതയായി. മക്കള്‍: പരേതനായ പീതാംബരന്, സരസു, മണികണ്ഠന്. മരുമകന്: പരേതനായ വിനോദ്. സംസ്കാരം ഞായറാഴ്ച 9.30ന് വടുക്കര ശ്മശാനത്തില്‍.
ചെറുതുരുത്തി: മകന്റെ വീട്ടിൽ വിരുന്നുപോയ പിതാവ് ബംഗളൂരുവിൽ നിര്യാതനായി. കിള്ളിമംഗലം കൊച്ചപ്പൻപഠിക്ക് സമീപം താമസിക്കുന്ന കൊട്ടിൽതറ തെക്കേതിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ നാരായണൻകുട്ടി എഴുത്തച്ഛൻ (88) ആണ് മരിച്ചത്. ഭാര്യ സരസ്വതിയുമൊത്ത് കുറച്ചു ദിവസം മുമ്പാണ് ബംഗളൂരുവിലേക്ക് പോയത്. മറ്റു മക്കൾ: ഗീത, ശാന്തി, സിന്ധു. മരുമക്കൾ: അനിൽകുമാർ, ഗോകുലരാജൻ, പരേതനായ കൃഷ്ണദാസ്, രോഹിണി.
പട്ടിക്കാട്: കണ്ണാറ വെറ്റിലപ്പാറ കദളിപ്പറമ്പില്‍ വര്‍ഗീസ് (68) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കള്‍: ബിജു, ബിനു. മരുമക്കള്‍: ജൂലി, ലിജ.
ചാലക്കുടി: കണക്കശ്ശേരി പരേതനായ സുബ്രഹ്മണ്യന്റെ മകൾ സബ്ജ (47) നിര്യാതയായി. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: പരേതനായ ബാബു, സജിനി, സത്യ, ജയ, അജയകുമാർ, ഷിബു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ.
ആമ്പല്ലൂർ: പഞ്ഞിക്കാരന്‍ ലോനക്കുട്ടിയുടെ മകന് ചാക്കപ്പന് (78) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: ഡെന്നി ചാക്കോ (എം.ഡി പി.എൽ.സി പ്ലാസ്റ്റിക്സ്), സണ്ണി ചാക്കോ (എം.ഡി സണ്ണി സില്‍ക്സ് ഗ്രൂപ്), ബെന്നി ചാക്കോ (എം.ഡി കൽപക ക്രഷര്‍ ആൻഡ് മെറ്റല്‍സ്). മരുമക്കള്‍: ഷിബി ഡെന്നി, റീന സണ്ണി, ധന്യ ബെന്നി. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ചിന് അസംപ്ഷന്‍ ചര്‍ച്ച് മുപ്ലിയം സെമിത്തേരിയില്‍.
പട്ടിക്കാട്: കൂട്ടാല ഹില്പ്പാടി വെണ്ണൂക്കാരന്‍ പരേതനായ പരമേശ്വരന്റെ ഭാര്യ കുഞ്ഞുമോള്‍ (69) നിര്യാതയായി. മക്കള്‍: മോഹനന്, പ്രദീപ്, പ്രീതി. മരുമക്കള്‍: രേഖ, ലിന, ഹരി.
ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം ചാലിൽ ഹംസക്കുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബി. മക്കൾ: സൈനുദ്ദീൻ, സുലൈഖ. മരുമക്കൾ: ഷക്കീല, പരേതനായ അലി.
ചെറുതുരുത്തി: പുതുശ്ശേരി കണ്ടംകുമരത്ത് വീട്ടിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പദ്മനാഭൻ നായർ (85) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: അനിൽകുമാർ, കോമളം, സുജിത് (രജിസ്ട്രേഷൻ വകുപ്പ്, തൃശൂർ).
പാവറട്ടി: പണ്ടാരത്തിൽ പരേതനായ മൊയ്തുട്ടിയുടെ ഭാര്യ റുഖിയ (75) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽ കരീം, അബ്ദുൽ അസീസ്, നിസാർ, സക്കീർ ഹുസൈൻ. മരുമക്കൾ: ഫാസില, വാഹിദ, ബുഷ്റ, ഷാജിത, ഷഹന.
ഗുരുവായൂർ: മറ്റം ഇമ്മട്ടി പരേതനായ യാക്കോബിന്റെ ഭാര്യ ത്രേസ്യ (96) നിര്യാതയായി. മക്കൾ: ജോസ്, ചാക്കോ, വർഗീസ്, സണ്ണി, ലില്ലി, അന്തോണി, ഡൊമിനി. മരുമക്കൾ: ടെൽമ, സിസിലി, അൽഫോൺസ, മേരി, തോമസ്, ജിനി, ജിൻസി.
മാള: കുഴൂര്‍ മുളവര പത്മാവതിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കോലാംപറമ്പത്ത് ബാലകൃഷ്ണൻ നായർ. മക്കള്‍: ജനാര്ദനന്, സച്ചിദാനന്ദന്, ഹേമചന്ദ്രന്, രമണകുമാര്‍, പരേതയായ ഓമന. മരുമക്കൾ: ലീല, ശകുന്തള, ശ്രീദേവി, ശ്രീവിദ്യ, പരേതനായ ദിവാകരന്.