Obituary
മാള: പുളിപ്പറമ്പ് കാളിയാടൻ ആന്റണി (71) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: മനോജ്, മൈജോ. മരുമക്കൾ: ഷെറിൻ, സോണി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് പുളിപ്പറമ്പ് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.
അയ്യന്തോള്‍: കാര്‍ത്യായനി ക്ഷേത്ര റോഡില്‍ കണ്ണത്ത് ലെയിനില്‍ പുതൂര്‍ക്കര കിഴക്കേ ഈച്ചരത്ത് നാരായണന്‍കുട്ടി (73) നിര്യാതനായി. ഭാര്യ: വിലാസിനി. മകള്‍: സജിത. മരുമകന്: പി.കെ. സമേഷ് കുമാര്‍. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
തൃശൂർ: ഒളരിക്കര ആനപ്പറമ്പിൽ മൊയ്തീന്റെ ഭാര്യ മൈമൂനത്ത് (64) നിര്യാതയായി. മക്കൾ: ജുമൈല, റാബിയ, ഷബീർ. മരുമക്കൾ: സലിം, സൈനുദ്ദീൻ, ഷറീന.
തൃശൂർ: സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ സബ് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് ലൈസൺ ഓഫിസർ ചുമതലയുള്ള ചേറ്റുപുഴ എഴുത്തച്ഛൻപറമ്പിൽ ഇ.ആർ ബേബി (51) ആണ് മരിച്ചത്. രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ചുമതലയിൽ ബേബി ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം ഓഫിസിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. സഹപ്രവർത്തകർ ഉടൻ അടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: അമ്പിളി (ബിന്ദു-അധ്യാപിക). മക്കൾ: ഹരിത, കീർത്തന (വിദ്യാർഥികൾ). മന്ത്രി കെ. രാധാകൃഷ്ണൻ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ജില്ല പൊലീസ് മേധാവിമാരും മറ്റ് പൊലീസുദ്യോഗസ്ഥരും വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു. പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു.
പന്നിത്തടം: മരത്തംകോട് പൂശപ്പിള്ളി കുഴുപ്പുള്ളിയിൽ വീട്ടിൽ വേലായുധന്റെ ഭാര്യ കുഞ്ഞിമോൾ (76) നിര്യാതയായി.
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് മരക്കമ്പനിക്ക് കിഴക്ക് ഫോക്കസ് റോഡിൽ പരേതനായ വലിയകത്ത് തൊട്ടാപ്പിൽ (ചേമ്പൻ) സുലൈമാന്റെ മകളും കിഴക്കേ ബ്ലാങ്ങാട് തെക്കൻ അലിക്കുട്ടിയുടെ ഭാര്യയുമായ റഹീന (45) നിര്യാതയായി. മക്കൾ: ഹർഷാദ്, ജുമാന.
അന്തിക്കാട്: പടിയം അയ്യപ്പത്ത് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ഉഷ (സുലോചന - 83) നിര്യാതയായി. മക്കൾ: ലീന, രഞ്ജിത്ത്, ലെനി. മരുമക്കൾ: ശ്രീവിദ്യ, സിൻസ്, പരേതനായ ലാൽ.
മണ്ണുത്തി: ദേശീയപാത പത്താംകല്ലിൽ ശനിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പുത്തൻവീട്ടിൽ അനീഷിന്റെയും കുഞ്ഞു ദേവിയുടെയും മകൻ അഞ്ജയ് കൃഷ്ണ (ഒമ്പത്) ആണ് മരിച്ചത്. കണ്ണാറ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. പത്താംകല്ലിൽ ബിവറേജ്സ് ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ പാലക്കാട് ഭാഗത്തേക്ക് പോവുകയിരുന്നു സ്കൂട്ടർ ഇടിക്കുകയായിരുന്നു. അഞ്ജയ് കൃഷ്ണ പിതാവിന്റെ അനുജനോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി: അനാഞ്ജിക കൃഷ്ണ.
മേത്തല: പറവൂരിലുണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിനിയായ യുവതി മരിച്ചു. പുല്ലൂറ്റ് ചക്കനാട് ഓളിയിൽ ശിവദാസന്റെയും ഭാഗ്യലക്ഷ്മിയുടെയും മകൾ അഖിലയാണ് (22) മരിച്ചത്. ദേശീയപാത 66ൽ റോഡായ പറവൂർ കോൺവെന്റ് വൺവേ റോഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിനുസമീപം ശനിയാഴ്ച വൈകീട്ട് 7.15ന് ആയിരുന്നു അപകടം. വൈദ്യുതി തൂണിൽ തട്ടി ഇരുചക്ര വാഹനത്തിൽനിന്ന് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സി.എ പഠനം പൂർത്തിയാക്കിയശേഷം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു അഖില. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
മണ്ണുത്തി: വി.വി.എസ്. സ്കൂളിനു സമീപം മേനാച്ചേരി മേരി (70) നിര്യാതയായി. ഭർത്താവ്: പൊറിഞ്ചു. മക്കൾ: സന്തോഷ്, നിഷ. മരുമക്കൾ: ഡെൻസി , റോയ്.
പഴുവിൽ വെസ്റ്റ്: തട്ടിൽ ജോയിയുടെ മകൻ സിജോ (40) നിര്യാതനായി. മാതാവ്: ഡെയ്സി. ഭാര്യ: മിൽഡ. മകൻ: അഡോണീസ്. സഹോദരി: സിജി ഫ്രിജോ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ചാഴൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മുണ്ടൂർ: ആളൂർ ശങ്കരൻകുട്ടിയുടെ ഭാര്യ കൊച്ചമ്മിണി (89) നിര്യാതയായി. മക്കൾ: അരവിന്ദൻ, രവി, രുഗ്മിണി, രാധ, സരസ്വതി, ഷീല. മരുമക്കൾ: മാലതി, ശാന്തി, ബാലൻ, ശശി.