Obituary
ചെന്ത്രാപ്പിന്നി: കൂട്ടാലപ്പറമ്പ് ആളുപ്പടി ശ്രീധരന്റെ ഭാര്യ കാർത്യായനി (79) നിര്യാതയായി. മക്കൾ: പ്രദീപ്, പ്രസാദ്, പ്രജിത്ത്. മരുമക്കൾ: സ്മിത, സരി, സിനി.
ചാവക്കാട്: ഒരുമനയൂർ തങ്ങൾപടി കിഴക്കുഭാഗം കോടയിൽ സ്കൂളിനു സമീപം പരേതനായ കോറോട്ട് വാസുവിന്റെ മകൻ ഗിരീഷ് (47) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: വിഷ്ണു, വിസ്മയ.
പുന്നയൂര്‍ക്കുളം: ചെറായി തെക്കൂട്ട് ഗോപിനാഥന് (77) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: രഘുനാഥ്, പ്രസീത (ഇരുവരും ദുബൈ). മരുമക്കള്‍: പ്രിയ, ഗോകുൽ ദാസ്.
ചാലക്കുടി: കാഞ്ഞിരപ്പിള്ളി മുനിപ്പാറയിൽ മരം വെട്ടുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മുനിപ്പാറ കാട്ടുപറമ്പൻ നാരായണൻ (60) ആണ് മരിച്ചത്. ഇയാൾ മരംവെട്ട് തൊഴിലാളിയാണ്. രാവിലെ മരം വെട്ടുന്നതിനിടെ ഇലക്ട്രിക് ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വടൂക്കര: എസ്.എൻ നഗർ മാങ്ങാടി വേലായുധന്റെ ഭാര്യ തങ്ക (77) നിര്യാതയായി. മക്കൾ: മോഹൻദാസ്, നന്ദനൻ, മിനി, ലെനി. മരുമക്കൾ: രമ, സുമ, പരേതനായ രാജൻ, രഞ്ജൻ.
എരുമപ്പെട്ടി: കുണ്ടന്നൂർ മുരിങ്ങത്തേരി വീട്ടിൽ ആന്റണിയുടെ മകൻ ലോറൻസ് (68) നിര്യാതനായി. ഭാര്യ: ജെസി. മകൻ: എഡ്വിൻ. മരുമകൾ: ക്വിൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുണ്ടന്നൂർ കർമലമാതാ പള്ളി സെമിത്തേരിയിൽ.
കുന്നംകുളം: ചെറുവത്താനി വടാശ്ശേരി വീട്ടിൽ രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: കാർത്തിക, ശ്രീവിദ്യ, ശ്രീലക്ഷ്മി. മരുമക്കൾ: രാജീവ്, സംഗീത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 30ന് വീട്ടുവളപ്പിൽ.
വടക്കാഞ്ചേരി: മുതിർന്ന സി.പി.എം നേതാവ് പാർളിക്കാട് ഇറക്കത്ത് വാസു (87) നിര്യാതനായി. സി.പി.എം മുണ്ടത്തിക്കോട് മുൻ ലോക്കൽ കമ്മിറ്റി അംഗവും മുണ്ടത്തിക്കോട് പഞ്ചായത്ത് അംഗവും പാർളിക്കാട് ക്ഷീരസംഘം ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രാജി, ജയശ്രീ. മരുമക്കൾ: സേതുമാധവൻ, ശിവദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
മുല്ലശ്ശേരി: പറമ്പന്തള്ളി മുള്ളത്ത് പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാരദ (68) നിര്യാതയായി. മകൾ: ബിന്ദു. മരുമകൻ: സുധീഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എലവത്തൂർ ശ്മശാനത്തിൽ.
ആളൂർ: കാച്ചപ്പിള്ളി കണ്ണംകുന്നി തോമസിന്റെ ഭാര്യ മേരി (72) നിര്യാതയായി. മക്കൾ: ലാലു ഡോൾഫി, ഫ്രാൻസിസ് ലിജോ, സിനി ലിന്റോ, ഷാലി, പരേതയായ മിനി.
ചെറുതുരുത്തി: ദേശമംഗലം സ്കൂളിന് പിറകുവശം താമസിക്കുന്ന മാടക്കാട്ടുവളപ്പിൽ പരേതനായ മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (66) നിര്യാതയായി. മക്കൾ: ദീപ, ദിനു. മരുമക്കൾ: മനോജ്, സച്ചിൻമയൻ.
തിരൂർ: ആലുംകുന്ന് കുറ്റിക്കാടൻ തോമയുടെ മകൻ പൗലോസ് (80) നിര്യാതയായി. ഭാര്യ: സിസിലി. മക്കൾ: ഓമന, ജോയ്സി, ബീന. മരുമക്കൾ: ഡേവിസ്, ബെന്നി, ജോയി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 3.30ന് തിരൂർ സെൻറ് തോമസ് ദേവാലയ സെമിത്തേരിയിൽ.