Obituary
മന്ദലാംകുന്ന്: പാലം റോഡിനു സമീപം പരേതനായ മുതലകുളങ്ങര പോക്കറിന്റെ മകൻ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മൻസൂർ, ഇജാസ്, നിഷ. മരുമക്കൾ: ബഷീർ, ഷഹനാസ്, അഫ്ന.
തൃപ്രയാർ: എടമുട്ടം രാമൻകുളത്തിനു സമീപം താമസിക്കുന്ന കറപ്പം വീട്ടിൽ കൊച്ചുമോൻ (74) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: നവാസ്, ശിഹാബ്, റസിയ, ഷെറീന. മരുമക്കൾ: അൻസാരി, മുഹമ്മദ് റാഫി, ഹസീന, സൈറ.
ഗുരുവായൂർ: ബ്രഹ്മകുളം ആളൂർ ജോസ് (73) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഡാർലിൻ, ഡോൺ, ഡീന, ഡ്യൂണ. മരുമക്കൾ: ഹാരി, മരിയ, അഭിലാഷ്, ചാൾസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഓഫിസിന് പടിഞ്ഞാറ് പരേതനായ തൊട്ടാപ്പിൽ റമളാൻ ഖാദറിന്റെ മകൻ ബക്കർ (67) നിര്യാതനായി. ഭാര്യ: ഫളീല. മക്കൾ: അബൂ ഷാക്കിർ, അബൂ ശാഹിർ.
മാള: മാള പള്ളിപ്പുറം പടിഞ്ഞാറൻ മുറി മില്ലേനിയം റോഡ് കുര്യാപിള്ളി രാമന്റെ മകൻ രാജു (65) നിര്യാതനായി. ഭാര്യ: സതി. മക്കൾ: സജന, രജന, രഹന. മരുമക്കൾ: സുഭാഷ്, സുധീഷ്, സരീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ആമ്പല്ലൂർ: ചെങ്ങാലൂര്‍ സ്നേഹപുരം അരോടി വള്ളോന്‍ (93) നിര്യാതനായി. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് സി.പി.എമ്മിന്റെയും പ്രവര്‍ത്തകനായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: സുരേന്ദ്രന്, അശോകന്, തങ്കമണി, പ്രകാശന്. മരുമക്കള്‍: സതി, ബേബി, പ്രസന്ന, പരേതനായ അയ്യപ്പന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.
പട്ടിക്കാട്: തമിഴ്നാട്ടിൽനിന്ന് സുഹൃത്തിനൊപ്പം വിനോദയാത്ര വന്ന വിദ്യാർഥി ബൈക്കിന് പിറകിൽനിന്ന് വീണ് മരിച്ചു. തമിഴ്നാട് നാഗപട്ടണം സ്വദേശി മുഹമ്മദ് റഫീഖിന്റെ മകൻ മുഹമ്മദ് യാസർ അറഫാത്ത് (22) ആണ് മരിച്ചത്. ബി.കോം വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെ പട്ടിക്കാട് ഭാരത് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ബൈക്കിൽനിന്ന് ഉറങ്ങി വീണതാണെന്ന് കരുതുന്നു. ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ ഉടനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് മുഹമ്മദ് ഫർഹാസുദ്ദീൻ ആണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും നാഗപട്ടണത്തുനിന്ന് കൊച്ചിയിലേക്ക് വിനോദയാത്ര വന്നതായിരുന്നു.
പട്ടിക്കാട്: പാണഞ്ചേരി താമരശേരി വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ വിലാസിനി (75) നിര്യാതയായി. മക്കള്‍: ബോധാനന്ദന്, സുധീര്‍, സുനിത, ശ്രീദേവി. മരുമക്കള്‍: ജ്യോതികുമാര്‍, സുബിത, സന്ധ്യ, അജയന്.
കണ്ണാറ: പയ്യനം മുണ്ടശേരി മത്തായി (97) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കള്‍: വര്‍ഗീസ്, ശോശാമ്മ, ഐസക്ക്, അബ്രാഹാം, ജോസ്, ഷാജു. മരുമക്കള്‍: ശോശാമ്മ, ജോർജ്, ഓമന, മേരി, ജെസി, ഷിബി.
ചാലക്കുടി: എലിഞ്ഞിപ്ര ചേന്നാട്ട് മോഹനന് (70) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: സുരേഷ് ബാബു (എ.എസ്.ഐ, ചാലക്കുടി ഡിവൈ.എസ്.പി. ഓഫിസ്), സതീഷ്. മരുമകള്‍: മിനി.
എടത്തിരുത്തി: കൊപ്രക്കളം സർദാർ വായനശാലക്ക് സമീപം ചെമ്പകശ്ശേരി അപ്പു (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: റോജു, വിധുബാല, ശ്രീകല. മരുമക്കൾ: ഷിഗി, ഹമേഷ്, ലാലുപ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചാലിശ്ശേരി: വളപ്പില റപ്പായിയുടെ മകന് സി.ആര്. പൗലോസ് (90) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കള്‍: ബെന്നി, സൈമണ്‍, മിനി, ആനി. മരുമക്കള്‍: ലാലി, അഞ്ജു, അജിത്ത്, ആന്റോ. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് നാലിന് മണലൂര്‍ സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ച് സെമിത്തേരിയില്‍.