Obituary
കൊരട്ടി: കാതിക്കുടം ഗോപുരൻ ജോസിന്റെ ഭാര്യ റോസി (74) നിര്യാതയായി. മക്കൾ: സോഫിയ, ജോഷി, ജോജി, സ്റ്റീഫൻ, സാലി. മരുമക്കൾ: ജോയ്, അജി, ബിനി, സോണിയ, രാജേഷ്.
പീച്ചി: തെക്കേകുളം വലിയവിളയില്‍ നാരായണന്റെ മകന് വിശ്വംഭരന് (80) നിര്യാതനായി. മക്കള്‍: സത്യന്, പരേതനായ ശിവരാജ്. മരുമകള്‍: സുജിത.
തൃപ്രയാർ: ദേശീയപാത 66 തൃപ്രയാർ ബസ് സ്റ്റാൻഡിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പഴുവിൽ ചാഴൂർ റോഡ് സ്വദേശി കണാറ വീട്ടിൽ രാമകൃഷ്ണന്റെ മകൻ പ്രദീപ് കുമാർ (62) ആണ് മരിച്ചത്. പരിക്കേറ്റ ബൈക്ക് യാത്രികനായ പാലക്കാട് സ്വദേശി അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പ്രദീപ് കുമാറിന്റെ ഭാര്യ: സിന്ധു (തൃശൂർ മെഡിക്കൽ കോളജ് സ്വീപ്പർ). മകൾ: ശ്വേത. മരുമകൻ: തേജസ്.
ഇരിങ്ങാലക്കുട: ബുധനാഴ്ച ഉച്ചയോടെ കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ഥിയുടെ മൃതദേഹം കാട്ടൂര്‍ പഞ്ചായത്തിലെ മുനയം ദ്വീപ് പരിസരത്ത് കണ്ടെത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് പുല്ലൂര്‍ അമ്പലനട ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകന് അലന് ക്രിസ്റ്റോ (17) ആണ് മരിച്ചത്. രണ്ടു ദിവസങ്ങളിലായി അഗ്നിരക്ഷസേനയും മുങ്ങല്‍ വിദഗ്ധരും പരിശോധന നടത്തിയെങ്കിലും വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെ കരാഞ്ചിറ മുനയം ദ്വീപിന് സമീപം അജ്ഞാത മൃതദേഹം കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷസേന എത്തി മൃതദേഹം പുറത്തെടുത്ത് പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസും വിദ്യാര്‍ഥിയുടെ വീട്ടുകാരും നടത്തിയ പരിശോധനയില്‍ മരിച്ചത് അലന് ക്രിസ്റ്റോയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാതാവ്: സോഫി. സഹോദരന്: ഡോണ്‍ ഗ്രെഷീസ്.
ആമ്പല്ലൂർ: പറപ്പൂക്കര രാപ്പാൾ കരിമാലിക്കൽ ചാണ്ടി ജോൺസന്റെ ഭാര്യ കൊച്ചന്നം (65) നിര്യാതയായി. മക്കൾ: ഷീജോൺ, സോഫി. മരുമക്കൾ: ഷൈനി, ജോസ്.
ഗുരുവായൂര്‍: ബ്രഹ്മകുളം മേലിട്ട് പരേതനായ ഔസേപ്പുണ്ണിയുടെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കള്‍: ചാക്കോച്ചന്, തോമസ്, ലിസി, റോസി. മരുമക്കള്‍: റോസീന, ഷേളി, ഫ്രാന്‍സിസ്, ജോയ്.
ആമ്പല്ലൂർ: ചെങ്ങാലൂർ പരേതനായ വെല്ലപ്പാടി വാറുണ്ണിയുടെ ഭാര്യ ബ്രജിത്ത (78) നിര്യാതയായി. മകൾ: ലൂസി. മരുമകൻ: ജോസ്.
മാള: കുഴിക്കാട്ടുശ്ശേരി ഏരിമ്മൽ സുധാകരൻ (69) നിര്യാതനായി. എസ്.ബി.ഐ ചാലക്കുടി മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: വനജ. മക്കൾ: ശ്രീജിത്ത് (ദുബൈ), ശ്രീജ. മരുമക്കൾ: ചിഞ്ചു (എഫ്.സി.ഐ മുളങ്കുന്നത്തുകാവ്), ബിനോയ് (ഖത്തർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
മാള: മേലഡൂർ കളരിക്കൽ പി.ജി. പരമേശ്വര കുറുപ്പ് (90) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഗിരിജ, സജിത, സതീഷ്, പരേതയായ സുജാത. മരുമക്കൾ: ഹരിനാരായണൻ, പ്രീതി, പരേതനായ വസന്ത്കുമാർ.
ഒല്ലൂര്‍: പി.ആര് പടിക്ക് സമീപം നടക്കാവുകാരന്‍ വീട്ടില്‍ ഡോ. എന്‍.ഐ ഇഗ്നേഷ്യസിന്റെ മകള്‍ ഡോ. എലിസബത്ത് (24) നിര്യാതയായി. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി ഹൗസ് സര്‍ജനായിരുന്നു. മാതാവ്: സോഫിയ. സഹോദരങ്ങള്‍ മറിയ, മാത്യു.
മതിലകം: മതിലകം സെന്ററിൽ മൃഗാശുപത്രിയുടെ കിഴക്കേ വീട്ടിൽ താമസിച്ചിരുന്ന പുതിയ വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ബീവാത്തുമ്മ (76) നിര്യാതയായി. മകൻ: മുജീബ്. മരുമകൾ: ഷാനിബ.
ചാലക്കുടി: ട്രാംവേ റോഡില്‍ ഗാന്ധിനഗറിന് സമീപം കളപ്പുരയ്ക്കല്‍ അയ്യപ്പന് ആചാരിയുടെ മകന് ഗണേശന് (59) നിര്യാതനായി. ചാലക്കുടി കേബിള്‍ വിഷന്‍ മാനേജരായിരുന്നു. ഭാര്യ: സിന്ധു. മകന്: അര്ജുന്.