Obituary
ചെറുതുരുത്തി: പൈങ്കുളം റെയിൽവേ ഗേറ്റിനു സമീപം താമസിക്കുന്ന കിഴക്കേ തോപ്പിൽ ശ്രീധരൻ നായർ (82) ചെന്നൈയിലുള്ള ബന്ധുവീട്ടിൽ നിര്യാതനായി. ഭാര്യ: ഗൗരി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ പുണ്യതീരം ശ്മശാനത്തിൽ.
ചാലക്കുടി: പാലസ് റോഡിൽ അറക്കൽ മാളക്കാരൻ ലോനപ്പന്റെ മകൻ ഫ്രാൻസിസ് (58) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ലിൻസി, ഫെബിൻ (ഇരുവരും നഴ്സിങ് വിദ്യാർഥികൾ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് മൂന്നിന് ചാലക്കുടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
അന്നമനട: മുളങ്ങത്ത് യൂസഫിന്റെ ഭാര്യ ഫാത്തിമ (76) നിര്യാതയായി. മക്കൾ: ഇക്ബാൽ, ഷാജി. മരുമക്കൾ: ഷീന, സബിത.
മതിലകം: ഓണച്ചമാവ് തേർവീട്ടിൽ കുമാരന്റെ ഭാര്യ മണി (67) നിര്യാതയായി. മതിലകം ബ്ലോക്ക് ഓഫിസിനോട് ചേർന്ന വനിത കാന്റീൻ ജീവനക്കാരിയാണ്. മക്കൾ: ഷിനി, ഷീന, ഷീജ, ഷിജീഷ്. മരുമക്കൾ: സുരേഷ്, ഷാജി, സുഭാഷ്, ലസിത.
കണ്ണാറ: മഞ്ഞകുന്ന് വീട്ടാല്‍ പരേതനായ ഉലഹന്നാന്റെ മകന് വർഗീസ് (69) നിര്യാതനായി. ഭാര്യ: ജലജ. മക്കള്‍: രാഹുല്‍, എമില്‍. മരുമകള്‍: ജെഫി.
പഴുവിൽ: കോലോത്തുംകടവ് കാളിപറമ്പിൽ ശിവരാമൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കൾ: അനിത. സുനിത. മരുമക്കൾ: അശോകൻ, സുരേഷ്.
കൊടുങ്ങല്ലൂർ: ശാന്തിപുരം പുന്നക്കൽ അബൂബക്കറിന്റെ മകൻ അബ്ദുൽ മജീദ് (67) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: സുധീർ, നിസാർ, ബൽക്കീസ്, മുംതാസ്. മരുമക്കൾ: സീനത്ത്, ഷാന, നവാസ്, അൻവർ (ബിസിനസ്, മതിലകം).
പഴുവിൽ: ചിറ്റുവേലി മലയാറ്റിൽ രാമൻകുട്ടിയുടെ ഭാര്യ കാർത്തു (75) നിര്യാതയായി. മക്കൾ: മണി, രമണി. മരുമക്കൾ: സത്യൻ, സുരേഷ് ബാബു.
പഴഞ്ഞി: കെ.എസ്.ഇ.ബി റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ പെങ്ങാമുക്ക് മൂലേപ്പാട് കൊള്ളന്നൂർ വീട്ടിൽ കൊച്ചു ഉക്രു (78) നിര്യാതനായി. ഭാര്യ: വൽസ. മക്കൾ: ഡെന്നി (ദുബൈ), ബിന്നി (ശാലോം ടി.വി). മരുമക്കൾ: പിങ്കി, സംഗീത. സംസ്കാരം ബുധനാഴ്ച ക്രിസ്ത്യൻ ബ്രദറൻ ചർച്ചിന്റെ നേതൃത്വത്തിൽ 12ന് മൂലേപ്പാട് കുടുംബ കല്ലറയിൽ.
ഒല്ലൂര്‍: എടക്കുന്നി കിഴക്കേ ചിറ്റാട്ടില്‍ സുനിലിന്റെ ഭാര്യ വിജയലക്ഷ്മി (56) നിര്യാതയായി. മക്കള്‍: അതുല്യ, അബിത.
കൊടകര: അഴകം മണ്ണാഞ്ചേരി പരേതനായ നീലകണ്ഠന് നായരുടെ ഭാര്യ അംബിക (82) നിര്യാതയായി. മക്കള്‍: ശ്രീദേവി, രാജശ്രീ. മരുമക്കള്‍: രാജഗോപാലന്‍, സതീശന്. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍.
ഊരകം: ഇറ്റാപ്പിരിപ്പറമ്പിൽ ഭാസ്കരൻ (81) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ശാന്തി, രാജി, ഗീത, ബിന്ദു. മരുമക്കൾ: രമേഷ്, പവിത്രൻ, രാമചന്ദ്രൻ, സുനന്ദൻ.