അന്തിക്കാട്: മണലൂർ സ്വദേശിയായ യുവാവിനെ പെരിങ്ങോട്ടുകര ചാഴൂർ കൊട്ടോട്ടി വളവിനുസമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
പാലാഴി ഇയ്യാനി വീട്ടിൽ മനോജിന്റെ മകൻ ആഷിക്കാണ് (23) മരിച്ചത്. മണ്ണുമാന്തി യന്ത്രം ഡ്രൈവറായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പതിനാണ് മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.