Obituary
ചേറ്റുവ: തിയ്യാടി ധർമപാലന്റെ മകൻ ഷാജി (49) നിര്യാതനായി. കുന്നംകുളം കൺസ്യൂമർ ഫെഡ് തൊഴിലാളിയാണ്. സി.പി.എം കുന്നത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി, സി.ഐ.ടി.യു കുന്നംകുളം ഏരിയ കമ്മിറ്റി അംഗം, ഫെഡറേഷൻ ജില്ല കമ്മിറ്റി അംഗം, കുണ്ടലിയൂർ ദേശാഭിമാനി ഏജന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: ഓമന. ഭാര്യ: അജിത. മക്കൾ: അക്ഷയ്, അശ്വിൻ. സഹോദരങ്ങൾ: ബൈജു, ഷിജു, ബിജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ചാഴൂർ: വപ്പുഴ ചോമാട്ടിൽ പ്രേമരാജൻ (52) നിര്യാതനായി. ഭാര്യ: ബിന്ദു (മഹിള അസോസിയേഷൻ ചാഴൂർ വില്ലേജ് സെക്രട്ടറി). മക്കൾ: പ്രബിൻരാജ്, അബിൻരാജ്.
നടത്തറ: മൂര്‍ക്കിനിക്കര കുന്നത്തുവളപ്പില്‍ മണി (മാണിക്കുട്ടന്‍ -87) നിര്യാതനായി. ഭാര്യ: പങ്കജം (റിട്ട. ആരോഗ്യവകുപ്പ്). മക്കള്‍: മായ (അധ്യാപിക, ആലത്തൂര്‍ പുതിയങ്കം സ്കൂള്‍), മധു (ജില്ല ആശുപത്രി ജീവനക്കാരന്), സിന്ധു. മരുമക്കള്‍: രാമു (ദുബൈ), സീമ, പരേതനായ രാജു.
വടക്കാഞ്ചേരി: ഇരട്ടക്കുളങ്ങര പട്ടാറ വീട്ടിൽ അബ്ദുൽ റഹ്മാൻ (80) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: ജമാൽ, റസിയ, ഖാദർ, മുസ്തഫ, അഷ്റഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വടക്കാഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നടത്തറ: അയ്യപ്പന്‍കാവ് പച്ചംപുള്ളി വീട്ടില്‍ രവി (54) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കള്‍: സുരഭി, അമല്‍. മരുമകന്: സജീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നടത്തറ പഞ്ചായത്ത് ഓർമക്കൂട് ശ്മശാനത്തില്‍.
കാഞ്ഞാണി: തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പാലാഴി വാട്ടർ ടാങ്കിനു സമീപം മഠത്തിപറമ്പിൽ വേലായുധനാണ് (83) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: ഹിത, ഹിമ. മരുമകൻ: പ്രവീൺ.
കൊടകര: വഴിയമ്പലം ശക്തിനഗറില്‍ കുണ്ടുകുളം പാടത്ത് വീട്ടില്‍ പരേതനായ മാനുവിന്റെ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കള്‍: പ്രകാശന് (റിട്ട. കെ.എസ്.ഇ.ബി), സുജാത, സുലോചന, പരേതയായ സുനന്ദ. മരുമക്കള്‍: ജിംസി, മണി, ഭരതന്.
ചെർപ്പുളശ്ശേരി: ചേർപ്പുളശ്ശേരി പന്നിയംകുർശ്ശി ലക്ഷ്മി വിഹാർ കേശവൻ നായർ (78) നിര്യാതനായി. ഭാര്യ: രാജകുമാരി. മക്കൾ: സുജിത്ത് (ഖത്തർ), സുനിൽ (ബ്ലൂ സ്റ്റാർ ലിമിറ്റഡ് എറണാകുളം). മരുമകൾ: ഹിരണ്യ.
എരുമപ്പെട്ടി: കുണ്ടന്നൂർ മേയ്ക്കാട്ടുകുളം വീട്ടില്‍ ലാസര്‍ (67) നിര്യാതനായി. ഭാര്യ: ബ്ലെയ്സി. മക്കള്‍: ഫ്രാന്‍സിസ്, ലാസ്മിന്.
മാള: ചക്കാംകാട് ഞാറക്കാട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ബീരാമ (90) നിര്യാതയായി. മക്കൾ: ലൈല, നസീമ, കമറുദ്ദീൻ, സുഹറാബി, അറഫാത്ത്. മരുമക്കൾ: അഷ്റഫ്, ഷെമീർ, പ്രിൻസിയ, സബിത.
കുരുതുകുളങ്ങര: പെല്ലിശ്ശേരി അഡ്വ. ആന്റണിയുടെ മകൾ സംഗീത (18) നിര്യാതയായി. മാതാവ്: സീമ ആന്റണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വെങ്ങിണിശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ചെറുതുരുത്തി: കിള്ളിമംഗലം കാറാത്തുപടി ആറംങ്ങോട്ടിൽ വീട്ടിൽ പരേതനായ ഉണ്ണി നായരുടെ ഭാര്യ പത്മാവതി അമ്മ (86) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, യമുനാ ദേവി, ദാമോദരൻ, അജീത. മരുമക്കൾ: ഉഷ , പത്മനാഭൻ, സുമതി, രാജഗോപാൽ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമoത്തിൽ.