Obituary
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട പടിഞ്ഞാറെക്കുടി സനീഷിന്റെ ഭാര്യ നിമ്മി (38) നിര്യാതയായി. മക്കൾ: സജിത്ത്, അശ്വലക്ഷ്മി (ഇരുവരും വിദ്യാർഥികൾ).
അഴീക്കോട്: കൈമാതുരുത്തി വേലുക്കുട്ടി (79) നിര്യാതനായി. മക്കൾ: സരള, ഗിരിജ, സജീവൻ, ദിനേശൻ, പ്രദീപൻ, ശിവദാസ്. മരുമക്കൾ: സുബ്രഹ്മണ്യൻ, സിദ്ധാർഥൻ, രഞ്ജിത, ഷൈനി, ലീന, സീമന്തിനി.
കൊട്ടേക്കാട്: ചിറയത്ത് കോനിക്കര ഔസേപ്പിന്റെ മകൻ അന്തോണി (80) നിര്യാതനായി. ഭാര്യ: കൊച്ചന്നം. മക്കൾ: മിനി, ജോസ്. മരുമക്കൾ: ഫ്രാൻസിസ്, ആൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: തയ്യൂർ പേരാമംഗലം വീട്ടിൽ അന്തോണിയുടെ ഭാര്യ ത്രേസ്യ (85) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, കൊച്ചുമേരി, ഷാജു, ജിജു. മരുമക്കൾ: സിസിലി, ഡേവിസ്, സിജി, ഷിംന.
കാഞ്ഞാണി: കാരമുക്ക് വലയിൽ നാരായണൻ (64) നിര്യാതനായി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ആനക്കാട് ശ്മശാനത്തിൽ.
കൂനംമൂച്ചി: തരകൻ പട്ടാത്തയിൽ പരേതനായ കുരിയാക്കുവിന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: റോസ്മേരി, ഷൈനി, ഷൈജൻ. മരുമകൾ: സെബാസ്റ്റ്യൻ, ജോണി, സിജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവിയർ പള്ളി സെമിത്തേരിയിൽ.
തൃശൂര്‍: മൂര്ഖനിക്കര ദേവീകൃപയില്‍ രാമന് നമ്പ്യാരുടെ മകന് ബാലസുബ്രഹ്മണ്യന് (72) ബംഗളൂരുവില്‍ നിര്യാതനായി. റിട്ട. സബ് രജിസ്ട്രാറാണ്. ഭാര്യ: ഓമന (റിട്ട. ഗവ. അധ്യാപിക). മക്കള്‍: രാംകുമാര്‍, ശ്യാംകുമാര്‍. ആദ്യകാലത്ത് വീക്ഷണത്തിൽ സബ് എഡിറ്ററായും സ്പോര്‍ട്സ് ലേഖകനായും പ്രവര്‍ത്തിച്ചു. സന്തോഷ് ട്രോഫി, ഫെഡറേഷന് കപ്പ് തുടങ്ങി നിരവധി മത്സരങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗുരുവായൂര്‍: തിരുവെങ്കിടം പരേതനായ വെളുത്തേടത്ത് നാരായണന് നായരുടെ ഭാര്യ ദേവകിയമ്മ (78) നിര്യാതയായി. മക്കള്‍: രമ, ബാലന്, ശാന്തി, സുന്ദരന്‍, വിജയന്. മരുമക്കള്‍: ശ്രീദേവി, പ്രസന്ന, പരേതനായ രവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തില്‍.
കൊരട്ടി: ദേശീയപാത ജെ.ടി.എസ് ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊരട്ടി അറാംതുരുത്ത് പടിഞ്ഞാർക്കര തോമസിന്റെ മകൻ ഷൈജു (44) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ ഷൈജുവിനെ ഉടൻ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷൈജു അടുത്ത ആഴ്ച വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ: നിലമ്പൂർ നെല്ലുവേലി കുടുംബാംഗം ഡെൻസി (സൗദി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: കുണ്ടന്നൂർ ചാലിശ്ശേരി വീട്ടിൽ ജോസഫിന്റെ മകൻ വിൻസെന്റ് (57) നിര്യാതനായി. സഹോദരങ്ങൾ: ആലീസ്, ജോണി, സാബു, റോസി, ജോർജ്, ആന്റണി, ജോസ്, ടോമി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞു നാലിന് കുണ്ടന്നൂർ കർമലമാതാ പള്ളി സെമിത്തേരിയിൽ.
മണ്ണുത്തി: മുല്ലക്കര കറുപ്പംവീട്ടില്‍ ഹുസൈന് (48) നിര്യാതനായി. ഭാര്യ: സോഫിയ. മക്കള്‍: ഉബൈദ്, സ്വാലിഹ, ജുബൈരിയ, മുബീന.
കൊടകര: വാസുപുരം കൊടിയന്‍ വീട്ടിൽ ജോണി (70) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കള്‍: ജിജു, ബൈജു. മരുമക്കള്‍: ജെന്‍സി, ജിനി.