Obituary
തിരുവില്വാമല: പടിഞ്ഞാറെ മൂച്ചിക്കൽ ശ്രീവത്സത്തിൽ പരതനായ നാരായണൻ നമ്പീശന്റെ ഭാര്യ ശ്രീദേവി ബ്രാഹ്മണി അമ്മ (94) നിര്യാതയായി. മക്കൾ: സുനിത, രമേശൻ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: പ്രേമലത, ശശികല, പരേതനായ വാസുദേവൻ നമ്പ്യാർ. സംസ്കാരം വെള്ളിയാഴ്ച കാലത്ത് ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.
ചാലക്കുടി: റിട്ട. സബ് ഇൻസ്പെക്ടർ മൂത്തേടൻ ഔസേപ്പിന്റെ മകൻ ജേക്കബ് (66) നിര്യാതനായി. ഭാര്യ: അല്ലി. മക്കൾ: സൗമ്യ, രമ്യ (ആസ്ട്രേലിയ), ധന്യ, സോളമൻ (വിദ്യാർഥി). മരുമക്കൾ: ജിൻസൻ (ദുബൈ), മിക്സൻ (ആസ്ട്രേലിയ), സെബി (ഷാർജ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാടുകുറ്റി ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: കടപ്പുറം അടിതിരുത്തി പടിഞ്ഞാറ് ഭാഗം പരേതനായ മുഹമ്മദുണ്ണിയുടെ മകൻ പുളിക്കൽ അബ്ദുൽ ഖാദർ (71) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: നബീല, നസീം, നദീം (ഇരുവരും ഖത്തർ). മരുമകൻ: ഹൂമയൂൺ കബീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ.
വെള്ളാങ്കല്ലൂർ: ചുണ്ടേക്കാട്ടിൽ കുഞ്ഞഹമ്മുവിന്റെ മകൻ ഹമീദ് ഹാജി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സക്കീർ, നസീമ ബീവി, സഫീർ, ഷമീർ. മരുമക്കൾ: സുബൈർ തങ്ങൾ, ഷാജിദ, അനു, റാഹില.
വെള്ളാങ്ങല്ലൂർ: ബ്ലോക്ക് ജങ്ഷൻ യു.പി സ്കൂളിന് എതിർവശം താമസിക്കുന്ന പൂവ്വത്തും കടവിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുസ്സലാം (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ശിഹാബ്, ഷെമിത, ഷെജീന. മരുമക്കൾ: സാബിറ, ഹബീബ്, അബ്ദുൽ ഗഫൂർ. ഖബറടക്കം വടക്കുംകര മഹല്ല് ഖബർസ്ഥാനിൽ പിന്നീട്.
കൊടകര: പേരാമ്പ്ര ചേര്പ്പുകാരന് വീട്ടില്‍ ഭാസ്കരന്റെ ഭാര്യ വിലാസിനി (62) നിര്യാതയായി.
ഗുരുവായൂര്‍: മാവിൻചുവടിനടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കേച്ചേരി വെട്ടുകാട് ചൂണ്ടപുരക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ അനുപമാണ് (19) മരിച്ചത്. ചാവക്കാട് ഓവുങ്ങല്‍ മച്ചിങ്ങല്‍ യോഗേഷ്, ഇരിങ്ങപ്പുറം കറുപ്പംവീട്ടില്‍ ഫിജാസ് എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ചൂണ്ടൽ ഭാഗത്തേക്ക് പോയിരുന്ന യോഗേഷും അനുപമും സഞ്ചരിച്ച ബൈക്ക്, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി ഇരിങ്ങപ്പുറത്തെ വീട്ടിലേക്ക് പോയിരുന്ന ഫിജാസിന്റെ ബൈക്കില്‍ തട്ടുകയായിരുന്നു. അനുപം ബൈക്കിന്റെ പുറകിലിരിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും ആക്ട്സ് പ്രവര്‍ത്തകര്‍ മുതുവട്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുപമിന്റെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 12ഓടെ മരണം സംഭവിച്ചു. പഴഞ്ഞി എം.ഡി കോളജിൽ ബിരുദ വിദ്യാർഥിയാണ് അനുപം. മാതാവ്: ഡോ. ലത. സഹോദരി: അനഘ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വീട്ടുവളപ്പിൽ.
ചെമ്മാപ്പിള്ളി: ജുമാ മസ്ജിദിന് സമീപം അമ്പലത്തു വീട്ടിൽ മാമ്മദിന്റെ മകൻ സെയ്തുമുഹമ്മദ് (60) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: സനീർ, സബിത. മരുമകൻ: ഷംസുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പഴുവിൽ: ഗായത്രി റോഡിൽ വള്ളിയിൽ പരേതനായ വേലപ്പന്റെ ഭാര്യ കമലാക്ഷി (അമ്മു -93) നിര്യാതയായി. മക്കൾ: സോമശേഖരൻ, വിജയകുമാർ, ശശിധരൻ, സരസ്വതി, ഈശ്വരി. മരുമക്കൾ: ബീന, ജിനി, ബീന, ഷൺമുഖൻ, മനോഹരൻ.
ചാലക്കുടി: തിരുവനന്തപുരം ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ സീനിയർ മാനേജർ ആർ. സുകുമാരപിള്ള (92) നിര്യാതനായി. നെടുമങ്ങാടിനെ പ്രതിനിധാനംചെയ്ത് തിരു-കൊച്ചി നിയമസഭയിൽ അംഗമായിരുന്ന രാമയ്യാ പിള്ളയുടെ മകനാണ്. സർക്കാർ കോളജുകളിൽ മലയാളം അധ്യാപിക ആയിരുന്ന മകൾ ഡോ. ബി. പാർവതിയുടെ ചാലക്കുടിയിലെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ഭഗവതി അമ്മാൾ. മക്കൾ: ഡോ. ബി. പാർവതി, പരേതയായ ശാരദ. മരുമക്കൾ: അഡ്വ. വീരഭദ്രൻ (മേട്ടുപ്പാളയം), ഡോ. വത്സലൻ വാതുശ്ശേരി (യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ്, പ്രഫസർ, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല).
ആമ്പല്ലൂർ: നന്തിക്കര പെരുമറത്ത് പരേതനായ ഗോപാലന്റെ ഭാര്യ ലീല (92) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, വിജയ. മരുമകൻ: മോഹനൻ. സംസ്കാരം വ്യാഴാഴ്ച.
പട്ടിക്കാട്: മൂലകോട് തലേപ്പിള്ളി വേലായുധന്റെ മകന് രമേഷ് (48) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ദീപ. മക്കള്‍: ആദിത്യ, പ്രയാഗ്.